എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾക്കാവശ്യമായ വിവിധ സൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും പിടിഎയും ഒരുക്കുന്നു. മികച്ച സൗകര്യങ്ങളാണ് വിദ്യാർഥികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

നാലു കെട്ടിടങ്ങളിലായി 33 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് .2008ൽ എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരണം നടത്തി. യുപി വിഭാഗം 9 ക്ലാസ് മുറികളും, ഹൈസ്കൂൾ വിഭാഗം 10 ക്ലാസ് മുറികളും, ഹയർസെക്കന്ററി വിഭാഗം 10 ക്ലാസ്സ്‌ മുറികളും ആണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചതാണ്.

ലബോറട്ടറികൾ

ലബോറട്ടറികൾ

പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന ലബോറട്ടറികൾ സ്കൂളിന് ഉണ്ട്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി യഥാക്രമം ഒന്ന്,രണ്ട്,അഞ്ച് ലബോറട്ടറികൾ വീതം പ്രവർത്തിക്കുന്നു.

ജീവശാസ്ത്രം ലാബ്

ജീവശാസ്ത്രം ലാബ്

മൈക്രോസ്കോപ്പ്, അസ്ഥികൂടം, വിവിധ ജീവികളുടെ സ്പെസിമെനുകൾ, ഗ്ലാസ് വെയറുകൾ ( ബീക്കർ,വാച്ച് ഗ്ലാസ്, പെട്രിഡിഷ്, കോണിക്കൽ ഫ്ലാസ്ക്,ടെസ്റ്റ് ട്യൂബ്, ഫണൽ, പിപ്പെറ്റ്, സ്ലഡ്, കവർ ഗ്ലാസ് മുതലായവ), ബുൻസെൻ ബർണർ, ബ്രഷ്, ഡൈ( സാഫ്റാനിൻ, മെഥിലിൻ ബ്ലൂ), മെർക്കുറി, pH  മീറ്റർ, ഫിൽറ്റർ പേപ്പർ, ലിറ്റ്മസ് പേപ്പർ, ഡിസെക്ഷൻ ടൂൾ കിറ്റ്, വെയിംഗ് ബാലൻസ്, ഫോർസെപ്സ്, സ്പാച്യുല, തെർമോമീറ്റർ, ഗ്ലിസറിൻ, ചാർട്ട്, മോഡലുകൾ മുതലായവ ഉപയോഗിച്ച് 8,9,10 ക്ലാസുകളിലെ വിവിധ പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നു.


ഊർജ്ജതന്ത്രം ലാബ്

ഊർജ്ജതന്ത്രം ലാബ്

മൊമെന്റ് ബാർ, പൊട്ടൻഷ്യോമീറ്റർ, റെസോണൻസ് കോളം, ഓംസ് ലോ അപ്പാരറ്റസ്, സോണോമീറ്റർ,  വെർണിയർ കാലിപ്പർ, സ്ക്രൂ ഗേജ്, സ്റ്റോപ്പ് വാച്ച്, മിററുകൾ, ലെൻസുകൾ, ഗ്ലാസ് സ്ലാബ്, പ്രിസം, കണക്ഷൻ വയർ, നിക്രോം വയർ, രാസപദാർഥങ്ങൾ( , ബേസ്, ലവണങ്ങൾ), സെൽ, ഗാൽവനോ മീറ്റർ, അമ്മീറ്റർ, വോൾട്ട് മീറ്റർ, കാന്തങ്ങൾ, ഇരുമ്പ് പൊടി, ഇലക്ട്രോസ്കോപ്പ്, ട്യൂണിങ് ഫോർക്ക്, ഗോലികൾ, സ്ലിംഗി, കാപ്പില്ലറി ട്യൂബ്,സോപ്പ് ലായനി, മൊട്ടുസൂചി, ഓവർ ഫ്ലോ ജാർ മുതലായവ ഉപയോഗിച്ച് 8,9,10 ക്ലാസുകളിലെ വിവിധ പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നു.

രസതന്ത്രം ലാബ്

രസതന്ത്രം ലാബ്

കർപ്പൂരം, അമോണിയം ക്ലോറൈഡ്,, അയഡിൻ എന്നിവ ഉപയോഗിച്ച് പരീക്ഷണം, ക്രോമാറ്റോഗ്രാഫി വ്യക്തമാക്കുന്നതിന് വേണ്ടി ചോക്കും ഫിൽട്ടർ പേപ്പർ  പേപ്പറും ഉപയോഗിച്ച് പരീക്ഷണം, അമോണിയ വാതകം ഉണ്ടാക്കുന്ന വിധം, ഫൗന്റൈൻ പരീക്ഷണം, ലോഹങ്ങളുടെ വിവിധ രാസപ്രവർത്തനങ്ങൾ, ലോഹങ്ങൾ ആസിഡുമായിട്ടും ജലവുമായുള്ള പ്രവർത്തനം. വിവിധ ലോഹങ്ങളുടെ രാസപ്രവർത്തനങ്ങൾ  താരതമ്യം ചെയ്യൽ,പൊട്ടാസ്യം പെർമാംഗനേറ്റ് വിഘടനം, ഹൈഡ്രജൻ നിർമ്മാണം, ഡാനിയൽ സെൽ നിർമ്മിക്കൽ, ആദേശ രാസപ്രവർത്തനം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങളും രസതന്ത്രം ലാബിൽ നടത്തുന്നുണ്ട്.

ഭൂമി ശാസ്ത്ര ലാബ്

ഭൂമി ശാസ്ത്ര ലാബ്

ഭൂമി ശാസ്ത്ര വിഭാഗം ലാബിൽ നൂറിൽപരം ഭൂപടങ്ങളും ഭൂമിശാസ്ത്ര ഉപകരണങ്ങളും ലഭ്യമാണ്. ഇത് കുട്ടികളിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കുവാനും, ഭൂതലവിശകലനം ചെയ്യാനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നു. ഇതുകൂടാതെ ഭൂപടത്തിൽ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള തോതുകൾ വരയ്ക്കാനും, വിശദീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ, കാലാവസ്ഥ ഉപകരണങ്ങളുടെ ഉപയോഗക്രമം അറ്റ്ലസ് നിർമ്മാണം തുടങ്ങിയ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ഒട്ടനവധി പ്രവർത്തനങ്ങളും ഭൂമിശാസ്ത്ര ലാബിൽ നടത്തുന്നുണ്ട്.

ഗ്രന്ഥശാല

ഗ്രന്ഥശാല

ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്ന തരത്തിലുള്ള മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട്. മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.കുട്ടികളുടെ ജന്മദിനത്തിൽ ഗ്രന്ഥശാലയിലേക്ക് സംഭാവന നൽകുന്ന പുസ്തകങ്ങൾ, മഹത് വ്യക്തികൾ നൽകുന്ന പുസ്തകങ്ങൾ തുടങ്ങിയവ അടങ്ങുന്ന പുസ്തകസമാഹരണം വായന ജ്വാല എന്നപേരിൽ നടത്തി. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ ആസ്വാദന കുറുപ്പ് തയ്യറാക്കിയവർക്കുള്ള അവാർഡ് വിതരണം നടത്തുന്നുണ്ട്. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് ദർപണംഎന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ. വായനാ മാസാചരണം നടത്തുന്നുണ്ട്. കുട്ടികൾക്ക് വിവിധ മേളകളിൽ പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതിനും, പ്രൊജക്ട്, സെമിനാർ തുടങ്ങിയവയ്ക്കും സഹായിക്കുന്ന വിവിധ പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിവിധ സ്പോൺസർമാരുടെ സഹായത്താൽ മിക്ക ദിനപത്രങ്ങളും ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വായിക്കുവാൻ നൽകുന്നുണ്ട്. ഇത് ഇന്നത്തെ തലമുറയിൽ വായനാശീലം വളർത്താൻ സഹായിക്കുന്നു.വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പേരിൽ കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു. വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ

ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ

യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉള്ള 52 കമ്പ്യൂട്ടറുകൾ ലാബുകളിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ ഐടി@സ്കൂൾ പദ്ധതിയിൽ നിന്നും 2003 മുതൽ ലഭിച്ചവയും ഉണ്ട്. മുഴുവൻ ലാബ് പ്രവർത്തനങ്ങളും യു.പി.എസ് പിൻബലത്തോടെ കൂടി സജ്ജീകരിച്ചിട്ടുണ്ട്.വിവിധ ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷൻ, പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.കൈറ്റിൽ നിന്നും ലഭ്യമായ ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ചും, കമ്പ്യൂട്ടർ ലാബിലെ വിവിധ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ വിദ്യാലയ വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നു.


സ്മാർട്ട് ക്ലാസ് മുറികൾ

സ്മാർട്ട് ക്ലാസ് മുറികൾ

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും 2018 മുതൽ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കർ തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ   ഹൈടെക് ക്ലാസ് റൂമുകളുടെ ഉപയോഗത്തിന് ലഭിച്ചിട്ടുണ്ട്. ഇവ കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു.

ബ്ലെൻഡഡ് ക്ലാസുകൾ

കോവിഡ് കാലം മുതൽ സ്മാർട്ട് ക്ലാസ് റൂമുകളുടെയും കമ്പ്യൂട്ടർ ലാബുകളുടെ സഹായത്തോടുകൂടി സ്കൂളിൽ ക്ലാസുകൾ നടക്കുന്ന അതേ സമയംതന്നെ ഓൺലൈനായും  ഓഫ്‌ലൈനായും ഭവനത്തിൽ ഇരിക്കുന്ന കുട്ടികളെയും പഠനത്തിൽ പങ്കാളികളാക്കുന്നു.

എ.എം.എം യൂട്യൂബ് ചാനൽ

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന  വിദ്യാലയവാർത്തകൾ എ.എം.എം ന്യൂസ് എന്ന പേരിൽ വിക്ടേഴ്സ് ചാനലിലേക്കും,സ്കൂളിന്റെ എ.എം.എം യൂട്യൂബ് ചാനലിലേക്കും അപ്‌ലോഡ് ചെയ്തു വരുന്നു.(എ.എം.എം യൂട്യൂബ് ചാനൽ കാണുക)

ഓഫീസ് മുറികൾ

ഓഫീസ് മുറി

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികളുണ്ട്. സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്കൂൾ ഓഫീസുകളിൽ നിന്നാണ്. അതിനു വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന്റെയും, വിദ്യാർത്ഥികളുടെയും വിവരങ്ങൾ ക്രമീകൃതമായ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മാനേജ്മെന്റ്മായും സർക്കാർ വകുപ്പുമായി ഇടപെട്ട് സ്കൂൾ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത് ഓഫീസാണ്.


സ്കൂൾ ബസ്

സ്കൂൾ ബസ്

ഞങ്ങളുടെ സ്കൂളിന് 3 സ്കൂൾ ബസ് ഉണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു. 110കുട്ടികളുമായി പൂവത്തൂർ,മെഴുവേലി ,കാരക്കാട് ,ചെങ്ങന്നൂർ ,മുളക്കുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

ശബ്ദ സംവിധാനങ്ങൾ

പ്രാർത്ഥനഗാനം, ദേശീയഗാനം, പൊതുസമ്മേളനങ്ങൾ എന്നിവയുടെ ആവശ്യത്തിനായി മൈക്രോഫോൺ, ലൗഡ്സ്പീക്കർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ പൊതു നിയന്ത്രണത്തിനായി എല്ലാ ക്ലാസ് മുറിയിലും സ്പീക്കറുകളും ഉണ്ട്.

ജനറേറ്റർ

ജനറേറ്റർ

വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനായി മികച്ച ശേഷിയുള്ള ജനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്. വൈദ്യുതി മുടക്കം വരുന്ന സാഹചര്യങ്ങളിൽ ജനറേറ്റർ ഉപയോഗിച്ചാണ് സ്കൂളിലെ കുട്ടികളുടെ ഐ ടി എക്സാം, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ, യു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പുകൾക്ക് കുട്ടികളെ ഒരുക്കുന്ന ക്ലാസുകൾ  മുതലായവ ഐടി ലാബിൽ നടത്തുന്നത്.

നിരീക്ഷണ ക്യാമറകൾ

സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.

പാചകപ്പുരയും ഭക്ഷണശാലയും

വിദ്യാർഥികളുടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ആഘോഷവേളകളിലെ സദ്യ, വിവിധ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം തുടങ്ങിയവ സ്കൂൾ പാചകപ്പുരയിൽ തയ്യാറാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര ആണ് ഉള്ളത്. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.

കിണറും ടാപ്പുകളും

ജല ലഭ്യതയ്ക്കായി 2 കിണറുകളും, മോട്ടോറുകളും, ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.

മഴവെള്ള സംഭരണി

മഴവെള്ള സംഭരണി

മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനായി ഒരു ലക്ഷം ലിറ്ററിന്റെ മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.

വാട്ടർ പ്യൂരിഫയർ

വാട്ടർ പ്യൂരിഫയർ

കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.

കളിസ്ഥലം

വിശാലമായ കളിസ്ഥലം,നവീകരിച്ച ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് , ഇൻഡോർ ,ഔട്ട്ഡോർ ഗെയിംസിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതകളാണ്.

ടോയ്ലറ്റ് കോംപ്ലക്സ്

സാംക്രമിക രോഗങ്ങൾ പകരുന്ന ഈ സാഹചര്യത്തിൽ വൃത്തിയുള്ള ടോയ്‌ലറ്റുകൾ അത്യന്താപേക്ഷിതമാണ്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയിലറ്റ് സൗകര്യങ്ങൾ സ്കൂളിൽ നിലവിലുണ്ട്. നാല് കോംപ്ലക്സുകളിലായി 26 ടോയ്‌ലെറ്റുകൾ ഇപ്പോൾ നിലവിലുണ്ട്.ടൈൽസ് പാകിയ എല്ലാ ശുചിമുറിയിലും ടാപ് ,ബക്കറ്റ് ,മഗ്, ഹാൻഡ് വാഷ് എന്നിവ ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ യൂറോപ്യൻ ക്ലോസറ്റുകളും ഉണ്ട്.

വിശാലമായ ഓഡിറ്റോറിയം

സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും, കലോത്സവങ്ങളും നടത്തുവാൻ ഉപകാരപ്പെടുന്ന രീതിയിൽ ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നു.

സൈക്കിൾ ഷെഡ്

പഠന വേളകളിൽ വിദ്യാർത്ഥികളുടെ സൈക്കിൾ സൂക്ഷിക്കുന്നതിനായി സൈക്കിൾ ഷെഡ് സ്കൂളിനുണ്ട്.

തെർമൽ സ്കാനർ

തെർമൽ സ്കാനർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ സൗജന്യമായി ലഭിച്ച പൾസ് ഓക്സിമീറ്ററുകൾ കുട്ടികളുടെ ശരീര ഊഷ്മാവ് കണ്ടെത്താൻ സഹായിക്കുന്നു.

പൾസ് ഓക്സീമീറ്ററുകൾ

രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് കോവിഡ് രൂക്ഷമാകുന്നതിന്റെ  പ്രാരംഭ ലക്ഷണമാണ്. ചിലരിൽ ശ്വാസതടസ്സം ഉണ്ടാകാതെയും ഓക്സിജന്റെ അളവ് കുറവായിരിക്കും. കുട്ടികളിൽ ഈ അവസ്ഥ മനസ്സിലാക്കാനാണ് പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുന്നത്




സമ്പൂർണ ഹൈടെക് സ്കൂൾ

ഇടയാറന്മുള എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ സജു ജോർജ് നിർവഹിച്ചു.



ചിത്രങ്ങൾ

സ്കൂളിന്റെ പ്രത്യേകതകൾ

  1. ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം...
  2. ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  3. എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.എച്ച് എസ് സെക്ഷനിലെ 10 ക്ലാസ് മുറികളും എച്ച് എസ് എസ് സെക്ഷനിലെ 8 ക്ലാസ് മുറികളും ഹൈ ടെക് ആയി ഉയർത്തപ്പെട്ടു .
  4. മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 52 കമ്പ്യൂട്ടറുകളുണ്ട്.
  5. മൂന്ന് കംമ്പ്യൂട്ടർ ലാബുകളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
  6. 7000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ഗ്രന്ഥശാല.
  7. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി ബസ്സ് സർവ്വീസ് നടത്തുന്നു.
  8. എൻഡോവ്മെന്റ് &സ്കോളർഷിപ്
  9. പഠനയാത്ര
  10. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും എട്ട് ലാബുകളുമുണ്ട്.
  11. സ്മാർട്ട് ക്ലാസ് മുറികൾ
  12. വിശാലമായ ഓഡിറ്റോറിയം
  13. ശുദ്ധമായ കുടിവെള്ള സ്രോതസ്.
  14. ജനറേറ്റർ
  15. ശബ്ദ സംവിധാനങ്ങൾ
  16. നിരീക്ഷണ ക്യാമറകൾ
  17. വാട്ടർ പ്യൂരിഫയെർ
  18. ടോയ്ലറ്റ് കോംപ്ലക്സ്
  19. മഴവെള്ള സംഭരണി
  20. പാചകപ്പുരയും ഭക്ഷണശാലയും....ഉച്ചഭക്ഷണ പദ്ധതി 2006 യിൽ ആരംഭിച്ചു. മദർ പി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ ഉച്ച ഭക്ഷണം കുട്ടികൾക്ക് നൽകി വരുന്നു.
  21. സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.
  22. രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം.
  23. ഭിന്നശേഷി സാക്ഷരത ക്ലാസ്.
  24. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018 യിൽ നിലവിൽ വന്നു.
  25. നിരവധി സ്കോളർഷിപ്പുകൾ ...
  26. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാസ്കറ്റ്ബാേൾ കോർട്ടും ഉണ്ട്....പരിശീലനങ്ങൾ ..
  27. ശതാപ്തിയുടെ നിറവിലുള്ള വിദ്യാലയം
  28. ധരാളം കുട്ടികളെ സ്റ്റേറ്റ് തലത്തിൽ കലോത്സവത്തിലും കായിക മേളയിലും ശാസ്ത്ര ...വർക്ക് എക്സ്പീരിയൻസ് ഐ. റ്റി മേളയിലും പങ്കെടുപ്പിക്കുന്നു.
  29. എൻ.സി.സി, സ്റ്റൂഡന്റ് പോലീസ് കാഡറ്റ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, എൻ എസ് എസ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകളും,വിവിധ തരം ക്ലബ്ബുകളും നിലവിൽ ഉണ്ട്.
  30. നവദർശന്റെ കൗൺസിലിങ് ക്ലാസുകൾ കുട്ടികൾക്ക് നൽകി വരുന്നു.
  31. വിദ്യാലയ വാർത്തകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ വിക്ടേഴ്സ് ചാനലിലേക്കും, സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്കും അപ്‌ലോഡ് ചെയ്യുന്നു..