എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ/അക്ഷരവൃക്ഷം/വിസ്മയമാകുന്ന എന്റെ ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
വിസ്മയമാകുന്ന എന്റെ ലോക്ഡൗൺ      
 എനിക്ക് തികച്ചും പുതിയ ഒരു അറിവും അനുഭവുമാണ് ലോക് ഡൗൺ.ആദ്യമായിട്ടാണ് ഇത്തരം ഒരു സന്ദർഭം ഞാൻ കാണുന്നത് .  പലർക്കും ലോക്ഡൗൺ പലതരം അനുഭവങ്ങളാണ് നൽകുന്നത് .ചിലർക്ക് വിഷമത്തിന്റെയ്യും ചിലർക്ക് സന്തോഷത്തിന്റെയും ചിലർക്ക് തിരക്കുകളിൽ നിന്ന് രക്ഷപെടൽ അങ്ങ നെ പലതും.  രോഗത്തെക്കുറിച്ചുള്ള  ആശങ്ക ഉണ്ടെങ്കിലും എനിക്ക് ഇൗ ലോക് ഡൗൺ അവധിക്കാലം പോലെയാണ് അവധിക്കാലത്തെ സ്ഥിരം പ്രവൃത്തികൾ മാറ്റിനിർത്തി ഇപ്പൊൾ വ്യത്യസ്തമായാണ് ഞാൻ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത് .

നേരെത്തെ സമയം ഇല്ല എന്ന് വിചാരിച്ച് മാറ്റിവെച്ച പലതും എനിക്ക് ഇപ്പൊൾ ചെയ്യാൻ സാധിക്കുന്നു . സമയം കിട്ടുമ് പോഴെല്ലാം വായനയിൽ മുഴുകാനാണ് എനിക്കിഷ്ടം . അരുണിമയുടെ മൈക്കൽ ഫാരഡെയും ,ഡോ.ശുഭയുടെ മലാലയും തീർന്നുകഴിഞ്ഞു.ഇപ്പൊൾ ഡൈജസ്റ്റിലെ ഗലീലിയൊയെ പറ്റിയുള്ള വിവരണമാണ് വായിക്കുന്നത്. ബഷീറിൻെറ പ്രേമലേഖനം വായിക്കാനായി വെച്ചിട്ടുണ്ട് .അതും കഴിഞ്ഞാൽ അടുത്ത പുസ്തകത്തിനു വേണ്ടി അന്വേഷണം തുടങ്ങണം.

ഭരണ അധികാരികൾ ആവശ്യപ്പെട്ട പോലെ കൃഷിക്കായി സമയം മാറ്റിവയ്ക്കുന്നുണ്ട്‌ .ഞാനും ചേച്ചിയും അതിനു മുന്നിട്ട് നിൽക്കുന്നു . അമ്മയാണ് നിലം ഒരുക്കി തന്നത് . പാവൽ ,ചീര,വൻപയർ , എന്നിവയുടെ വിത്തുകളാണ് ഇന്ന് ഞങൾ പാകിയത്. ഇന്നലെ മഴ പെയ്തത് കൊണ്ട് ഇന്ന് തന്നെ വിത്ത് പാകാൻ അപ്പചനാണ് പറഞ്ഞത് .അമ്മ പറയാറുണ്ട് പെൺകുട്ടികൾ വീട്ടുജോലി അറിഞ്ഞിരിക്കണമെന്ന്‌ ,അതുകൊണ്ട് അമ്മയോടൊപ്പം പാചകത്തിനും വീട്ടുജോലിയിലും സമയം ചെലവഴിക്കാറുണ്ട് . പിന്നെ എല്ലാവരും ചെയ്യുന്നത് പോലെ ടിവി കാണാനും സോഷ്യൽ മീഡിയ നോക്കുകയും ചെയ്യുന്നു. അവധി ദിവസങ്ങൾ ഇനിയും നീണ്ടുക്കിടക്കുന്നു.എനിക്ക് ചെയ്യാൻ ഇനിയും കാര്യങ്ങളും  ബാക്കിയുണ്ട്. വീട്ടിലിരുന്ന് തന്നെ എല്ലാ കാര്യങ്ങളും ചെയ്ത് മാതൃകയാകാൻ ശ്രമിക്കുകയാണ് ഞാൻ.
ആൻസി ജെ
6 A എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം