കുറുമ്പക്കൽ മാപ്പിള എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറുമ്പക്കൽ മാപ്പിള എൽ പി എസ് | |
---|---|
വിലാസം | |
മൂന്നാംപീടിക നിർമ്മലഗിരി പി.ഒ. , 670701 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | kurumbukkalmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14616 (സമേതം) |
യുഡൈസ് കോഡ് | 32020700403 |
വിക്കിഡാറ്റ | Q64460761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 201 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിർല വി പി |
പി.ടി.എ. പ്രസിഡണ്ട് | ആബൂട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജുവൈരിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ മൂന്നാംപീടിക സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് 1932 ൽ നിർമ്മലഗിരി കുറുമ്പുക്കൽ ചാത്തൻ കുളം എന്ന സ്ഥാലത്താണ് കുറുമ്പുക്കൽ മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായത്.ലേറ്റ് കാദർ സീതി എന്നവരായിരുന്നു മാനേജർ.5 ആം ക്ലാസ് വരെ ആയിരുന്ന സ്കൂളിൽ കുട്ടികളുടെ കുറവ് കാരണാണ് 1962 ൽ 5 ആം ക്ലാസ് നഷ്ട്ടപെട്ടു.പിന്നീട് സ്കൂളിലെന്റെ കെട്ടിടം ശോചനീയ അവസ്ഥായിലായപ്പോൾ 1972 ൽ മെരുവമ്പായി ഖിദ് മാതുദീൻ സഭ സ്കൂൾ ഏറ്റെടുക്കുകയും കുന്നിന്റെ കീഴിഎന്നറിയപ്പെട്ടിരുന്ന മൂന്നാം പീടികയിലെ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.കൂടുതൽ കെട്ടിട സൗകര്യമുണ്ടാക്കി നാടിൻറെ സംസാരിക കേന്ദ്രമാക്കി നിലകൊണ്ടു.അംഗീകൃത ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി നിലവിൽ വന്നു.പ്രീ പ്രൈമറി അടക്കം 350 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ ൧൦ അംഗീകൃത അദ്ധ്യാപകരും ൪ പ്രീ പ്രൈമറി ടീചെര്സ് ഉം അയയും ഉച്ച ഭക്ഷണ പാചക തൊഴിലാളിയും ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
2021 ൽ സ്കൂൾ കെട്ടിടം പുതുക്കി.പുതിയ രണ്ടു നില കെട്ടിടം പണിതു.എല്ലാവിധ പഠന ബൗദ്ധിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സ്മാർട്ട് ക്ലാസ് ക്ലാസുകൾ ഉൾക്കൊള്ളുന്നതാണ് പുതിയ സ്കൂൾ കെട്ടിടം.സ്മാർട്ട് ഓഫീസു,കമ്പ്യൂട്ടർ ലാബ്,ശാസ്ത്രഗണിത ലാബുകൾ,ഫോൺ,ഇന്റർനെറ്റ് കണക്ഷൻ,സ്പോർട്സ് വിനോദ ഉപകാരണങ്ങൾ,ഫാൻ,സൗണ്ട് സിസ്റ്റം ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ,ക്ലാസ് അടിസ്ഥാനത്തിൽ പ്രൊജക്ടർ,ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം,ടോയ്ലറ്റ്,പാചകപ്പുര,ചുറ്റുമതിൽ,ഗേറ്റ്,ഇന്റർലോക്ക് ചെയ്ത മുറ്റം,ഭിന്നശേഷിക്കാർക്കുള്ള സൗകര്യം,ഓപ്പൺ ക്ലാസ്സുകൾക്കുള്ള സൗകര്യം,വാട്ടർ ടാപ്പ്,ഭക്ഷണശാല,വാഹനസൗകര്യം,തൊട്ടടുത്ത് തന്നെ മാനേജ്‌മന്റ് നിയന്ത്രണത്തിലുള്ള കളി സ്ഥാലം,വിദ്യാർത്ഥികൾക്കുള്ള വാഹന സൗകര്യം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും സ്കൂളിന് ലഭ്യമാണ്...
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ നമ്മുടെ സ്കൂൾ എന്നും മുൻപന്തിയിലാണ്.വർഷങ്ങളായി അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രമേളയിൽ ജില്ലാ തലത്തിൽ ഒന്നാംസ്ഥാനമടക്കമുള്ള പ്രതിഭകളെ വാർത്തെടുക്കാൻ നിരവധി തവണ സാധിച്ചിട്ടുണ്ട്.കൂടാതെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുന്നു.പാവങ്ങളോടുള്ള അനുകമ്പ,രക്ഷാകർതൃ സംഗമം,പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള അയൽക്കൂട്ട സംഗമം,ഇംഗ്ലീഷ് ഫെസ്റ്റ്,സ്മാർട്ട് ക്ലാസ് ഉപയോഗപെടുത്തിയുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തി.
മാനേജ്‌മെന്റ്
മെരുവമ്പായി ഖിദ്മത്തുദീൻ സഭയാണ് സ്കൂൾ നടത്തിവരുന്നത് .സഭയുടെ പ്രെസിഡൻഡ് സ്കൂൾ മാനേജർ ആകുന്ന നിലയിൽ നിരവധി മഹത് വ്യക്തികൾ മാനേജര്മാരായിരുന്നു .ഇപ്പോഴത്തെ മാനേജർ അബ്ദുൾ ഖാദർ ആണ്
മുൻസാരഥികൾ
മുൻ മാനേജർമാർ എന്ന നിലയിൽ ഖാദർ സീതി , കെ മുഹമ്മദ് ഹാജി ,സി പി അബുബക്കർ , കെ കെ അബ്ദുട്ടി എന്നിവരും അധ്യാപകർ എന്ന നിലയിൽ രാഘവൻ , ദേവി, അബൂബക്കർ വിജയലക്ഷ്മി , അബ്ദുൽ ഖാദർ ,ഗൗരി ടീച്ചർ , ജനാർദ്ദനൻ മാസ്റ്റർ, സുധ ടീച്ചർ എന്നിവർ മുൻ സാരഥികൾ ആണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14616
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ