എസ് എച്ച് വി എച്ച് എസ് കാരക്കാട്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28
36031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36031
യൂണിറ്റ് നമ്പർLK/2018/36031
അംഗങ്ങളുടെ എണ്ണം17
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ലീഡർകീർത്തി എസ് നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു ജി കുുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ധന്യ ബി പിള്ള
അവസാനം തിരുത്തിയത്
21-02-2025Shvhskarakkad

അംഗങ്ങളുടെ വിശദാംശങ്ങൾ

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുക്കുവാൻ ആയി ഒരു ആമുഖ ക്ലാസ് എടുത്തു. 8, 9ക്ലാസുകളിൽ പഠിക്കേണ്ട സിലബസ് അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.ആദ്യമായി ഹൈടെക് ഉപകരണ സജ്ജീകരണത്തെ കുറിച്ചുള്ള ക്ലാസ്സ് ( 20-09-2022)എടുക്കുകയുണ്ടായി.കമ്പ്യൂട്ടറിലാബിൽ പ്രവർത്തനങ്ങൾ വിശദീകരിച്ചുള്ള ക്ലാസ് കുട്ടികൾക്ക് ഹൈടെക് ഉപകരണങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു.തുടർന്ന് (29/9/2022)ഗ്രാഫിക് ഡിസൈനിങ്ങിന്റെ ക്ലാസ് കുട്ടികൾക്ക് പരിചയപ്പെടുത്തി ഉച്ചയ്ക്കുള്ള സമയങ്ങളിൽ കുട്ടികൾ ഗ്രാഫിക് ഡിസൈനിന്റെ ക്ലാസുകൾ പരിശീലിക്കുകയും അതനുസരിച്ച് വർക്കുകൾ ചെയ്യുകയും ചെയ്തു.

ആനിമേഷൻ ക്ലാസുകൾ (24-01-2023,25-01-2023)എന്നീ ദിവസങ്ങളിൽ എടുക്കുകയും അതിനനുസരിച്ച് മറ്റു ദിവസങ്ങളിൽ കുട്ടികൾ പരിശീലിക്കുകയും ചെയ്തു തുടർന്നുള്ള ക്ലാസ് മലയാളം കമ്പ്യൂട്ടിംഗ് ആയിരുന്നു(27-01-2023,08-02-2023,09-02-2023).കുട്ടികൾ അക്ഷരങ്ങൾ പരിശീലിക്കുകയും അതനുസരിച്ച് ഖണ്ഡിക,കവിതകൾ തുടങ്ങിയവ ടൈപ്പ് ചെയ്യുകയും ചെയ്തു.മലയാളം കമ്പ്യൂട്ടിംഗ് കുട്ടികൾ അവർക്ക് നൽകിയ വർക്കുകൾ ചെയ്തുതീർത്തു.സ്കൂളിലെ മറ്റു കുട്ടികൾക്കും ഇവർ മലയാളം കമ്മ്യൂണിറ്റിന്റെ പരിശീലനം നൽകി.

അടുത്ത ക്ലാസ് മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ആയിരുന്നു.അതിനായി ക്യാമറയും അതിൻറെ ഭാഗങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.ഫോട്ടോ എടുക്കേണ്ട വിധം,വീഡിയോ എടുക്കേണ്ട വിധം ,ഡോക്യുമെന്റേഷൻ ചെയ്യേണ്ട വിധം എന്നിവ പരിശീലിപ്പിച്ചു.ക്ലാസുകൾ 27-2 -2023,28-02-2023 ,14-06-2023,22-06-2023, 04 -05-2023)എന്നീ ദിവസങ്ങളിൽ എടുത്തു.കുട്ടികൾക്കിത് വളരെ ഫലപ്രദമായിരുന്നു.ഒരു ക്യാമറ ഡോക്യുമെന്റേഷൻ വർക്ക് അവർക്ക് കൊടുക്കുകയും അത് അവർ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.

നിർമ്മിത ബുദ്ധിയുടെ ക്ലാസ് ആയിരുന്നു അടുത്തതായി പരിശീലിപ്പിച്ചത്,(29-05-2023,03-05-2023,05,05,2023).ആധുനിക കാലഘട്ടത്തിൽ നിർമ്മിത ബുദ്ധി എന്ന സാങ്കേതികവിദ്യയുടെ പങ്ക് മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ ക്ലാസുകൾ പ്രയോജനപ്പെട്ടു.


ബ്ലോക്ക് പ്രോഗ്രാമിംഗ് ക്ലാസുകൾ ആയിരുന്നു അടുത്തതായി പരിശീലിപ്പിച്ചത്(10-05-2023,11-05-2023)സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു ക്ലാസ് എടുത്തത്.സെപ്പറേറ്റ്,ലൂപ്പിങ് എന്ന ആശയം കളർ സെൻസിംഗ്,തുടങ്ങിയ വിവിധതരം ആശയങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു കുട്ടികളിൽ പ്രോഗ്രാമിംഗ് അഭിരുചി വളർത്തി എടുത്തതിന് ഈ പാഠഭാഗം വളരെയധികം പ്രയോജനപ്പെട്ടു.കമ്പ്യൂട്ടർ ഗെയിമുകൾ സ്വന്തമായി നിർമ്മിക്കുന്ന വിധം കുട്ടികളെ പരിശീലിപ്പിക്കുകയും കുട്ടികൾ സ്വന്തമായി ഗെയിം നിർമ്മിക്കുകയും ചെയ്തു.മൊബൈൽ ആപ്പ് നിർമ്മാണമായിരുന്നു.

അടുത്ത ക്ലാസ് (18-5-2023, 19-5-2023)മൊബൈൽ ആ പ്രവർത്തിപ്പിക്കുന്ന വിധം നിർമ്മിക്കുന്ന വിധവും കുട്ടികളെ പരിശീലിപ്പിച്ചു പരിശീലനത്തിൽ ഗോഡ് ബ്ലോക്കുകൾ ഉപയോഗിച്ചു പ്രോഗ്രാം ചെയ്യുന്ന മാതൃകയിൽ ഗോഡ് ബ്ലോക്കുകളെ ഡ്രാഗ് ആൻഡ് ഡ്രോപ്പ് സംവിധാനം വഴി ക്രമീകരിച്ചാണ് ഇൻവെന്റിലും പ്രോഗ്രാം തയ്യാറാക്കുന്നതെന്ന് കുട്ടികൾ മനസ്സിലാക്കി.


ഇലക്ട്രോണിക്സ് ക്ലാസ്സുകൾ ആയിരുന്നു അടുത്തതായി എടുത്തത് ഇലക്ട്രോണിക്സ് ക്ലാസിലെ അടിസ്ഥാന ആശയങ്ങളെ കുട്ടികളിലേക്ക് എത്തിച്ചു.അവരിൽ ഇലക്ട്രോണിക്സ് അഭിരുചി വളർത്തുകയാണ് ഉദ്ദേശലക്ഷ്യം.ഇതിനായി റെസിസ്റ്ററുകൾ,ഡയോഡുകൾ,ട്രാൻസിസ്റ്ററുകൾ,കപ്പാസിറ്ററുകൾ,ഐ.സി സി ചിപ്പുകൾ,തുടങ്ങിയവയെ പരിചയപ്പെടുത്തുകയും ,ഇവയെല്ലാം ഉപയോഗിച്ച ഇലക്ട്രോണിക്സ് സർക്യൂട്ട് നിർമ്മിക്കുന്ന വിധം പരിചയപ്പെടുത്തുകയും ചെയ്തു.ശബ്ദം തിരിച്ചറിയുന്ന സർക്യൂട്ട്,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റിന്റെ പ്രവർത്തനം തുടങ്ങിയവ പരിചയപ്പെടുത്തി.


റോബോട്ടിക് ക്ലാസുകൾ ആയിരുന്നു അടുത്തതായി പരിശീലിപ്പിച്ചത്(20-07-2023,03-08-2023,10-08-2023,20-09-2023)റോബോട്ടുകളുടെ ഉപയോഗം വ്യാവസായിക രംഗവും പ്രതിരോധരംഗവും കടന്ന് ആരോഗ്യസേവ രംഗങ്ങളിൽ വരെ എത്തി നിൽക്കുന്നു.വിവിധതരം റോബോട്ടുകളെ കുറിച്ച് പ്രവർത്തന രീതിയെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.

2/09/2023 ൽ സ്കൂൾ ലെവൽ ക്യാം നടന്നു.അതിൽ നിന്നും മൂന്നു കുട്ടികളെ പ്രോഗ്രാമിലേക്കും മൂന്ന് കുട്ടികളെ ആനിമേഷനിലേക്കും ഉപജില്ല ക്യാമ്പുകളിലേക്ക് തിരഞ്ഞെടുത്തു.27/12/2023 ൽ ഉപജില്ലാ ക്യാമ്പ് നടന്നു.അതിൽനിന്നും ആനിമേഷൻലേക്ക് ജില്ലാ ക്യാമ്പിലേക്ക് ഒരു കുട്ടിയെ തിരഞ്ഞെടുക്കപ്പെട്ടു.17/02/2024 ൽ ജില്ലാ ക്യാമ്പ് നടന്നു .

ഡെസ്ക്ടോപ്പ് പബ്ലിഷിങ് ക്ലാസുകൾ ആയിരുന്നു അടുത്തതായി എടുത്തത്. 7/11/2023,20/11/2023, 10/1/2024.തുടർന്നുള്ള ക്ലാസുകളിൽ കുട്ടികൾ സ്ക്രൈബസ് ഉപയോഗിച്ച് മാഗസിൻ തയ്യാറാക്കി.മലയാളം കമ്പ്യൂട്ടിംഗ് മറ്റു കുട്ടികളെ പരിശീലിപ്പിച്ചു. ഒമ്പതാം ക്ലാസിലെ പ്രവർത്തനങ്ങൾ എല്ലാം കുട്ടികൾ ഭംഗിയായി തീർത്തും.

പത്താം ക്ലാസിൽ കുട്ടികൾ ചെയ്തു തീർക്കേണ്ട അസൈൻമെൻറ് പ്രവർത്തനങ്ങൾ കുട്ടികൾ പൂർത്തിയാക്കി.

അംഗത്വം

വർഗ്ഗീകരണം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ