എസ് എൻ എൽ പി എസ് കാക്കാണിക്കര/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും
മനുഷ്യനും പരിസ്ഥിതിയും
ഭൂമിയുടെ നിലനില്പിന് പരിസ്ഥിതി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്' ഭൂമിയിൽ ജീവിക്കുന്ന മനുഷ്യനും മൃഗങ്ങൾക്കും ജീവജാലങ്ങൾക്കും ശുദ്ധവായുവും ജലവും ആഹാരവും ലഭിച്ചെങ്കിൽ മാത്രമേ ജീവിക്കാൻ സാധിക്കൂ. ഇന്ന് ഭൂമിയിൽ ലഭ്യമാകുന്ന വായുവും വെള്ളവും ആഹാരവും മാലിന്യം നിറഞ്ഞതാകയാൽ ജീവജാലങ്ങളുടെ നിലനില്പ് തന്നെ അപകടത്തിലായിരിക്കുന്നു. പരിസ്ഥിതി ശോഷണം മൂലംI മനുഷ്യനും മൃഗങ്ങളും ജീവജാലങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയോ അവയുടെ നിലനില്പ് അപകടാവസ്ഥയിലായിരിക്കുകയോ ആണ്. പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം ബണ്ഡപ്പെട്ടാണ് നിലനില്ക്കുന്നത്. പ്രകൃതിയുടെ മേലുളള മനുഷ്യൻ്റെ കടന്നാക്രമണങ്ങൾ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതിയൂം ജീവിത സൗകര്യങ്ങൾ വർദ്ധിപിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി. പ്രകൃതിസമ്പത്തായ വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽ നിന്ന് തന്നെ തുടച്ചു മാറ്റ െപ്പട്ടു. വ്യവസായങ്ങൾ ത്വരിതപ്പെട്ടുകൊണ്ടിരിക്കുന്നതിൻ്റെ ഫലമായി നദികളും ഇന്ന് പുരോഗതിയുടെ പേരിൽ ഭൂമിയിൽ നിന്ന്തന്നെ തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു. പരിസ്ഥിതിക്ക് നേരെയുള്ള നമ്മുടെവിവേക ശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് പ്രകൃതിയുടെ മാത്രമല്ല മനക്ഷ്യവർഗ്ഗത്തിൻ്റെ തന്നെ നാശത്തിലാണ് അവസാനിക്കുക. നാം ഇന്ന് ഇത് തിരിച്ചറിഞ്ഞേ മതിയാകൂ ഇല്ലെങ്കിൽ കൊറോത്ത പോലെയുള്ള മഹാമാരികൾ വന്ന് ഭൂമുഖത്തെ മുഴുവനായും നശിപ്പിക്കും. നമുക്ക് പ്രതിജ്ഞയെടുക്കാം: " പരിസ്ഥിതി എൻ്റെ ജീവശ്വാസം, സംരക്ഷിക്കൂ സുരക്ഷിതരാകൂ "
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം