ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണവൈറസ്-ജാഗ്രതയും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയും, പ്രതിരോധവും

ലോകത്തെ ആകമാനം ആശങ്കയിലാഴ്‍ത്തിക്കൊണ്ട് കൊറോണ വൈറസ് അനുദിനം പിടിമുറുക്കിക്കൊണ്ടരിക്കുകയാണ്. പല വികസിത രാജ്യങ്ങളിലും ഇതുമൂലം ആയിരക്കണക്കിനാളുകൾ മരിച്ചുകൊണ്ടരിക്കുകയാണ്. ഈ വൈറസ് യഥാർഥത്തിൽ ഒരു ജീവനില്ലാത്ത കോശമാണ്. ഒരു രോഗിയിൽ നിന്നോ സമ്പർക്കം വഴിയോ മറ്റൊരാളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ മാത്രമേ അതിനു ജീവൻ വയ്‍ക്കുകയുള്ളു. രോഗി തുമ്മുമ്പോഴോ, ചുമയ്‍ക്കുമ്പോഴോ ഉള്ള സ്രവങ്ങളിൽ നിന്നാണ് വൈറസ് പടരുന്നത്. ഇത് വായുവിൽക്കൂടി പടരുന്നില്ല. ഇൻഡ്യയിൽ ലോൿഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് ഈ രോഗത്തിന്റെ സമൂഹവ്യാപനം ഒരു പരിധി വരെ തടയാനായിട്ടുണ്ട്. കേരളത്തിൽ ഡോക‍ടർമാരുടെയും, നഴ്‍സുമാരുടെയും, മറ്റ് ആരോഗ്യപ്രവർത്തകരുടെയും, പോലീസിന്റെയും കൊറോണയ്‍ക്കെതിരേയുള്ള പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയങ്ങളാണ്.

ഈ ലോൿഡൗൺ കാലത്ത് നമുക്ക് രോഗം പടരുന്നതിൽ നിന്ന് രൿഷപെടുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. കൈകൾ ഇടയ്‍ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് ശീലമാക്കുക. പൊതുസ്‍ഥലങ്ങളിൽ പോകുന്നതിനു മുൻപും, ശേഷവും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് കൈകൾ അണുവിമുൿതമാക്കുവാൻ സഹായിക്കുന്നു. സാമുഹിക അകലം പാലിക്കുക, പണത്തിന്റെ കൈമാറ്റം കുറയ്‍ക്കുക, ഇതിനായി ഓൺലൈൻ ബാങ്കിങ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. പൊതുസ്‍ഥലങ്ങളിൽ പോകുമ്പോൾ മാസ്‍ക്, തുവാല എന്നിവ കൊണ്ട് മൂക്കും വായും മറയ്‍ക്കുക. മറ്റു രോഗങ്ങൾ വരാതെ സൂൿഷിക്കേണ്ടതും ഈ സമയത്ത് പ്രധാനമാണ്. ഹൃദ്‍രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തുക. എല്ലാവരും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്, വ്യൿതിശുചിത്വം പാലിക്കുന്നതിലൂടെ ഒരു പരിധി വരെ കൊറോണ വൈറസിനെ പ്രതിരോധിക്കാവുന്നതാണ്. ഓർക്കുക ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

ആദിത്യ കൃഷ്‍ണ
പത്ത്-ഡി ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം