കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് 2021-24

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ചിത്രം ക്ളാസ്സ്
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37

ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. കൈറ്റ് മിസ്ട്രസ് മണി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് പി എച്ച് അബ്ദുൽ റഷീദ് ഉദ്ഘാടനം നിർവഹിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം നേടിയ 40 വിദ്യാർത്ഥികളാണ് ബാച്ചിലുള്ളത്. ഐടി ലാബിൽ വച്ച് നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്‌സിനെ പറ്റിയുള്ള വീഡിയോ പ്രദർശിപ്പിച്ചു. ലീഡറായി 9 ബി ക്ലാസിലെ വി എസ് തസ്ലീമ നസ്റിനെയും ഡെപ്യൂട്ടി ലീഡറായി 9 ഡിലെ പി എസ് അർച്ചനയെയും തെരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മൊഡ്യൂളും പരിശീലനരീതിയും അധ്യാപകർ പരിചയപ്പെടുത്തി. എല്ലാ ബുധനാഴ്ചകളിലും ക്ലാസുകൾക്ക് ശേഷമായിട്ടാണ് പരിശീലനം നൽകുന്നത്. ഹെഡ്മിസ്ട്രസ് പി സ്മിത സ്വാഗതം ആശംസിച്ച ചടങ്ങിൽ കൈറ്റ് മിസ്ട്രിസ് കെ എസ് റസീന നന്ദി പ്രകാശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം നടന്നു

കണ്ണാടി പത്രം ആരംഭിച്ചു

സ്കൂളിലെ വാർത്താ പത്രമായി കണ്ണാടി ആരംഭിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ, നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജയ്ക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ രചനാ പാടവം മെച്ചപ്പെടുത്താൻ കണ്ണാടിക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രകാശന ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ ആധ്യക്ഷം വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ മുഖ്യാതിഥിയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ പുറത്തിറങ്ങുന്ന പത്രത്തിന് കണ്ണാടി എന്ന പേര് നിർദ്ദേശിച്ച 6 എ ക്ലാസിലെ ഫാത്തിമ സാറയെ എം എൽ എ അനുമോദിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചുമതലക്കാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഒ എ ജയദേവൻ, പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ, വാർഡ് കൗൺസിലർ സുമേഷ് സി എസ് , എം പി ടി എ പ്രസിഡന്റ് ബീന റഫീക്ക്, പ്രിൻസിപ്പാൾ ആശ ആനന്ദ്, സ്റ്റാഫ് സെക്രട്ടറി ഷൈൻ ഒ എസ് എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മിസ്ട്രസ് ടി കെ ലത സ്വാഗതവും സീനിയർ അദ്ധ്യാപിക വി എ ശ്രീലത നന്ദിയും പറഞ്ഞു.

വാർത്താ പത്രമായ കണ്ണാടി പ്രകാശിതമായി

സ്കൂൾ വിക്കി' ജില്ലാതലത്തിൽ രണ്ടാം സ്ഥാനം

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂൾ വിക്കിയിൽ വിവരങ്ങൾ ചേർക്കുന്നത്. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ അദ്ധ്യാപകരായ അരുൺ പീറ്റർ, ഷൈൻ, റസീന, മണി, ഫെബീന എന്നിവരും വിദ്യാർഥികളും ഉണ്ടായിരുന്നു. ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്കൂൾ വിക്കി' ജില്ലാതലത്തിൽ രണ്ടാം സ്ഥാനം

കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി

സ്കൂളിലെ വാർത്തകൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വാർത്താപ്പെട്ടി - വാർത്താ ചാനൽ എന്ന പരിപാടി സ്കൂൾ യൂറ്റൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ഇപ്പോൾ വാർത്തകൾക്ക് മാത്രമായി കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി എന്ന പുതിയ ചാനൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റസ് കുട്ടികളുടെ സാങ്കേതിക മികവിലാണ് വാർത്താപ്പെട്ടി സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. കുട്ടികളിലെ വാർത്ത വായിക്കാനുള്ള അഭിരുചി വളർത്താൻ ഇത് സഹായിക്കുന്നു. പ്രൊഫഷണൽ മികവിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താപ്പെട്ടി സ്കൂളിന്റെ എടുത്തു പറയാവുന്ന തനത് പ്രവർത്തനങ്ങളിൽ ഒന്നാണ്.

കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി

കെ കെ ടി എം മീഡിയ

കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗേൾസ് സ്കൂളിലെ വാർത്താ ഗ്രൂപ്പിന് കെ കെ ടി എം മീഡിയ എന്ന പൊതു നാമം നൽകി. സ്കൂൾ ഫെയ്സ്ബുക്ക്, ബ്ലോഗ്, യൂടൂബ്, വാർത്താപ്പെട്ടി, സ്കൂൾ വിക്കി, സ്കൂൾ പത്രം ഇവയുടെയെല്ലാം പ്രവർത്തനം ഇനി മുതൽ കെ കെ ടി എം മീഡിയ വഴിയായിരിക്കും. കെ കെ ടി എം മീഡിയയുടെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി ഓരോ ക്ലാസിൽ നിന്നും 2 കുട്ടി പത്ര പ്രവർത്തകർ വീതമുള്ള ന്യൂസ് റിപ്പോർട്ടേഴ്സ് ഗ്രൂപ്പ്, വാർത്താ വായനക്കാരുടെ ഗ്രൂപ്പ്, വാർത്തയുടെ ഗ്രാഫിക്സ് എഡിറ്റിംഗിനു വേണ്ടിയുടെ കെ കെ ടി എം മീഡിയ ടെക്ക് ടീം, കുട്ടി ഫോട്ടോഗ്രാഫേർസിന്റെ കെ കെ ടി എം മീഡിയ ഫോട്ടോഗ്രാഫേഴ്സ് ടീം. ഇങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകൾ സ്കൂളിൽ രൂപീകരിച്ചു. ഓരോ ഗ്രൂപ്പുകളിലെയും കുട്ടികൾക്ക് അതേ മേഖലയിലെ പ്രമുഖരെ കൊണ്ട് പരിശീലന ശിൽപശാലകൾ നടത്താനും തീരുമാനിച്ചതായി സ്കൂൾ ഐടി കോർഡിനേറ്റർ ആയ അരുൺ പീറ്റർ പറഞ്ഞു.

കെ കെ ടി എം മീഡിയ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ശ്രീഭദ്ര, ഫർസാന ഫാത്തിമ എന്നിവരാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിൽ ക്ലാസ് എടുത്തത്. ഹെഡ്‍മിസ്ട്രസ് പി സ്മിത ഉദ്ഘാടനം നിർവഹിച്ചു. വരും കാലഘട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അനന്തസാധ്യതകളെ കുറിച്ച് വിദഗ്ദ ക്ലാസ് നടന്നു. സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ ഇവ എന്താണെന്നും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ഈ ക്ലാസിൽ വിശദീകരിച്ചു. മാതാപിതാക്കൾ, വിദ്യാർത്ഥിനികൾ അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. ഈ കാലഘട്ടിൽ വളരെ മികച്ച ആയിരുന്നു ഈ ക്ലാസെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം