എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/പരിസര ശുചിത്വവും രോഗ പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും രോഗ പ്രതിരോധവും
     പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നാം ജീവിക്കുന്ന ചുറ്റുപാടിൻ്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. ആരോഗ്യത്തിൻ്റെയും വൃത്തിയുടെയും കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്.നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം പിറകിലുമാണ്. 
      ചുറ്റുപാട്  എന്ന വാക്ക് നാമിന്ന് ഏറെ പറയുന്ന ഒന്നു മാത്രം.. ഇന്നത്തെ പരിസ്ഥിതിയുടെ അവസ്ഥ വളരെ പരിതാപകരമാണ്. എന്നാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗപ്രതിരോധത്തിന് വഴിതെളിക്കുന്നവയാണ്. മനുഷ്യരായ നാം തന്നെയാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.നിർഭാഗ്യവശാൽ ഇക്കാര്യത്തിൽ പിന്നോക്കം നിൽക്കുന്നതും നാം തന്നെയാണ്. നമ്മുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി പരിസ്ഥിതിയിൽ പലതരം വ്യതിയാനങ്ങളും നാം വരുത്തി.പരിസരം വൃത്തികേടാക്കി.ഇത് പല തരം രോഗങ്ങൾ പടർന്നു പിടിക്കാൻ കാരണമാവുകയും ചെയ്തു. 
        ഇന്ന് നമുക്കിടയിൽ ഏറെ ദുരിതങ്ങൾ വിതക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് - 19. ഇത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമാണെന്ന് ലോകമെമ്പാടുമുള്ള ജനത മനസ്സിലാക്കിയ ഒരു ഘട്ടമാണിത്.ഈ രോഗം പടരാതിരിക്കാനുള്ള ഒരു മാർഗ്ഗമാണ് ഇരുപത് സെക്കൻ്റു നേരത്തേക്കുള്ള കൈ കഴുകൽ. എന്നാൽ ഇതിനായി അത്രയും സമയം ടാപ്പ് തുറന്നിടാതിരിക്കാൻ നാം ശ്രദ്ധിക്കണം. കാരണം ജലം അമൂല്ല്യമാണ്. ഇന്ന് നാം ഒറ്റക്കെട്ടായി കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതു പോലെ വരും തലമുറക്കായി ജലക്ഷാമം തടയാൻ പ്രയത്നിക്കുമെന്ന് പ്രതിഞ്ജ ചെയ്യാം.
മുഹമ്മദ് റിസൽ
9 F എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം