എൽ.പി.എസ് കുമരംപേരൂർ സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മനുഷ്യനെ മനുഷ്യനാക്കി തീർക്കുക എന്ന വിദ്യാഭ്യാസലക്ഷ്യത്തോടെ 1951-ൽ വടശേരിക്കര കർമേൽ മാർത്തോമ്മ ചർച്ച് മാനേജ്മെൻ്റിൻ്റെ കീഴിൽ ആരംഭിച്ച സ്ഥാപനമാണ് കുമരംപേരൂർ സൗത്ത് എൽ.പി.സ്കൂൾ.അനേകായിരം വിദ്യാർത്ഥികൾക്ക് അറിവും വെളിച്ചവുംജീവിതത്തിൽ പകർന്നുനൽകുവാൻ ഈ സ്കൂൾ മുഖേന സാധിച്ചു എന്നത് സന്തോഷത്തോടെ സ്മരിക്കുന്നു. സ്കൂളിൻ്റെ ഉയർച്ചയ്ക്ക് ഒത്തൊരുമിച്ച് പ്രവർത്തിച്ച അധ്യാപകരെയും PTAഅoഗങ്ങളെയും SSA പ്രവർത്തകരേയും സ്നേഹത്തോടെ സ്മരിക്കുന്നു .അഞ്ച് പതിറ്റാണ്ടിന് മുമ്പ് കാർമേൽഇടവകയിലും ചുറ്റുപാടുമുള്ള കുട്ടികൾ പ്രൈമറി വിദ്യാഭ്യാസത്തിന് വേണ്ടി പോയ്ക്കൊണ്ടിരിക്കുന്നത് വടശേരിക്കര ഗവ .പ്രൈമറി സ്കൂളിലായിരുന്നു. വർഷ കാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കല്ലടയാറും പമ്പയാറും കടന്നു വേണം കുട്ടികൾക്ക് പോകേണ്ടിയിരുന്നത് എന്നത് രക്ഷകർത്താക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസം ഉണ്ടാക്കിയ ഒരു പ്രശ്നമായിരുന്നു.ഇത്തരുണത്തിൽ ദിവംഗതനായ കളത്രയിൽ ദിവ്യ ശ്രീ.കെ.ജെ .തോമസ് കശ്ശീശ്ശാ ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കുന്ന കാര്യം ഇടവക ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി തത്ഫലമായി ഇടവകജനങ്ങളുടെയും സമീപവാസികളുടെയും പൂർണ്ണ സഹകരണത്തോടെ താഴത്തില്ലത്ത് ശ്രീ.ടി.പി. എബ്രഹാം. സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം തന്ന് സഹായിച്ചു.1951 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.