എൽ.പി.എസ് കുമരംപേരൂർ സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഞ്ച് പതിറ്റാണ്ടിന് മുമ്പ് കാർമേൽഇടവകയിലും ചുറ്റുപാടുമുള്ള കുട്ടികൾ പ്രൈമറി വിദ്യാഭ്യാസത്തിന് വേണ്ടി പോയ്ക്കൊണ്ടിരിക്കുന്നത് വടശേരിക്കര ഗവ .പ്രൈമറി സ്കൂളിലായിരുന്നു. വർഷ കാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കല്ലടയാറും പമ്പയാറും കടന്നു വേണം കുട്ടികൾക്ക് പോകേണ്ടിയിരുന്നത് എന്നത് രക്ഷകർത്താക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസം ഉണ്ടാക്കിയ ഒരു പ്രശ്നമായിരുന്നു.ഇത്തരുണത്തിൽ ദിവംഗതനായ കളത്രയിൽ ദിവ്യ ശ്രീ.കെ.ജെ .തോമസ് കശ്ശീശ്ശാ ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കുന്ന കാര്യം ഇടവക ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി തത്ഫലമായി ഇടവകജനങ്ങളുടെയും സമീപവാസികളുടെയും പൂർണ്ണ സഹകരണത്തോടെ താഴത്തില്ലത്ത് ശ്രീ.ടി.പി. എബ്രഹാം. സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം തന്ന് സഹായിച്ചു.1951 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.
എൽ.പി.എസ് കുമരംപേരൂർ സൗത്ത് | |
---|---|
വിലാസം | |
വടശ്ശേരിക്കര കുമരംപേരൂർ സൗത്ത് എൽ. പി. സ്കൂൾ വടശ്ശേരിക്കര , വടശ്ശേരിക്കര പി.ഒ. , 689662 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 4 - 6 - 1951 |
വിവരങ്ങൾ | |
ഫോൺ | 04735 251948 |
ഇമെയിൽ | kslps38640@gmail.com |
വെബ്‍സൈറ്റ് | www.wiki.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38641 (സമേതം) |
യുഡൈസ് കോഡ് | 32120801908 |
വിക്കിഡാറ്റ | Q87599478 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത ബേബി |
പി.ടി.എ. പ്രസിഡണ്ട് | ആരാധന കെ. എ |
എം.പി.ടി.എ. പ്രസിഡണ്ട് | കുമാരി ഇ. റ്റി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മനുഷ്യനെ മനുഷ്യനാക്കി തീർക്കുക എന്ന വിദ്യാഭ്യാസലക്ഷ്യത്തോടെ 1951-ൽ വടശേരിക്കര കർമേൽ മാർത്തോമ്മ ചർച്ച് മാനേജ്മെൻ്റിൻ്റെ കീഴിൽ ആരംഭിച്ച സ്ഥാപനമാണ് കുമരംപേരൂർ സൗത്ത് എൽ.പി.സ്കൂൾ.അനേകായിരം വിദ്യാർത്ഥികൾക്ക് അറിവും വെളിച്ചവുംജീവിതത്തിൽ പകർന്നുനൽകുവാൻ ഈ സ്കൂൾ മുഖേന സാധിച്ചു എന്നത് സന്തോഷത്തോടെ സ്മരിക്കുന്നു. സ്കൂളിൻ്റെ ഉയർച്ചയ്ക്ക് ഒത്തൊരുമിച്ച് പ്രവർത്തിച്ച അധ്യാപകരെയും PTAഅoഗങ്ങളെയും SSA പ്രവർത്തകരേയും സ്നേഹത്തോടെ സ്മരിക്കുന്നു .അഞ്ച് പതിറ്റാണ്ടിന് മുമ്പ് കാർമേൽഇടവകയിലും ചുറ്റുപാടുമുള്ള കുട്ടികൾ പ്രൈമറി വിദ്യാഭ്യാസത്തിന് വേണ്ടി പോയ്ക്കൊണ്ടിരിക്കുന്നത് വടശേരിക്കര ഗവ .പ്രൈമറി സ്കൂളിലായിരുന്നു. വർഷ കാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കല്ലടയാറും പമ്പയാറും കടന്നു വേണം കുട്ടികൾക്ക് പോകേണ്ടിയിരുന്നത് എന്നത് രക്ഷകർത്താക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസം ഉണ്ടാക്കിയ ഒരു പ്രശ്നമായിരുന്നു.ഇത്തരുണത്തിൽ ദിവംഗതനായ കളത്രയിൽ ദിവ്യ ശ്രീ.കെ.ജെ .തോമസ് കശ്ശീശ്ശാ ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കുന്ന കാര്യം ഇടവക ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി തത്ഫലമായി ഇടവകജനങ്ങളുടെയും സമീപവാസികളുടെയും പൂർണ്ണ സഹകരണത്തോടെ താഴത്തില്ലത്ത് ശ്രീ.ടി.പി. എബ്രഹാം. സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം തന്ന് സഹായിച്ചു.1951 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
കിഴക്ക് വശത്തായി കല്ലാറും വടക്ക് ഭാഗത്തായി പമ്പയാറും ഒഴുകുന്ന പ്രകൃതി മനോഹരമായ പ്രദേശം. വടശ്ശേരിക്കരയിൽ നിന്നും മൂന്നര കിലോമീറ്റർ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 50 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിന് 150 അടി നീളവും 18 അടി വീതിയും 10 അടി ഉയരവും സ്കൂളിൻ്റെ മുൻ വശത്തായി 8 അടി വീതിയിലുള്ള ഒരു വരാന്തയുമുണ്ട്. സ്കൂളിൻ്റെ മേൽക്കൂര ഓട് മേഞ്ഞതും ഭിത്തി കരിങ്കല്ല് കൊണ്ട് കെട്ടി ഉയർത്തിയതുമാണ്. എല്ലാ ക്ലാസുകളും സ്ക്രീൻ ഉപയോഗിച്ച് വേർതിരിക്കുന്നു. അടുക്കള സ്കൂളിനോട് ചേർന്ന് പണിതിട്ടുണ്ട് . സ്കൂളിനടുത്ത് 1 കിണറും 2യൂറിനലും 3 ടോയ്ലറ്റും ഉണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി സ്കൂളിനു ചുറ്റും ചെറിയ കളിസ്ഥലവും കളിയുപകരണങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു. സ്പോട്സ്, ആർട്സ് തുടങ്ങി ശാസ്ത്രാഭിമുഖ്യം വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് വിഷയാടിസ്ഥാനത്തിൽ താത്പര്യം വർധിപ്പിക്കുന്ന മേഖലകൾ കണ്ടെത്തുന്നു. സ്കൂൾ തലത്തിലും ജില്ലാതലത്തിലും കലോത്സവങ്ങളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുന്നു. പച്ചക്കറികൃഷി പരിപാലനത്തിലൂടെ കുട്ടികൾക്ക് അവയുടെ മഹത്വവും ഗുണവും ജീവിതത്തിൽ മനസിലാക്കാൻ സാധിക്കുന്നു.
മുൻ സാരഥികൾ
Name of the old hm | From | To |
---|---|---|
സി .സി . സാറാമ്മ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കെ .എം .മത്തായി | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ശാന്തമ്മ ജോർജ്ജ് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ഡാർലി എം. കുര്യാക്കോസ് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
മികവുകൾ
പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ കലാകായിക ശാസ്ത്ര അഭിരുചികൾ കണ്ടെത്തുകയും അവ പ്രോത് സാഹിപ്പിക്കുകയും തുടർപ്രവർത്തനത്തിലൂടെ കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനാനുഭവങ്ങൾ നൽകുകയും ചെയ്യുന്നു. 1-5 വരെ ക്ലാസുകൾ ചിട്ടയായ പഠനത്തോടെ കുട്ടികൾക്ക് വായിക്കുവാനും എഴുതാനുമുള്ള സർഗശേഷി വികസിപ്പിക്കുന്നു. വായനയ്ക്കും എഴുത്തിനും പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ കുട്ടികളിലെ വ്യത്യസ്തതലങ്ങൾ മനസിലാക്കി കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുന്നു .
കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ മൂല്യബോധന ക്ലാസുകൾ നൽകുന്നു. വർഷംതോറും നടന്നുവരുന്ന LSS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ട പരിശീലനം പഠനത്തോടൊപ്പം തന്നെ നൽക്കുന്നു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
സ്കൂളിൽ നിന്നും വിതരണം ചെയ്ത വൃക്ഷതൈകൾ കുട്ടികൾ അവരവരുടെ വീടുകളിൽ നടുകയും വളർച്ചയുടെ വിവിധഘട്ടങ്ങൾ രേഖപ്പെടുത്തി അധ്യാപകരെ കാണിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. പരിസ്ഥിതി ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
വായനാദിനം:
വായനാ വാരത്തോടനുബന്ധിച്ച്കുട്ടി കവിതകളുടെ ശേഖരണം നടത്തി ക്ലാസടിസ്ഥാനത്തിൽ സ്കൂളിൽ പ്രദർശിപ്പിച്ചു .
ചാന്ദ്രദിനം :
ICT സാധ്യതയുപയോഗിച്ച് സൗരയൂഥത്തെ പരിചയപ്പെടുത്തുന്ന വീഡിയോകൾ കുട്ടികളെ പ്രൊജക്ടറിൽ കാണിക്കുകയും അവയെക്കുറിച്ച് വിവരണം തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു.
അദ്ധ്യാപകർ
- സുനിത ബേബി ( ഹെഡ്മിസ്ട്രസ്)
- മിനിമോൾ കെ മാത്യു
- ജോമി മാത്യു
- രജനി റെയ്ച്ചൽ ജേക്കബ്
- ലിൻ്റാ വർഗീസ്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി .സി . സാറാമ്മ
കെ .എം .മത്തായി
വഴികാട്ടി
1.വടശ്ശേരിക്കരയിൽ നിന്നും മൂന്നര കിലോമീറ്റർ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു 2.വടശേരിക്കര ടൗണിൽ നിന്നും കന്നാംപാലം വഴി പള്ളിക്കമുരുപ്പ് ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 1/2കി. മീ. കഴിഞ്ഞ് വീണ്ടും വലത്തോട്ട് 200മീറ്റർ
|} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38641
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ