കുപ്പം എം എം യു പി സ്കൂൾ/അക്ഷരവൃക്ഷം/എനിക്കും പറയാനുണ്ട്*
എനിക്കും പറയാനുണ്ട്
ഞാൻ കൊറോണ . എന്റെ പേര് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഭയം തോന്നും. ( കൊറോണ കോവിഡ് 19 ) '. ഭയാനകമാണ് എന്റെ ഈ പ്രയാണം .വളരെ വൃത്തിഹീനമായ ചുറ്റുപാടിലlണ് ഞാൻ പിറവിയെടുത്തത്. അതായത് ചൈനയിലെ വുഹാനിൽ നിന്ന്. എന്നെ ഇത് വരെ ആർക്കും പൂർണമായി പിഴുതെറിയാൻ സാധിച്ചിട്ടില്ല. ഞാൻ കാരണം എത്രയെത്ര ജീവനുകൾ പൊഴിഞ്ഞു പോയി. എന്നാലും ചിലരൊക്കെ എന്നെ അത്ര ഗൗനിച്ചില്ല .അങ്ങനെയുള്ളവരിലാണ് ഞാനാദ്യം ചേക്കേറുന്നത്. അവർ എന്നെ പ്രതിരോധിക്കാതെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു .ആ ചാൻസ് ഞാൻ മുതലെടുക്കുന്നു. അങ്ങനെ ഒട്ടനവധി പേർ എനിക്ക് ഇരയായി. പ്രധാനമായി ഞാൻ ചേക്കേറുന്നത് സമ്പർക്കത്തിലൂടെയാണ്. ശ്വാസനാളത്തെയാണ് കാര്യമായി പിടികൂടുന്നത്. ജലദോഷവും പനിയുമാണ് എന്റെ ആദ്യ രോഗലക്ഷണം. നിങ്ങളുടെ അശ്രദ്ധ കൊണ്ട് മാത്രമാണ് എന്റെ പ്രയാണം തുടരുന്നത്. പ്രതിരോധത്തിലല്ലാതെ എന്നെ നശിപ്പിക്കാൻ സാധ്യമല്ല. അതിനാൽ പ്രതിരോധവും മുൻ കരുതലുകളും എന്നും നിലനിർത്തുക. എങ്കിൽ നിങ്ങളെ ഉപദ്രവിക്കാൻ ഞാനില്ല.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ