എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം/അയിരൂർ സി.പി. ഫിലിപ്പോസ് കശിശ
അയിരൂർ സി. പി. ഫിലിപ്പോസ് കശീശ്ശ
(1868-1948) അയിരൂരച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന സി. പി പീലിപ്പോസ് കശീശ്ശ അനന്യസാധാരണമായ വ്യക്തിമാഹാത്മ്യം ഉള്ള ഒരു വൈദികശ്രേഷ്ഠനും സാമൂഹ്യ നേതാവുമായിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ മികച്ച പാണ്ഡിത്യം നേടിയിരുന്ന അദ്ദേഹത്തിന് സുറിയാനിയിലും തമിഴിലും അവഗാഹമുണ്ടായിരുന്നു. മലങ്കര സഭയിലെ നവീകരണത്തിന് അദ്ദേഹത്തിന്റെ ഉറച്ച പിന്തുണ ഉണ്ടായിരുന്നു. പ്രസിദ്ധമായ മാരാമൺ കൺവൻഷന് നേതൃത്വം നൽകുകയും മാർത്തോമാ സഭയുടെ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം സമീപപ്രദേശങ്ങളിലൊക്കെയും സ്കൂളുകൾ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നൽകി. ആധുനിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ സഭയ്ക്കും സമൂഹത്തിനും പുരോഗതി ഉണ്ടാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.