2025-28 അധ്യയനവർഷത്തെ ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ നടപടിക്രമങ്ങൾ ആരംഭിച്ചു. അംഗത്വത്തിനുള്ള അപേക്ഷ ഫോമിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ അത് ഫോർവേഡ് ചെയ്യുകയും ചെയ്തു. മുൻവർഷങ്ങളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തിയതിന്റെ വീഡിയോ ലിങ്ക്കൾ ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ട് വിദ്യാർത്ഥികളെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സിൽ ചേരുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ, പ്രധാന കടമകൾ, പ്ലസ് വൺ അഡ്മിഷൻ ഉള്ള ബോണസ് പോയിൻറ്, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, എന്നീ വിവരങ്ങൾ ക്ലാസുകളിൽ ബോധവൽക്കരണം നടത്തി. സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇതിന് നേതൃത്വം നൽകി.
പ്രിലിമിനറി ക്യാമ്പ് 2025-28
PRELIMINARY CAMP
2025,സെപ്റ്റംബർ 23 ന് ആലപ്പുഴ kite മാസ്റ്റർ ട്രെയിനർ ശ്രീ വിഷ്ണു sir ന്റെ നേതൃത്വത്തിൽ സ്കൂളിൽ IT ലാബിൽ വച്ച് 8ാം ക്ലാസ്സ് LITTLE KITE ന്റെ പ്രിലിമിനറി ക്യാമ്പ് നടത്തി. 41 കുട്ടികൾ ഉൾപ്പെടുന്ന പുതിയ ബാച്ച് ആരംഭം കുറിച്ചു...