സഹായം Reading Problems? Click here


എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/കേരള ദുരന്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേരള ദുരന്തങ്ങൾ

ഭാരത മണ്ണിലെ പ്രഥമനാട്
കേരളമെന്നൊരു കൊച്ചു നാട്
ഐക്യം നിറഞ്ഞ സ്നേഹ നാട്
ദൈവത്തിന്റെ സ്വന്തം കേരനാട്
മാവേലി വാണൊരി ദൈവനാട്
കേരളമെന്നൊരു കൊച്ചു നാട്

കേരമരത്തിന്റെ പ്രശസ്തികളും
മലകളും കുന്നും അരുവികളും
സൂര്യ കിരണമെത്താകാടുകളും
തോടും വയലും തോട്ടങ്ങളും
എല്ലാം നിറയും നമ്മുടെ നാട്
സൗന്ദര്യത്തിൻ നല്ല കൊച്ചു നാട്

വന്നൂ ദുരന്തങ്ങൾ ഈ നാട്ടിലും
പ്രളയം എന്ന മഹാഭ്യരിതം
വിതച്ച പ്രളയ നാശനഷ്ടം
നിറയെ മനുഷ്യന്റെ ജീവനഷ്ടം

പെട്ടെന്നു വന്നു പ്രഖ്യാപനം
ഒത്തൊരുമിക്കാം നമുക്കെല്ലാവർക്കും
ഒത്തു കേരള ജനതകളും
വന്നു ആശ്വാസ ക്യാമ്പുകളും
തോൽവി സമ്മതിച്ചു ഈ പ്രളയം
എങ്ങോ മറഞ്ഞു പോയി ദുരിതം
ഇല്ല കഴിഞ്ഞില്ല ഈ ദുരിതം
വന്നു ദുരന്തത്തിൽ കൊറോണ വൈറസ്
ആശ്വസവാക്കുകൾ എങ്ങുമെങ്ങും
നേരിടാം നമുക്ക് ഈ വൈറസ്
വന്നു സർക്കാറിൻ സഹായമേറെ
തടയും ഞങ്ങൾ ഈ മാരിയെ
 ജാഗ്രതയോടെ അതിജീവിക്കു
പേടിയെല്ലാം മാറ്റി നിർത്തു

 

ബാദില കെ പി
7 G എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത