കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
അഭിരുചി പരീക്ഷ
വെബിനാർ
2019-2021 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. 4 ഗ്രൂപ്പുകളായാണ് കുട്ടികൾ അവതരണത്തിൽ പങ്കെടുത്തത്. ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്കും 30 ഞായറാഴ്ച്ച വൈകുന്നേരം 3.00 മുതൽ 4.30 വരെയുമാണ് വെബിനാർ നടന്നത്. സൈബർ സുരക്ഷ, റോഡ് സുരക്ഷ, കോവിഡ് - മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത്, ചൈൽഡ് ലേബർ എന്നീ വിഷയങ്ങളിലാണ് വെബിനാർ അവതരിപ്പിക്കപ്പട്ടത്.
സൈബർ സുരക്ഷ
2019-2021 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്ക് ഗ്രൂപ്പ്-1" സൈബർ സുരക്ഷ" എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. അദ്ധ്യാപകരായ റസീന ടീച്ചർ, അരുൺ സാർ, മണി ടീച്ചർ ,നിലീന ടീച്ചർ, ശ്രീലത ടീച്ചർ, പ്രധാന അദ്ധ്യാപികയായ ലത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് വെബിനാർ സംഘടിപ്പിച്ചത്. മണി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു.ശ്രീലത ടീച്ചർ ആശംസ പറഞ്ഞു. പ്രധാന അദ്ധ്യാപിക ലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
സൈബർ സുരക്ഷ എന്നത് എന്ത് എന്നതനെ പറ്റി വിശദമായ വിവരണം 10 D യിലെ ദേവനന്ദയും ,സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധന അതിനെ തടയാനുള്ള മാർഗ്ഗങ്ങൾ വിശദമാക്കി 10 D യിലെ ആര്യ കൃഷ്ണ. ഇതിനെ തുടർന്നുള്ള സംശയ നിവാരണവും ഉണ്ടായി. 10 Dയിലെ അസ്നയും അന്നയും ചോദ്യങ്ങൾ ചോദിച്ചു. അതിനു കൃത്യമായി ഉത്തരം കൂട്ടികൾ നൽകുകയും ചെയ്തു. അദ്ധ്യാപകർ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. പങ്കെടുത്ത കുട്ടികൾക്കും അധ്യാപകർക്കും നിലീന ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് വെബിനാർ അവസാനിപ്പിച്ചു.
സൈബർ സുരക്ഷ |
---|
റോഡ് സുരക്ഷ
ജനുവരി 30 ഞായറാഴ്ച്ച വൈകുന്നേരം 3.00 ന് ലിറ്റിൽ കൈറ്റ്സ് ൻ്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. റോഡ് സുരക്ഷ എന്ന വിഷയത്തെ കുറിച്ചാണ് ഗ്രൂപ്പ് 2 വെബിനാർ അവതരിപ്പിച്ചത്.. അധ്യാപരായ അരുൺ സർ, റസീന മിസ്സ്, മണി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് വെബിനാർ നടത്തിയത്. ഗ്രുപ്പിലെ എല്ലാ അംഗങ്ങളും വെബിനാറിൽ പങ്കെടുത്തു.. മോഡറേറ്റർ :ഹിസാന നസ്രിൻ,(10E) അവതരണം :സാക്കിയ, ഫാരിസ, (10G)സംശയ നിവാരണം നടത്തി (അൻഫിയ,(10E) നന്ദന(10G)
റോഡ് സുരക്ഷ |
---|
കോവിഡ് - മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത്
ജനുവരി 30 ഞായറാഴ്ച്ച വൈകുന്നേരം 3.30 ന് ലിറ്റിൽ കൈറ്റ്സ് ൻ്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. അദ്ധ്യാപകരായ അരുൺ സർ,മിനി ടീച്ചർ, റസീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് വെബിനാർ സംഘടിപ്പിച്ചത്. ഗ്രൂപ്പ് 3 ന്റെ വിഷയം കോവിഡ് മുൻകരുതലിനെ കുറിച്ചും സംരക്ഷണത്തിനെ കുറിച്ചും ആയിരുന്നു.
"മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത് "
കോവിഡി നെ കുറിച്ച് വിശദമായി തന്നെ കുട്ടികൾ അവതരിപ്പിച്ചു. മോഡറേറ്റർ 10 F ലെ റിൻഷാന ആയിരുന്നു.
അദ്ധ്യാപകർക്കും സുഹൃത്തുക്കൾക്കും സ്വാഗതം പറഞ്ഞുക്കൊണ്ട് റിൻഷാന ആരംഭിച്ചു. പിന്നീട് പ്രസൻ്റേഷൻ കോവിഡ് - 19 നെ കുറിച്ച് വിശദമായ വിവരണം നൽകി 10 - C ലെ ശ്രീലക്ഷ്മിയും
കോവിഡിൽ നിന്നും രക്ഷ നേടുന്നതിനായി ഉള്ള മുൻകരുതലുകൾ വിശദമാക്കി 10 F ലെ നസ്രിയ. ഇതിനെ തുടർന്നുള്ള സംശയനിവാരണവും ഉണ്ടായി.10 F ലെ ഷെഫീനയും ആയ്ഷയും ചോദ്യങ്ങൾ ചോദിച്ചു.തങ്ങളാൽ പറ്റുന്ന രീതിയിൽ ഒക്കെ കുട്ടികൾ ഉത്തരം നൽകി. മോഡറേറ്റർ റിൻഷാന നന്ദി പറഞ്ഞു. അദ്ധ്യാപകർ അവരുടെ അഭിപ്രായങ്ങളും പങ്കുവെച്ചു. വളരെ നല്ല രീതിയിൽ തന്നെ വെബിനാർ നടത്താൽ സാധിച്ചു. എല്ലാ കുട്ടികളേയും അദ്ധ്യാപകർ ആശംസിച്ചുക്കൊണ്ട് വെബിനാർ അവസാനിപ്പിച്ചു.
കോവിഡ് - മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത് |
---|
ചൈൽഡ് ലേബർ
30 / 01/ 2022 ഞായറാഴ്ച 3 മണിക്ക് ലിറ്റിൽ കൈറ്റ്സിൻ്റെ വെബിനാർ നടന്നു - റസീന ടീച്ചർ ,അരുൺ സർ , മണി ടീച്ചർ എന്നിവരുടെ നിരീക്ഷണത്തിൽ നടന്ന പരിപാടിയിൽ ഗ്രൂപ്പ് 4 ന് ചൈൽഡ് ലേബർ എന്ന വിഷയത്തെ കുറിച്ചാണ് അവതരണത്തിന് ഉണ്ടായത്. മോഡറേറ്റർ അ നുശ്രീ CR പ്രോഗ്രാം നല്ല രീതിയിൽ നിയന്ത്രിച്ചു. ആദ്യ അവതരണം അനുശ്രീ K S ആണ് നടത്തിയത്. രണ്ടാമത് അവതരണം P J ആത്മികയും . വിഷയ സംബന്ധിയായ ചോദ്യങ്ങൾ തീർത്ഥയും, സ്വാതിയ മോൾ ,ആഷ്മി എന്നിവർ ചേർന്ന് നടത്തി. അവതരണത്തിനിടയ്ക്ക് സ്ലൈഡ് പ്രദർശനം. P J ആര്യമിത്ര സ്ക്രീൻ ഷെയർ ചെയ്ത് വിഷയത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ സഹായിച്ചു. ടീച്ചർമാരുടെ അവലോകനത്തിന് ശേഷം . വെബിനാറിൻ്റെ നന്ദി രേഖപ്പെടുത്തിയത് സാഖിയ ആണ് - പരിപാടി കെ.കെ.ടി. എം ഗവ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ യുടൂബിൽ അപ് ലോഡ് ചെയ്ത് അരുൺ സാറിൻ്റെ സേവനവും എടുത്തു പറയേണ്ടതാണ്.
ചൈൽഡ് ലേബർ |
---|
2019- 21 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉയർന്ന ഗ്രേഡ് നേടി
2019- 22 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉയർന്ന ഗ്രേഡ് നേടി വിദ്യാലയത്തിന് അഭിമാനമായി. 35 അംഗങ്ങളുള്ള യൂണിറ്റിൽ 35 പേരും എ ഗ്രേഡ് നേടി പ്ലസ് വൺ പ്രവേശനത്തിനുള്ള ബോണസ് പോയൻറിന് അർഹരായി. കോവിഡ് കാലം കവർന്നെടുത്ത പ്രാക്ടിക്കൽ ക്ലാസുകൾക്ക് പകരമായി സ്കൂൾ തുറന്നപ്പോൾ ചിട്ടയായ പരിശീലനത്തിന് വിദ്യാർത്ഥികൾ തയ്യാറായി. ആനിമേഷൻ, സ്ക്രാച്ച് ,മലയാളം കമ്പ്യൂട്ടിംഗ് എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കിയത്. അധ്യാപകരുടെയും വിഷയാധ്യാപകരുടെയും സഹകരണത്തോടെ അരുൺ മാസ്റ്റർ, മണി ടീച്ചർ , റസീന ടീച്ചർ എന്നിവർ ലിറ്റിൽ കൈറ്റ്സിന് വേണ്ട നിർദ്ദേശങ്ങൾ നൽകി . പഠനത്തിൻ്റ ഭാഗമായി ഡിജിറ്റൽ പ്രിൻറിംഗ് പരിചയപ്പെടാൻ ഫീൽഡ് ട്രിപ്പും നടത്തുകയുണ്ടായി.