എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

നാളെയുടെ നായകന്മാരെ കരു പിടിപ്പിക്കുന്നതിന് ധനവ്യയമോ കായക്ലേശമോ ഗണ്യമാക്കാതെ കർമ്മോത്സുകരായി ഇറങ്ങിത്തിരിച്ച ഇടവക അംഗങ്ങളുടെയും അവരെ സംഘടിപ്പിച്ച് ആവശ്യമായ ധൈര്യം പകർന്നു നൽകിയ ആനിക്കാട് അച്ചന്റെയും ഗവൺമെൻ്റ് അനുവാദത്തിന് വേണ്ടി ഒട്ടധികം ബുദ്ധിമുട്ടുകൾ സഹിച്ചവരുടെയും സ്ഥിരോത്സാഹത്താൽ 1948 ജൂൺ മാസത്തിൽ ളാക ഇംഗ്ളീഷ് മിഡിൽ സ്കൂൾ, ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.

സ്റ്റാൻഡേർഡ് ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിക്കുന്നതിനുള്ള അനുവാദം 1988 ലഭിച്ചു.ഇതിന്റെ ഉദ്ഘാടനം 1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രറഗെൻ മെത്രാപ്പോലീത്ത നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് പാരലൽ ഡിവിഷൻ സഹായകമായി. 1994 ആദ്യ ബാച്ച് എസ്എസ്എൽസി പരീക്ഷ എഴുതി.

2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. 2020 ഒക്ടോബർ 12ന് ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും ഒരു ഹൈടെക് വിദ്യാലയം ആയി മാറി. 10 ക്ലാസ് മുറികളും, രണ്ട് ലാബോറട്ടറികളും, ഒരു കമ്പ്യൂട്ടർ ലാബും,16 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ഉള്ള മൂന്നു നിരകൾ ആയിട്ടുള്ള  ഹൈസ്കൂൾ വിഭാഗം ആണ് ഉള്ളത്. എല്ലാ ക്ലാസ്സുകളിലും മൂന്ന് ഡിവിഷൻ വീതം ഉണ്ട് . ഒൻപതാം ക്ലാസ്സിൽ 4  ഡിവിഷൻ ഉണ്ട് .മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അദ്ധ്യയനം  നടക്കുണ്ട്.വിദ്യാർത്ഥികളുടെ  സേവനസന്നദ്ധത വളർത്തുന്ന 3 യൂണിറ്റുകളായ എൻ.സി സി, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി തുടങ്ങിയവ സ്കൂളിൽ നിലവിൽ ഉണ്ട്.

ഒരു ശതാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന് നേതൃത്വം നൽകിയ പൂർവ്വസൂരികളുടെ പാത പിന്തുടരുന്ന അദ്ധ്യാപകരത്രേ ഇന്നും സ്കൂളിലുള്ളത്. സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി അന്നമ്മ നൈനാൻ പ്രവർത്തിക്കുന്നു.

ഹെഡ്മിസ്ട്രസ്സ്

ശ്രീമതി.അനില സാമുവൽ കെ 2022 മുതൽ സേവനം അനുഷ്ഠിക്കുന്നു








കുട്ടികളുടെ എണ്ണം

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
8 65 52 117
9 75 52 127
10 86 47 133
ആകെ വിദ്യാർത്ഥികൾ 226 151 377

അദ്ധ്യാപകർ

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത വിഷയം ചിത്രം
1 അഞ്ജലി ദേവി എസ് MA BEd മലയാളം
2 ബിന്ദു കെ ഫിലിപ്പ് MA BEd മലയാളം
3 സന്ധ്യ ജി നായർ BA BEd മലയാളം
4 സയന വർഗീസ് MA BEd,SET ഇംഗ്ലീഷ്
5 ലക്ഷമി പ്രകാശ് BA BEd ഇംഗ്ലീഷ്
6 ജാൻസി വർഗീസ് MA BEd ഹിന്ദി
7 ജെബി തോമസ് MA BEd സോഷ്യൽ സയൻസ്
8 എബി മാത്യു ജേക്കബ് BA BEd സോഷ്യൽ സയൻസ്
9 ഷീന മാത്യു MSc MEd ഫിസിക്കൽ സയൻസ്
10 സീന ജോയ് MSc BEd ഫിസിക്കൽ സയൻസ്
11 ആഷ പി മാത്യു BSc MA BEd നാച്ചുറൽ സയൻസ്
12 മേരി സാമുവൽ BSc BEd നാച്ചുറൽ സയൻസ്
13 അനീഷ് ബഞ്ചമിൻ BSc BEd ഗണിതം
14 റിൻസി സന്തോഷ് BSc BEd ഗണിതം
15 അജിത്ത് ഏബ്രഹാം പി CPEd ഫിസിക്കൽ എഡ്യൂക്കേഷൻ
16 അജിത്ത് കുമാർ റ്റി.സി ഗാനബൂഷണം മ്യൂസിക്

വിരമിച്ച അദ്ധ്യാപകർ

ക്രമ നമ്പർ പേര് ചിത്രം
1 വിദ്വാൻ കെ.ടി തോമസ്
2 പണ്ഡിറ്റ് കെ.ശിവരാമൻ നായർ
3 ശ്രീ. എ കെ ജോർജ്ജ്
4 ശ്രീമതി എം.എം അന്നമ്മ
5 വെരി റവ. തിയോഫെറസ് റമ്പാൻ
6 റവ: സി ചാക്കോ
7 റവ: ജോർജ്ജ് വി മാത്യു
8 ജോസഫ് കുര്യൻ
9 പരമേശ്വരൻ പിള്ള
10 എം.സി.മത്തായി
11 കെ.എൻ ഈപ്പൻ
12 എം.ജി.തോമസ്
13 എ ജി മാത്യു
14 വി .ജി ജോൺ
15 ഐ. ഐപ്പ്
16 കെ.എസ് സ്ക്കറിയ
17 കെ.ടി. ജോർജ്ജ്
18 കെ.വി. ജോർജ്
19 എം.സി.മത്തായി
20 സി.എം. വർഗ്ഗീസ്
21 മത്തായി മാത്യു
22 തോമസ് മാത്യു
23 ടി.ടി. വർഗ്ഗീസ്
24 സി എ. തോമസ്
25 ടി.എം തോമസ്
26 ഐപ്പ് സക്കറിയ
27 ഐപ്പ് മാത്യു
28 തോമസ് മാത്യു
29 സി.ടി. ശാമുവേൽ
30 ഒ.എം ശാമുവേൽ
31 തോവസ് വി.മാത്യു
32 കെ പി.ജോൺ
33 പി.കെ കോശി
34 കെ.എസ്. ജോർജ്ജ്
35 പി.എ. രാഘവൻ
36 ഏബ്രഹാം ജേക്കബ്
37 എ. ജോർജ്ജ് സഖറിയ
38 എ.വി.തോമസ്
39 ജോർജ്ജ് എ കുര്യൻ
40 കെ.എ. കുര്യൻ
41 കെ.കെ ചാക്കോ
42 പി.കെ ജോൺ
43 പി.കെ ജോർജ്ജ്
44 മാത്യു ജി വർഗ്ഗീസ്
45 കെ. ഒ ഉമ്മൻ
46 ടി.ടി. മത്തായി
47 എ.എസ് ജോർജ്ജ്
48 ഒ ഇ. നൈനാൻ
49 കെ.ടി. ഈശോ
50 കെ വി ജോസഫ്
51 ഡാനിയേൽ മാത്യു
52 ജോസഫ് ഉമ്മൻ
53 എ.ഇ. മാത്യു
54 കെ.കെ മത്തായി
55 എൻ സ്‌റ്റീഫൻ ലൂക്കോസ്
56 കെ വി ഫിലിപ്പ്
57 പി.ജി. വർഗ്ഗീസ്
58 എം.പരമേശ്വരൻപിള്ള
59 ആനി കെ ചാണ്ടി
60 അച്ചാമ്മ മത്തായി
61 ടി.സി തങ്കമ്മ
62 മേരി എ.മാത്യൂ
63 എ.ടി. എലിസബത്ത്
64 എം.വി. മറിയാമ്മ
65 ക്രിസ്റ്റീന തോമസ്
66 സി.വി. ഏലിയാമ്മ
67 റേച്ചൽ ജോർജ്ജ്
68 ആലീസ് ജോർജ്ജ്
69 എലിസബത്ത് തോമസ്
70 ബേബി ജോർജ്ജ്
71 ആനി സാമുവേൽ
72 ഡി.എൽസമ്മ
73 ടി.എസ്. മറിയാമ്മ
74 പി.എം അന്നമ്മ
75 കെ.എ. മറിയാമ്മ
76 കെ എം ശോശാമ്മ
77 സി.എൻ സരസ്വതിയമ്മ
78 ലീലാമ്മ ജോർജ്
79 സി.ഗ്രേസി ക്കുട്ടി
80 വി.ടി. ലീലാമ്മ
81 ലിസി ജോർജ്ജ്
82 പി.ടി. തങ്കമ്മ
83 എസ് അന്നമ്മ
84 അനു സൂസൻ മാത്യു
85 രാജേശ്വരി വി
86 റെനി വർഗ്ഗീസ്
87 ഹെലൻ കോശി
88 കെ ഓമനയമ്മ
89 റോസ് ചാക്കോ
90 കെ. വറുഗീസ് തോമസ്
91 സി.പി. ഉമ്മൻ
92 പി.ടി മറിയാമ്മ
93 പി ജെ അന്നമ്മ
94 അന്നമ്മ സഖറിയ
95 പി ഏബ്രഹാം വറുഗ്ഗീസ്
96 കെ കെ സുമതി പിള്ള
97 എം.പി രത്നമ്മ
98 എം.എസ്. കോശി
99 പി.കൃഷ്ണൻ നമ്പൂതിരി
100 പി.എം മറിയാമ്മ
101 ജോർജ്ജ് പി തോമസ്
102 പി.ജേക്കബ് വർഗ്ഗീസ്
103 മേരി ജോൺ
104 കെ.ഗിരിജ തമ്പാട്ടി
105 പി.സി മറിയാമ്മ
106 എ. സാറാമ്മ ജോസഫ്
107 സി.എ.മാത്യു
108 പി.സി ദീനാമ്മ
109 പി.മാത്യൂ
110 ടി.എസ്. അന്നമ്മ
111 എലിസബത്ത് റേ
112 വിൻസി തോമസ്
113 മാമ്മൻ മാത്യു
114 ബിജി വർഗ്ഗീസ്
115 റ്റിസി തോമസ്സ്
116 ഡോളി തോമസ്
117 ശ്രീമതി.അന്നമ്മ നൈനാൻ എം

അനദ്ധ്യാപകർ

4 പേർ ഉണ്ട്

ക്ലാർക്ക്

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത ചിത്രം
1 എബിൻ സ്‌കറിയ തോമസ് MCom

ഓഫീസ് സഹായകർ

ക്രമ നമ്പർ പേര് ചിത്രം
1 ജോർജ് സ്‌കറിയ
2 മത്തായി മാത്യു
3 തോമസ് ജോർജ്

വിരമിച്ച അനദ്ധ്യാപകർ

ക്രമ നമ്പർ പേര്
1 എം എം വർഗീസ്
2 കെ ജി സക്കറിയ
3 എം വർഗീസ് ജോർജ്
4 രാജു ചാക്കോ
5 ജോസഫ് ജോർജ്ജ്

അകാലത്തിൽ കൊഴിഞ്ഞുപോയവർ

ക്രമ നമ്പർ പേര് ചിത്രം
1 വിദ്വാൻ കെ റ്റി തോമസ്
2 വിദ്വാൻ കെ ശിവരാമൻ നായർ
3 ശ്രീ എ കെ ജോർജ്
4 ശ്രീമതി എംഎം അന്നമ്മ

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചു വാർക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണിത്.ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം ചുരുങ്ങിയ പശ്ചാത്തലത്തിൽ കുട്ടികളെ മുഖ്യധാരാ പൊതുവിദ്യാലയങ്ങളിലേയ്ക്ക് തിരികെകൊണ്ടുവരുന്നതിനും അവർക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള യത്നങ്ങളാണ് വിദ്യാഭ്യാസ മിഷൻ ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, പിടിഎകൾ, പ്രവാസികൾ, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് അധിക മൂലധനം സമാഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ഈ പദ്ധതിയുടെ കീഴിൽ45000 സ്കൂളുകളിൽ ഹൈടെക്ക് പദ്ധതി ആരംഭിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ വിസിറ്റേഴ്സ് ചാനലിലൂടെ പ്രസംഗിക്കുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു
05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥിന്റെ പ്രസംഗം ശ്രവിക്കുന്നു

പ്രവർത്തനങ്ങൾ

എൻ.സി.സി

2010-11 അദ്ധ്യയനവർഷം മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ, എബി മാത്യു ജേക്കബ് ചുമതല വഹിക്കുന്നു. 10കേരള ബെറ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1958 മുതൽ പ്രവർത്തിക്കുന്നു. ഏകദേശം 80 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.കുട്ടികളുടെയിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് എൻ സി സിയുടെ ലക്ഷ്യം.

ജൂനിയർ റെഡ്ക്രോസ്

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനമായ ഒക്ടോബർ 15 കൈകഴുകലിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ചിത്രരചന മൽസരം സംഘടിപ്പിച്ചു.കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡെമോൺസേട്രഷൻ ക്ലാസ് നടത്തി.2008 മുതൽ ജുനിയർ റെഡ് ക്രോസ് യുണിറ്റ് പ്രവർത്തിക്കുന്നു .കൗൺസിലർ അഞ്ജലി ദേവി എസ്. 2019-20 മുതൽ സന്ധ്യ ജി നായർ നേതൃത്വം വഹിക്കുന്നു.ബി,സി,ലെവൽ ആയി 16 കേഡറ്റ്സുകൾ ഉണ്ട് സ്കൂളിൽ. മൊത്തത്തിൽ നല്ല രീയിലുള്ള പ്രവർത്തനം ആണ് കാഴ്ചവയ്ക്കുന്നത്.

ലിറ്റിൽ കൈറ്റ്സ്

കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി ശ്രീ. ജെബി തോമസും കൈറ്റ് മിസ്റ്റസായി ശ്രീമതി.ആശ പി മാത്യുവും സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം 29 ജൂൺ 2018 റവ. ബി. ഷൈനു നിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.

ശാസ്ത്ര രംഗം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളായ സാമൂഹ്യ ശാസ്ത്രം, സയൻസ്, മാത്സ് എന്നീ ക്ലബുകളെ യോജിപ്പിച്ച് കൊണ്ടാണ് ശാസ്ത്ര രംഗം ക്ലബ് പ്രവർത്തിക്കുന്നത്. ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തി കപടശാസ്ത്രത്തിന് എതിരെ പ്രചാരണം നടത്താനാണ് ഇങ്ങനെയുള്ള ക്ലബുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ഇല്യാസ് പെരിമ്പലം സർ സെപ്റ്റംബർ 7ന് നടത്തി.

കുട്ടികളുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ക്ലബിന്റെ മീറ്റിംഗിന് സ്വാഗതം അനുഷ്ടിച്ചത് ശ്രീമതി സുനു മേരി ശാമുവേൽ ആണ്. അദ്ധ്യക്ഷ പ്രസംഗം നടത്തിയത് ശ്രീ അനീഷ് ബഞ്ചമിൻ സർ ആണ്.ഇന്നത്തെ കാലഘട്ടത്തിൽ കുട്ടിശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിന്റെ ആവശ്യകത കുട്ടികളെ മനസ്സിലാക്കി.

ശ്രീ.ഇല്യാസ് പെരിമ്പലം സർ വിവിധ ശാസ്ത്ര മാജിക്കുകൾ കാണിക്കുകയുണ്ടായി. ആസിഡുകളും ആൽക്കലികളും എന്ന പാഠഭാഗത്തെ ആസ്പദമാക്കി നിറമുള്ള ദ്രവത്തെ നിറമില്ലാത്തതാക്കി മാറ്റി. തുടർന്ന് നിരവധി പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രബോധം ഉളവാക്കി. ശാസ്ത്ര അറിവിന് പരിധി നിശ്ചയിക്കാം പക്ഷെ ഭാവനയ്ക്ക് പരിധി നിശ്ചയിക്കരുത്. ശാസ്ത്രം ജിജ്ഞാസ ഉണർത്തുന്നത് ആണെന്ന അവബോധത്തോട് ക്ലാസ്സുകൾ പര്യയവസാനിച്ചു.

ഗണിത ലാബ്

ഗണിത ക്ലബ്ബിന്റെ കൺവീനറായി അനീഷ് ബെഞ്ചമിൻ സാർ പ്രവർത്തിക്കുന്നു. ഗണിത പ്രവ്യർത്തിപരിചയമേളയിലും, ഗണിതത്തിലും ഉള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ക്വിസ്സുകളും, ജോമട്രിക്കൽ ചാർട്ടുകളുടെ നിർമ്മാണം മുതലായവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും കുട്ടികളെ മേളകളിൽ പങ്കെടുപ്പിക്കുന്നു.ഉപജില്ല ജില്ലാ തലങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.

മാതൃശാക്തീകരണ പദ്ധതി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഓരോ ക്ലസ്സ്മുറിയിലും പുതിയതായി ഉൾച്ചേർത്ത സാങ്കേതിക സജ്ജീകരണങ്ങളെക്കുറിച്ചും അതിനനുസരിച് പാഠപുസ്‌തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെകുറിച്ചും ഏറ്റവും ബോധവതിയാകേണ്ടത് അമ്മതന്നെയാണ് എന്ന ഉദ്ദേശത്തോടെ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കന്ററിസ്കൂളിൽ ലിറ്റിൽകൈറ്റസിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള പരിശീലനം നടന്നു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ വിവിധ പഠന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ അവരെ സഹായിച്ചു . ഡിജിറ്റൽ ലേർണിം റിസോഴ്സ്സിലൂടെ പഠനസാധ്യതകളും സമഗ്ര ലേർണിംഗ് പോർട്ടലിന്റെ ഉപയോഗവും അവരെ പരിചയപ്പെടുത്തി . സമേതം പോർട്ടലിൽ വഴി സ്കൂൾവിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും ലക്ഷ്യമാകുമെന്നും വിക്‌ടേഴ്‌സ്ചാനലും അതിന്റെ ആപ്പും പരിചയപ്പെടുത്തി. കുട്ടിയുടെ ജീവിതത്തിൽ അമ്മമാർക്കുള്ള പങ്ക് എന്താണെന്നു ഈ പരിശീലനത്തിലൂടെ വ്യക്തമാക്കി . പരിശീലനത്തിന് കുട്ടികളും കൈറ്റ്സ് മിഡ്‌സ്ട്രസ് നേത്രത്വം വഹിച്ചു . അമ്മമാരാണ് കുട്ടികളെ ഏറ്റവും അടുത്തറിയുന്നവരെന്നും , ഈ കാലഘട്ടത്തിലെ കുട്ടിയുടെ പഠനകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെയും അവരുടെ പഠനരീതികളെക്കുറിച്ചും പുതിയക്ലാസ്സ് മുറികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും ഈ പരിശീലനത്തിലൂടെ അവർ മനസിലാക്കി. ഇന്റർനെറ്റിൽകുട്ടികൾ ഇടപെടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ഏതാണെന്നും പരിശീലനത്തിലൂടെ വ്യക്തമാക്കി. എല്ലാ അമ്മമാരെയും സ്മാർട്ടാക്കാൻ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്ക് ഈ പരിശീലനത്തിലൂടെ സാധിച്ചുവെന്നത് ഞങ്ങളുടെ സ്കൂളിന്റെ നേട്ടമാണ്.

പ്രതിഭകൾക്ക് പ്രണാമം

ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക കലാ ശാസ്ത്ര രംഗങ്ങളിൽ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 'പ്രതിഭകൾക്ക് പ്രണാമം' പരിപാടി ആരംഭിച്ചു.സ്കൂൾ നിലനിൽക്കുന്ന പ്രദേശത്തെ വിവിധ പ്രതിഭകളെ ആദരിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനുമുള്ള തുടർപരിപാടിയാണിത്. സ്കൂൾ സീനിയർ അധ്യാപകൻ അനിഷ് ബഞ്ചമിൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ചിത്രകാരൻ രഘു വെണ്ണിക്കുളത്തിനെ ആദരിച്ചു. സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു. ചിത്രരചനയുടെ ചരിത്രവും വിവിധ കാലഘട്ടങ്ങളും ആധുനിക പ്രവണതകളും രഘു വെണ്ണിക്കുളം വിശദീകരിച്ചു.സുനു മേരി സാമുവൽ, ആശാ പി മാത്യു, സഹദ്മോൻ പി എസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുക എന്നപരിപാടി നടത്തി .ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം റോഷൻ ഇടയാറന്മുളയുമായി അഭിമുഖം നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് റോഷൻ ഇടയാറന്മുളയെ ആദരിച്ചു. സ്കൂൾ തലം മുതൽ നിരവധി അനുകരണ വേദികളിൽ പങ്കിട്ട ഈ കലാകാരൻ മാർത്തോമാ സഭയുടെ അനുഗ്രഗീത മാർ ക്രിസ്റ്റോസ്റ്റാം തിരുമേനിയെ ആദ്യമായി വേദിയിൽ അനുകരിച്ചു എന്ന പേര് കൂടെ ഇദ്ദേഹത്തിന് സ്വന്തം. കോമഡി ഉത്സവം ഗിന്നസ് വേൾഡ് റെക്കാർഡ് ജേതാവ് കൂടിയായ ഈ കലാകാരൻ എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂടെയാണ് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു പ്രതിഭകളെ ആദരിക്കുന്ന ഈ അവസരത്തിൽ സ്കൂൾ ഒന്നടങ്കം റോഷൻ ഇടയാറന്മുളയെ ആദരിച്ചു .കുട്ടികളുമായി കുറച്ചു സമയം സ്കൂളിൽ അദ്ദേഹം ചിലവഴിച്ചു. സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു .

കൈയ്യെഴുത്ത് മാസിക

മികച്ച കൈയ്യെഴുത്തുമാസിക കൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകുന്നുണ്ട്. മികച്ച കൈയ്യെഴുത്തുമാസിക കൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകുന്നുണ്ട്.ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുവാൻ ഇടയാകുന്നു.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

ലിറ്റിൽ കൈറ്റ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വർഷവും വിദ്യാലയ വാർത്തകളും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു.

ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2019 അതിജീവനം
ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2020 പടവുകൾ

ചിത്രരചനകൾ

ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ചിത്രം വരയ്ക്കുന്നതിനുള്ള ഭാവന  വളർത്തുന്നതിന് ആവശ്യമായ ചിത്ര രചനാ മത്സരങ്ങളും, കാർട്ടൂൺ മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഇങ്ങനെ തയ്യാറാക്കുന്ന കുട്ടികളുടെ രചനകൾ സ്കൂൾ വിക്കിയിലേക്ക്  അപ്‌ലോഡ് ചെയ്യുന്നു.

ഷോർട് ഫിലിം നിർമ്മാണം

ലഹരിവിരുദ്ധ ക്യാമ്പസ് എന്ന ലക്ഷ്യവുമായി ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, വിമുക്‌തി ,ഫിലിം ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ "നവജീവൻ" എന്ന കുട്ടികളുടെ ഷോർട് ഫിലിമിന്റെ ചിത്രീകരണ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ നിർവഹിച്ചു . ഈ ചിത്രത്തിന്റെ തിരക്കഥ ,സംവിധാനം ഞങ്ങളുടെ സ്കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽകൈറ്റ്സ് വിദ്യാർഥിയായ അനന്തു കൃഷ്ണൻ എ ആണ് നിർവഹിച്ചത് . ഛായാഗ്രഹണവും ചിത്രസംയോജനവും നടത്തിയത് അതേ ക്ലാസ്സിലെ വിദ്യാർഥിയായ ശ്രീജു കൃഷ്ണ യാണ് . ലഹരിക്കടിമയായ കഥാപാത്രത്തെ വേഷമിടുന്നത് ആരോൺ മാത്യുവാണ്.അധ്യാപകരായി ശ്രീമതി ആശ പി മാത്യുവും റിൻസു സൂസൻ ജോർജും വേഷമിടുന്നു. ഈ ചിത്രത്തിൽ ലഹരി വില്പനകാരന്റെ വേഷമിടുന്നത് ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവായ ഷിംജിത് ചോല എന്നുള്ളത് ശ്രദ്ധേയമാണ്. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർണമായും ഞങ്ങളുടെ സ്കൂളിനെയും പരിസരത്തെയും ബന്ധപ്പെടുത്തിയാണ് നടന്നത് .ചിത്രത്തിന്റെ പ്രദർശന ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി.ജോർജ് മാമ്മൻ കൊണ്ടുർ നിർവഹിച്ചു.(ഷോർട്ഫിലിം നിർമ്മാണം വീഡിയോകാണുക)

പഠനയാത്ര

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എല്ലാവർഷവും പഠനയാത്രകൾ സംഘടിപ്പിക്കുന്നു. വിവര സാങ്കേതിക രംഗങ്ങളിലും, വ്യവസായ മേഖലകളിലും  പ്രാധാന്യമർഹിക്കുന്ന പ്രദേശങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സന്ദർശിച്ച് യാത്രാ കുറിപ്പുകൾ  തയ്യാറാക്കുന്നു. മികച്ച യാത്ര റിപ്പോർട്ടുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട്.

വായനാമൂല

വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ എല്ലാ ക്ലാസിലും വായനാ മൂലകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളും അദ്ധ്യാപകരും വീടുകളിൽ നിന്നും ധാരാളം പുസ്‌തകങ്ങൾ വായനാമൂലയിലേക്ക് സംഭാവന ചെയ്തു വരുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നു.

മലയാള തിളക്കം

2016 17 വർഷം മുതൽ ആറന്മുള ഉപജില്ലയിൽ മലയാളത്തിളക്കം പരിപാടി  നടപ്പാക്കി. അഞ്ചുദിവസം തുടർച്ചയായി ഭാഷാ അനുഭവം ലഭിച്ച കുട്ടികളിൽ ഭൂരിപക്ഷവും ഭാഷാ പിന്നോക്കാവസ്ഥ പരിഹരിച്ചു.ഒന്നാം ദിവസം 10 മുതൽ 15 ശതമാനം പേരും രണ്ടാം ദിവസം 20 മുതൽ 30 ശതമാനം പേരും മൂന്നാം ദിവസം 60 ശതമാനം പേരും നാലാം ദിവസം 60 മുതൽ 70 ശതമാനം പേരും അഞ്ചാംദിവസം 90 ശതമാനംപേരും മികച്ച നിലവാരത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് സജീവമായി മുഴുകാൻ സഹായിക്കുന്ന വിധം അവതരണം നടത്താൻ കഴിയുന്നുണ്ട്. തത്സമയം തെറ്റുതിരുത്തലും മെച്ചപ്പെടലും എന്ന സമീപനം കുട്ടികളിൽ വിജയബോധവും ആത്മവിശ്വാസവും സൃഷ്ടിക്കുന്നു.

പേരെന്റ്സ് മീറ്റിംഗ്

2020-21,2021-22 അദ്ധ്യയന വർഷത്തിൽ ഗൂഗിൾ മീറ്റിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുമാണ്‌ ക്ലാസ് പിടിഎ നടന്നത്.ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടിക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മീറ്റിംഗും നടന്നത്.കൊറോണ മഹാമാരിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുവാൻ ഉള്ള ആത്മവിശ്വാസം കുട്ടിക്കും രക്ഷിതാവിനും ഉണ്ടാക്കാൻ ഓരോ പി.റ്റി.എയും സഹായിച്ചു.കുട്ടിയുമായി ഒരു വൈകാരിക ബന്ധം വളർത്തുവാൻ ഈ കാലഘട്ടത്തിൽ സഹായിച്ചു.വിദ്യാലയം കുട്ടിക്കു നൽകുന്ന ഓൺലൈൻ പിന്തുണ,രക്ഷിതാവിനെ ഓരോ പിടിഎയിലും അറിയിച്ചു. ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, ഡിജിറ്റൽ മീഡിയ കൊണ്ടുള്ള ഈ കാലഘട്ടത്തിൽ ഉള്ള പ്രയോജനം ഇവ കുട്ടികളെയും അതുപോലെ രക്ഷിതാക്കളെയും മനസ്സിലാക്കി.കുട്ടിക്ക് സംശയ നിവാരണത്തിനുള്ള പിന്തുണകൾ നൽകുന്നുണ്ട്.കുട്ടിക്ക് ഉണ്ടാകുന്ന സംശയം പരിഹരിക്കും എന്നുള്ള ഉറപ്പ് രക്ഷിതാവിന് ഓരോ മീറ്റിംഗിലും നൽകി.അമിതമായ ഇന്റർനെറ്റ് ഉപയോഗങ്ങളുടെ ദോഷങ്ങൾ രക്ഷിതാവിനെ ബോധവൽക്കരിച്ചു.കുട്ടിക്കും രക്ഷിതാവിനും ആത്മവിശ്വാസം ഉണ്ടാകുവാൻ സാധിക്കുന്ന ആരോഗ്യം, സമീകൃത ആഹാരത്തിന്റെ ആവശ്യകത, വ്യായാമത്തിന്റെ പ്രാധാന്യം, ലഹരി പോലുള്ള അമിതമായ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ദോഷങ്ങൾ മുതലായവ വ്യക്തമാക്കുന്ന വിദഗ്ധരുടെ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി.

ശ്രദ്ധ

പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിലുള്ള പ്രചോദനം നൽകുന്ന പ്രവർത്തനങ്ങളാണ് ശ്രദ്ധയിലൂടെ സ്കൂളിൽ നൽകിവരുന്നത്. എല്ലാ വിഷയങ്ങളുടെയും അദ്ധ്യാപകർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സുരീലി

ഹിന്ദിയിലുള്ള കുട്ടികളുടെ ആശയവിനിമയശേഷി വികസിപ്പിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി. എല്ലാവർഷവും ഹിന്ദി അദ്ധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലനം നൽകുന്നുണ്ട്. പരിശീലനം ലഭിച്ച അധ്യാപകർ എല്ലാ ആഴ്ചയിലും നിശ്ചിതസമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ പഠനത്തിൽ സഹായിക്കുന്നു.

ടാലന്റ് ലാബ്

കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗംത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സ്കൂളിൽ നടത്തുന്നുണ്ട്. കഥ,കവിത, ഉപന്യാസങ്ങൾ,നാടൻപാട്ട്,ചിത്രരചന,ക്വിസ് തുടങ്ങിയവ ഇവയിൽ പ്രധാനപെട്ടതാണ്.

കാർഷീക പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ സ്കൂൾ സംഘടിപ്പിക്കുന്നു.വൃക്ഷത്തൈ വിതരണം, പച്ചക്കറിവിത്ത് വിതരണം തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഇന്നത്തെ തലമുറയ്ക്ക് മണ്ണിനോടും, പ്രകൃതിയോടും കൂടുതൽ താല്പര്യമുളവാക്കുവാൻ ഈ കാർഷിക പ്രവർത്തനങ്ങൾ സഹായിക്കുന്നു.

മാസ്ക് നിർമ്മാണം

കൊവിഡ് കാലത്ത് എൻ.സി.സി, ജെ.ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നു.

ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

എക്സിബിഷൻ

ഇടയാറന്മുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ വാരാചരണത്തോടനുബന്ധിച്ച് കുട്ടികൾ തയാറാക്കിയ അനിമേഷനുകൾ,സ്ക്രാച്ച് സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ഗെയിമുകൾ, ‍ഡിജിറ്റൽ പെയിന്റിംഗ്, ഇലക്ട്രോണിക്ക് ബ്ലൈന്റ് സ്റ്റിക്ക്, റാസ്ബറി പ്രോഗ്രാമിങ്ങ് തുടങ്ങിയവയുടെ പ്രദർശനവും വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ എക്സ്പോ 2019 എന്ന പേരിൽ നടത്തപ്പെട്ടു . വിദ്യാർഥികളുടെ മികവുകളുടെ സംഗമമായ എക്സ്പോ 2019 ന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ ജോർജ് മാമ്മൻ കോണ്ടൂർ നിർവഹിച്ചു. സ്കൂളിന്റെ അടിസ്ഥാനവിവരങ്ങളും അധ്യാപകരുടെയും കുട്ടികളുടെയും വിവരങ്ങൾ ഉൾപ്പെടുന്ന സമേതം സൈറ്റിന്റെ ബാർകോഡ് പ്രകാശനം തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ മാസ്റ്റർ ട്രയിനർ ശ്രീ സുദേവ് കുമാർ സാർ നിർവഹിച്ചു. വിവിധ പ്രമുഖർ ഉൾപ്പെടുന്ന എക്സ്പോയുടെ അധ്യക്ഷൻ സ്കൂൾ മാനേജർ റവ: ജോൺസൺ വർഗ്ഗീസായിരുന്നു. വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും എക്സ്പോ 2019 ന്റെ പ്രദർശന സന്ദർശനത്തിനായി കടന്നു വന്നു. ഇത് അവർക്ക് ഒരു പുത്തനനുഭവമായിരുന്നു. കുുട്ടികളുടെയും ആധ്യാപകരുടെയും അഭിപ്രായങ്ങളെ‍ ലിറ്റിൽ കൈറ്റ്സ് കുട്ടിക‍ൾ രേഖപ്പെടുത്തി.കോവിഡ് കാലത്തും ഈ അദ്ധ്യയന  വർഷത്തിൽ കുട്ടികൾ ലോക്‌ഡോൺ കാലങ്ങളിൽ ഭവനങ്ങളിൽ ഇരുന്ന് നിർമ്മിച്ച പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉപകരണങ്ങളുടെ  പ്രദർശനം വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു.

പ്രവൃത്തിപരിചയമേള

കഴിഞ്ഞ പതിമൂന്നു വർഷമായി പ്രവൃത്തിപരിചയ മേളയിൽ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ പങ്ക്‌ എടുത്തു പോരുന്നു. കഴിഞ്ഞ എട്ടു വർഷങ്ങളിലായി ജില്ലാതല ഓവറോൾ ചാംപ്യൻഷിപ്പും, ഒരു പ്രാവശ്യം സംസ്ഥാനതല ഓവറോൾ ചാംപ്യൻഷിപ്പും കാരസ്ഥമാക്കി. സംസ്ഥാനതലത്തിൽ സ്‌കൂളിൽ നിന്നും സ്ഥിരംമായി പങ്കെടുക്കുന്ന ഇനങ്ങൾ ചുവടെചേർക്കുന്നു.

  1. ഈറ മുള കൊണ്ട് ഉള്ള ഉല്പന്നങ്ങൾ
  2. മുത്തുകൾ കൊണ്ട് ഉള്ള ഉല്പന്നങ്ങൾ.
  3. ബഡിങ്‌ , ലയറിങ് , ഗ്രാഫ്റ്റിങ്
  4. ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങൾ
  5. പാവ നിർമ്മാണം
  6. ഗാർമെന്റ് മേക്കിങ്
  7. പ്ലാസ്റ്റർ ഓഫ് പാരീസ്
  8. റക്സിൻ , കാൻവാസ്‌ , ലെതർ ഉല്പന്നങ്ങൾ
  9. പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം
  10. എഴുതുന്നതിനുള്ള ചോക്ക് നിർമ്മാണം
  11. പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ

സ്കൂൾ പാർലമെന്റ്

ഇടയാറന്മുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളിൽ പുത്തൻഅനുഭവം പകർന്ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം. സെപ്റ്റംബർ25-ാം തീയതി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെസഹായത്താൽ ഓരോ ക്ലാസ്സുകളിലും അവരുടെ ലീഡർമാരെ വോട്ടിങ് യന്ത്രം ഉപയോഗിച്ച്തിരഞ്ഞെടുത്തു. പൊതുതിരഞ്ഞെടുപ്പിന്റെ മാതൃകയിൽ മഷിപുരട്ടി വോട്ട് രോഖപ്പെടുത്തിയത് വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു.തുടർന്ന് നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചെയർമാൻ,ജോയന്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിച്ച വിദ്യാർത്ഥികളെ ഇതേരീതിയിൽ വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് തിരഞ്ഞെടുത്തത്.ഓരോ സ്ഥാനാർത്ഥിയും നേടിയ വോട്ടുകളുടെ എണ്ണം കൃത്യമായി യന്ത്രം നൽകി. പ്രിസൈഡിങ് ഒഫീസർ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

സ്കൂൾ സുരക്ഷാ ക്ലബ്

നല്ല ഒരു തലമുറ രൂപപ്പെടുത്തുന്നതിന് സുരക്ഷിതമായ വിദ്യാഭ്യാസം അനിവാര്യമാണ്. ദുരന്ത സാധ്യത ലഘൂകരണ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുക വഴി നല്ല സുരക്ഷിതമായ വിദ്യാഭ്യാസം നമുക്ക് കൊടുക്കാൻ സാധിക്കും. ഇതിനാണ് സർക്കാർ 2005 ദുരന്തനിവാരണ നിയമം സ്ഥാപിച്ചിട്ടുള്ളത്. അധ്യാപകർക്ക് ഇടയിലും വിദ്യാർഥികൾക്കിടയിലും സുരക്ഷാ ബോധം വളർത്തുവാനുള്ള നടപടികൾ സ്വീകരിക്കാൻ ഈ നിയമം അനുചിതമാണ്. സ്കൂളുകളുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് സർക്കാർ സ്കൂൾ സുരക്ഷാ ഉപദേശക സമിതി രൂപീകരിച്ചത്. ഇതിന്റെ ചുമതല ദുരന്തനിവാരണ അതോറിറ്റിക്കും വിദ്യാഭ്യാസ വകുപ്പിനും ആണ്. ജില്ലാതലത്തിൽ ജില്ലാ കളക്ടർ നേതൃത്വം നൽകും.എല്ലാ സ്കൂളുകളിലും സ്കൂൾ സുരക്ഷാ ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കണം. ഇതിന്റെ ചുമതല സ്കൂൾ അധികാരികളും, അധ്യാപകരും മാതാപിതാക്കളും വിദ്യാർഥികളുമാണ്.

സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് 1963 മുതൽ സ്കൂൾ കോ ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ നമ്പർ A-185 വിജയകരമായി പ്രവർത്തിച്ചു വരുന്നു.ഈ സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഇതിൽ അംഗങ്ങളാണ്.സ്വന്തമായ ഉപകരണങ്ങളും ഫോണും സൊസൈറ്റിക്ക് ഉണ്ട് എന്നുള്ളത് പ്രസ്താവയോഗ്യമാണ്. സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി അതാത് കാലഘട്ടങ്ങളിലെ പ്രഥമ അദ്ധ്യാപകർ പ്രവർത്തിച്ചുവരുന്നു.സെക്രട്ടറി ആയി 2016 ഏപ്രിൽ മാസം മുതൽ ശ്രീമതി ബിന്ദു കെ ഫിലിപ്പ് (എച്ച്.എസ്.റ്റി) പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സൊസൈറ്റി മുഖേന നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ വിതരണം ചെയ്തു വരുന്നു.

2021-2022 വർഷത്തെ സ്കൂൾ കോ-ഓപ്പറേറ്റീവ്സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ക്രമിക്യതമായി നടന്നു.ശ്രീമതി ലിമാ മത്തായി ഈ അദ്ധ്യയന വർഷത്തെ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഒന്നാം വോളിയം പുസ്തകങ്ങളുടെ വിതരണം ജൂൺ ആദ്യവാരത്തോടെ പൂർത്തിയായി. 5-മുതൽ 10 വരെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാം അധ്യാപകരുടെ സഹായത്തോടെ ഭംഗി- യായി നിറവേറ്റി വരുന്നു. നവംബർ മാസത്തോടെ 3-     വോളിയം പുസ്തകങ്ങളുടെ വിതരണത്തോടെ ഇ അധ്യയന വർഷത്തെ പുസ്തകം വിതരണം പൂർത്തിയായി.

ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം,എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്.എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ,വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം.ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ചുമതല ശ്രീമതി മേരി ശാമുവേൽ നിർവഹിക്കുന്നു . ക്ലബ്ബിൽ എല്ലാ വർഷവും 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതിയുള്ള തലമുറയെ വാർത്തെടുക്കുക,പകർച്ചവ്യധികളെ കുറിച്ച് ബോധവാന്മാരാക്കുക,പൊതുജനാരോഗ്യം ലക്ഷ്യം വച്ചുള്ള പ്രവവർത്തനങ്ങളിൽ കുട്ടികളെ ഭാരവാഹികൾ ആക്കുക,സ്കൂളിൽ രൂപീകരിച്ച ഗ്രീൻ ക്ലബ്ബിലൂടെ പരിസരശുചീകരണത്തിന്റെ ആവശ്യത്തെ കുറിച്ച് വരും തമുറയെ ബോധവാന്മാറക്കുക,കോവിഡ്കാല ബോധവൽക്കരണം നൽകുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം.

വിമുക്തി ക്ലബ്

ഇടയാറന്മുള എഎംഎം ഹയർസെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൌൺ കാലഘട്ടം പരിഗണിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളിലും അവരിലൂടെ സമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുവാൻ ഉള്ള വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത്‌ പരിശീലനം നൽകിയിട്ടുള്ള വിമുക്തി വോളണ്ടിയർമാർ, മാതാപിതാക്കൾ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, കോ-ഓർഡിനേറ്റർ ശ്രീ. ജെബി തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

എനെർജി ക്ലബ്

ഊർജ സംരക്ഷണ ബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനായി എനെർജി ക്ലബ് ജൂലൈ 30ാം തീയതി എ എം എം എച്ച എസ് എസ് ഇടയാറന്മുള ആരംഭിച്ചു .കാർബൺ ന്യൂട്രറൽ സ്കൂൾ എന്ന ലക്ഷ്യ ബോധത്തോടെ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു .ഇതിന്റ ഭാഗമായി യു .പി , എച്ച് .എസ് തലത്തിൽ നിന്നെ 40 കുട്ടികളുമായി പ്രവർത്തനം തുടങ്ങി.എനെർജി ചാബ്യൻ എന്ന ഒരു മത്സരം സ്കൂളിൽ നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി .കാർബൺ ന്യൂട്രറൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തു ചെടികൾ നടുന്നതിനു തീരുമാനിച്ചു .ഊർജ്ജസംരക്ഷം എന്ന ലക്ഷ്യത്തിലേക്കു കുട്ടികളെ എത്തിച്ചേർക്കുന്ന പ്രവർത്തനങ്ങൾ ഓരോ മാസവും സ്കൂളിൽ നടത്താൻ ക്രമീകരണം ചെയ്തു .സ്റ്റാഫ് പ്രതിനിധിയായി സൂസൻ ബേബിയും റിൻസു സൂസൻ ജോർജും നേതൃത്വം നൽകി വരുന്നു.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

ലിറ്റിൽ കൈറ്റ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വർഷവും വിദ്യാലയ വാർത്തകളും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു

ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2019 അതിജീവനം
ക്രമ നമ്പർ വർഷം മാഗസിന്റെ പേര്
1 2020 പടവുകൾ

സ്ക്കൂൾ ബ്ളോഗ്

സ്കൂളിലെ പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ബ്ലോഗിലേക്ക് അപ്ഡേറ്റ് ചെയ്യുന്നു. സ്കൂൾ ബ്ലോഗ് അപ്ഡേഷനിൽ നേതൃത്വം വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ബ്ളോഗ് നിർമ്മാണത്തിലൂടെ കുട്ടികളുടെ കമ്പ്യൂട്ടറിലുള്ള വിജ്ഞാനം വളരുന്നതിന് സാധിച്ചിട്ടുണ്ട്.

https://ammhssedayaranmula.blogspot.com

സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  കൈറ്റ് മാസ്റ്റർ ശ്രീ. ജെബി തോമസ് സ്വാഗതം ആശംസിച്ചു. കേരള പോലീസ് സൈബർ ഡോം വിഭാഗത്തിലെ അസിസ്റ്റന്റ് കമാൻഡർ ശ്രീ. ജിൻസ് ടി തോമസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീമതി സന്ധ്യ ജി നായർ കൃതജ്ഞത രേഖപ്പെടുത്തി.



നല്ലപാഠം

എ.എം.എം വിദ്യാലയ വാർത്തകൾ

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ധാരാളം വിദ്യാലയ വാർത്തകൾ വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു വരുന്നു. വിവിധ സ്കൂളുകളിലെ വിദ്യാലയ വാർത്തകൾ കോർത്തിണക്കിയ ലിറ്റിൽ ന്യൂസിൽ ഞങ്ങളുടെ വിദ്യാലയ വാർത്തകളും സംപ്രേഷണം ചെയ്തിട്ടുണ്ട്.

ക്രമ നമ്പർ പ്രോഗ്രാമിന്റെ പേര്
1 എ.എം.എം ന്യൂസ് മേക്കിങ് പ്രോഗ്രാം
2 സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി
3 വായനക്ക്‌ ഒരു ദിനം ... ജൂൺ 19
4 ഡിജിറ്റൽ ഓണാഘോഷ പരിപാടികൾ2019
5 സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2019
6 സേഫ് സൗണ്ട് പ്രോഗ്രാം ഒക്ടോബർ-1
7 "നവജീവൻ" ...ഷോർട് ഫിലിം
8 എക്സ്പോ 2019
9 വിദ്യാലയം പ്രതിഭകളിലേക്കു പരിപാടി
10 മാതൃശാക്തീകരണ പദ്ധതി
11 കലാകാരനുമായുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിമുഖം
12 ശിശുദിനാഘോഷം 2019
13 പ്രമേഹ ബോധവത്കരണ പരിപാടി
14 രക്ഷാകർത്യ വിദ്യാഭ്യാസ പരിപാടി
15 വിദ്യാലയ മികവ് 2019-20
16 കൊറോണ വൈറസ് ബോധവത്കരണം
17 സ്കൂൾ വാർഷിക യോഗം 2020
18 കുട്ടികളുടെ കലാപരിപാടികൾ 2020
19 ആഗോള കൈകഴുകൽ ദിനം ഒക്ടോബർ 15
20 ആറന്മുള കണ്ണാടി
21 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം2019-20
22 സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം
23 സംസ്ഥാന കായിക ദിനം
24 ഹിന്ദി ദിനം

മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ

ഫോറെസ്റ്ററി ക്ലബ്

എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുക്കത്തുപാറ,പാലരുവി എന്നിവിടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വനയാത്ര പോയി.2021-22 അദ്ധ്യയന വർഷത്തിൽ  ഫോറസ്ട്രി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 8 ന് നമുക്ക് ചുറ്റുമുള്ള പക്ഷികൾ എന്ന വിഷയത്തെ ക്കുറിച്ച് ഗൂഗിൾ മീറ്റിലൂടെ കൊല്ലം ഫോറസ്ട്രി ക്ലബ്ബിന്റെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് സർ ആണ് ക്ലാസ് നയിച്ചത്.

എല്ലാ ക്ലാസ്സിലെയും നിശ്ചിത കട്ടകൾ ഗൂഗിൾ മീറ്റിൽ പങ്കെടുത്തു. വളരെ മനോഹരമായ ക്ലാസ്സ് ആണ് വിനോദ് സർ കട്ടികൾക്ക്  നൽകിയത്. കുട്ടികളോട് പ്രകൃതിയിലേക്ക് ഇറങ്ങാനും, സഹജീവികളെ മനസ്സിലാക്കുക, പ്രകൃതി സ്നേഹം ഉള്ളവർ ആ കുക,  മരങ്ങൾ വച്ചു പിടിപ്പിക്കുക തുടങ്ങിയ ആശയങ്ങൾ നൽകി. യൂ ട്യൂബ് ലൈവ് സ്ട്രീം നടത്തിയതിലൂടെ എല്ലാ ക്ലാസ്സുകളിലേയും കട്ടികൾക്ക് പ്രോഗ്രാം കാണാനും, റിപ്പോർട്ട് തയ്യാറാക്കാനുമുള്ള അവസരം കിട്ടി.

ഹിന്ദി ക്ലബ്

ഹിന്ദി ദിവസ്  :-ഇയാറന്മുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ഹിന്ദി ദിവസ് ആഘോഷങ്ങൾ  2021 സെപ്റ്റംബർ 14 ന് നടത്തി.ശ്രീമതി അനില ടീച്ചറിന്റെ ഉദ്ഘാടന പ്രസംഗത്തോടു കൂടി ഹിന്ദി ദിവസ് ഓൺലൈൻ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ ഹിന്ദി ഭാഷയിലുളള പ്രാവണ്യം തെളിയിച്ചു കൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹിന്ദി പദ്യം ചൊല്ലൽ , കഥ, പ്രസംഗം, ദേശഭക്തിഗാനം, പോസ്റ്റർ നിർമ്മാണം എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ശ്രീമതി. ജാൻസി ടീച്ചർ കൃതജ്ഞ നിർവഹിച്ചു.ദേശീയഗാനത്തോട് ഹിന്ദി ദിവസ് ആഘോഷങ്ങൾ സമാപിച്ചു.

വയോജനദിനം :-സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജനദിനം ആചരിച്ചു. കുട്ടികൾ തങ്ങളുടെ ഗ്രാൻഡ് രക്ഷിതാക്കളുടെ കൂടെ നിൽക്കുന്ന ചിത്രം അയച്ചു തന്നത് നല്ലൊരു അനുഭവം ആയിരുന്നു.

ലോക മ്യഗക്ഷേമ ദിനം :-ലോക മ്യഗക്ഷേമ ദിനത്തോട് അനുബന്ധിച് കുട്ടികൾ തങ്ങളുടെ പെറ്റ്സ് നൊപ്പം ഉള്ള ചിത്രം അയച്ചു തന്നത് വേറിട്ട അനുഭവം ആയിരുന്നു.

ചിത്രശാല