എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2022-23/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൂൺ

പ്രവേശനേൽസവം

2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പഞ്ചായത്ത് തല പ്രവേശനോത്സവം 01-06-202 ന് സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ നടന്നു. വളരെ മനോഹരമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് ചെണ്ട മേളത്തോടെയാണ് പുത്തനുടുപ്പും പുസ്തകവുമായി വരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വരവേറ്റത്.10 മണിക്ക് അസംബ്ലി ആരംഭിച്ചു.പ്രവേശനോത്സവ പരിപാടി കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ധനരാജ് ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് വിനീത് അധ്യക്ഷസ്ഥാനം വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാൽ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്ത,വാർഡ് മെമ്പർ സി ചന്ദ്രൻ ,സ്കൂൾ മാനേജർ കെ.കുട്ടികൃഷ്ണൻ , സി. ആർ. സി കോഡിനേറ്റർ ശ്രീമതി ബിന്ദു , Rtd പ്രിൻസിപ്പാൾ ജി .എം . എം .എച്ച്.എസ്.എസ് പവിത്രൻ മാസ്റ്റർ, Red HM സേതുമാധവൻ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ, പ്രവേശനോത്സവ ഗാനം എന്നിവ കേൾപ്പിച്ചു.തുടർന്ന് ഒന്നാം തരത്തിലെ കുട്ടികൾക്ക് ഡയറി, പഠനോപകരണ കിറ്റ് വിതരണം ചെയ്തു. എൽ എസ് എസ് ലഭിച്ച വിദ്യാർത്ഥികളെയും , കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവവാര്യർ കോളർഷിപ്പ് ,കെ പി വേലായുധൻ മുതലിയാർ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ബിജു നന്ദി പറഞ്ഞു .പിന്നീട് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പായസ വിതരണം നടത്തി.തുടർന്ന് ക്ലാസ്സുകൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകി.കുട്ടികളുടെ വിവിധ കലാപരിപാടികളോടെ പ്രവേശനോത്സവം പര്യവസാനിച്ചു.

ലോക പരിസ്ഥിതി ദിനം

വൃക്ഷത്തൈ വിതരണം

നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ഒരേയൊരു ഭൂമി [only one earth ]പ്രപഞ്ചത്തിൽ കോടിക്കണക്കിന് നക്ഷത്രസമൂഹങ്ങൾ ഉണ്ട് അതിൽ കോടിക്കണക്കിന് ഗ്രഹങ്ങൾ ഉണ്ട് പക്ഷേ അവിടെ ഒരേയൊരു ഭൂമിയെ ഉള്ളൂ സംരക്ഷിക്കാം നമ്മുടെ ഭൂമിയെ എന്ന സന്ദേശം എത്തിക്കാൻ ലോക പരിസ്ഥിതി ദിനം ഓൺലൈൻ സംവിധാനത്തിലൂടെ ഞായറാഴ്ച വളരെ വിപുലമായ രീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും വൃക്ഷത്തൈകൾ നട്ട് മാതൃകയായി അവർ ചെയ്ത പ്രവർത്തനങ്ങൾ ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.

ജൂൺ 6 തിങ്കളാഴ്ച വിദ്യാലയത്തിൽ സ്പെഷൽ അസംബ്ലി സംഘടിപ്പിക്കുകയും ജൂൺ 5 ന്റെ പ്രത്യേകതയെക്കുറിച്ച് H M വേണുഗോപാൽ വിശദീകരിച്ചുനൽകുകയുംചെയ്തു.മൂന്നാല് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ആ തൈകൾ വിദ്യാലയത്തിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു.പിന്നീട് ക്ലാസ് തലത്തിൽ പോസ്റ്റർ രചന കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരം തുടങ്ങിയവ നടത്തി വിജയികളെ കണ്ടെത്തി.

വാട്ടർ ഫിൽട്ടർ പ്ലാന്റ് സമർപ്പിച്ചു.

വാട്ടർ ഫിൽട്ടർ പ്ലാന്റ് സമർപ്പിച്ചു. സർവ്വത്ര ജലത്താൽ നിറഞ്ഞ ഭൂമിയിലാണ് നമ്മുടെ വാസം. ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും ജലമാണ്. വെള്ളമില്ലാതെ ഭൂമിയിൽ ഒരു ജീവനും നിലനിൽപില്ല. ബഹിരാകാശത്ത് നിന്ന് നോക്കിയാൽ ഭൂമി നീലഗ്രഹമായി തോന്നുന്നത് ജലത്തിന്റെ സാന്നിധ്യം കൊണ്ടുതന്നെ...ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളത്തിനും, ശുചിത്വവുമുള്ള ജലലഭ്യത ഓരോ കുട്ടിയുടേയും അവകാശമാണ്.സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി 150 ലിറ്റർ കപ്പാസിറ്റിയുള്ള R O -വാട്ടർ ഫിൽട്ടർ പ്ലാൻറ് സ്ഥാപിച്ചു . സ്ക്കൂളിന് പ്ലാന്റ് സമർപ്പിച്ചത് എം.ശ്രീവത്സൻ കൊടുമ്പ് .

വായന ദിനം.

എല്ലാ വർഷവും ജൂൺ 19 നാണ്‌ ദേശീയ വായനാ ദിനം (world reading day) ആചരിക്കുന്നത്. കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനും 'വായിച്ചു വളരുക' എന്ന സന്ദേശത്തിലൂടെ വായനയുടെ വഴികാട്ടിയുമായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് 1996 മുതൽ നാം മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. വായനയും അറിവും മനുഷ്യന്റെ സ്വഭാവ ശീലങ്ങളിൽ മാറ്റം വരുത്തുകയും അതിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു.2022 ലെ വായന വാരാചരണം കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച മലയാള സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്തു.അമ്മമാരെ വായനയുടെ ലോകത്തേക്ക് എത്തിച്ച് അതിനെ വിദ്യാർത്ഥികളുടെ അക്കാദമിക മികവിൻെറ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'അമ്മവായന' യ്ക്ക് ജൂൺ 20 ന് വായന വാരാചരണത്തിൽ തുടക്കമായി .

ഉദ്ഘാടനം-മുണ്ടൂർ സേതുമാധവൻ
അമ്മവായന

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ചും ഹെഡ്മാസ്റ്റർ പറയുകയുണ്ടായി. ലഹരിമുക്തമായ ഒരു യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകി. എക്സൈസ് സർക്കിൾ ഇൻസ്പെക്ചർ സതീഷ് സാറിന്റെ ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി വിദ്യാലയത്തിൽ വെച്ച് സംഘടിപ്പിച്ചു. ലഹരി പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതുകൊണ്ടുണ്ടാകുന്ന വിപത്തുക്കളെ കുറിച്ചും വിശദീകരിച്ചു . ലഹരിമാഫിയ ഇപ്പോൾ വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് വ്യാപാരം .ലഹരിയുടെ വലയത്തിൽ കുടുങ്ങാതിരിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലഹരി ഉപയോഗിക്കുന്ന രക്ഷിതാക്കളെ ബോധവൽക്കരിക്കണമെന്ന് അദ്ധേഹം കുട്ടികളോട് ആവശ്യപ്പെട്ടു

ജൂലായ്

ബഷീർ ദിനം.

ബഷീർ കഥാപാത്രങ്ങൾ

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജൂലൈ 5 ന് ആചരിച്ചു.ജനകീയ സാഹിത്യകാരൻ, സ്വാതന്ത്ര്യ സമര പോരാളി, ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹിക പ്രവർത്തകൻ, വിമർശകൻ, ചിന്തകൻ,എന്നീ നിലകളിലായി വ്യത്യസ്ത രചനാ ശൈലി കൊണ്ടും ജനകീയ-ഹാസ്യ രീതി കൊണ്ടും പല ഭാഷകളളിലായി എണ്ണമറ്റ അനുവാചകരുടെ പ്രിയങ്കരനായ എഴുത്തുകാരൻ ബേപ്പൂർ സുൽത്താൻ കോട്ടയം തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). അദ്ദേഹത്തിന്റെ വിയോഗം ദിനം ജൂലൈ 5- വൈക്കം മുഹമ്മദ് ബഷീർ ദിനമായാണ് ആചരിക്കുന്നത്. ലളിത സുന്ദരമായ ബഷീറിന്റെ കഥാലോകം കുട്ടികൾക്ക് പരിചിതമാകാനുള്ള സുവർണാവസരമായിരുന്നു ഇത്. കുട്ടികൾ കുഞ്ഞു പാത്തുമ്മയും,ഒറ്റക്കണ്ണൻ പോക്കർ വേഷമിട്ടു. ബഷീർ കൃതികളും കഥാപാത്രങ്ങളും നിറഞ്ഞ പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കുകയുണ്ടായി. മികച്ച പ്രകടനം കാഴ്ചവച്ചവരെ പ്രധാനാധ്യാപകനും മറ്റ് അധ്യാപകരും പ്രശംസിച്ചു.

പി ടി എ ജനറൽബോഡി യോഗം

വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവുമുള്ള നല്ലൊരു രക്ഷാകർത്തൃസംഘടന നമ്മുടെ വിദ്യാലയത്തിലുണ്ട് .വിദ്യാലയ പ്രവർത്തനങ്ങളുടെ കരുത്തും ഊർജ്ജവുമായ ഈ ശക്തി , വിദ്യാർത്ഥികളുടെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

2022- 23 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർത്താക്കളുടെ ഒരു സംയുക്ത യോഗം 15-07-22 ന് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. നല്ലൊരു ശതമാനം രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. ഈ വർഷത്തെ പിടിഎ പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് ,പിടിഎ അംഗങ്ങൾ ,MPTA അംഗങ്ങൾ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് -രവീന്ദ്രൻ എ

വൈസ് പ്രസിഡണ്ട് -മിനി സുരേഷ്

MPTA പ്രസിഡണ്ട് -രജിത

MPTA വൈസ് പ്രസിഡണ്ട് - അനിത ഹരിദാസ്

.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ 4ാം ക്ലാസ് വിദ്യാർത്ഥികളുടെ സ്പെഷ്യൽ അസംബ്ലി നടത്തി. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വ്യക്തികളെക്കുറിച്ചും ചന്ദ്രനിൽ എത്താൻ ഉപയോഗിച്ച് പേടകത്തെക്കുറിച്ചും കുട്ടികൾ വിശദീകരിച്ചു. തുടർന്ന് പ്രസംഗം ചന്ദ്രനെ കുറിച്ചുള്ള കവിത തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് എൽ പി യു പി തലത്തിൽ ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. വിദ്യാർത്ഥികൾ റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിക്കുകയും ചെയ്തു.
ചാന്ദ്രദിനം

ആഗസ്റ്റ്

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്യത്തിന്റെ 75-ാം വാർഷികാഘോഷം "ആസാദി കാ അമൃത് മഹോത്സവം" എന്ന പേരിലാണ് രാജ്യത്തുടനീളം ആഘോഷിച്ചത്. ഭാരത മാതാവ്, ഗാന്ധിജി, നെഹ്റു, ഭഗത്സിംഗ്, ഝാൻസി റാണി, ഭാരതീയാർ എന്നീ സ്വാതന്ത്രസമര സേനാനികളുടെ വേഷങ്ങളിലും കേരളം, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വസ്ത്രങ്ങൾ ധരിച്ചും കുട്ടികൾ ഈ വർഷത്തെ 76- മത് സ്വാതന്ത്ര്യദിനം മഹോത്സവമാക്കി മാറ്റി.9 മണിക്ക് പ്രധാന അധ്യാപകൻ വേണുഗോപാലൻ പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്യദിനാഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചു.പ്രധാന അധ്യാപകൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ് എ രവീന്ദ്രൻ പരിപാടിക്ക് അധ്യക്ഷത വഹിച്ച് കൊണ്ട് സംസാരിച്ചു. വാർഡ് മെമ്പർ സി ചന്ദ്രൻ, പി ടി എ വൈസ് പ്രസിഡന്റ് മിനി , സ്കൂൾ മാനേജർ കെ കുട്ടിക്കൃഷ്ണൻ തുടങ്ങിയവർ സ്വാതന്ത്യദിനാശംസകൾ നേർന്നു.സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും രക്ഷിതാവുമായ ജവാനെ ആദരിച്ചു. സ്കൂൾ അസംബ്ലിയിൽ ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തെ കുറിച്ച് വിശദീകരിച്ചു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം-2022 വീഡിയോ‍‍
പതാക ഉയർത്തൽ വീഡിയോ‍‍

തുടർന്ന് UP വിഭാഗത്തിലെ വിദ്യാർത്ഥികളുടെ മാസ്സ് ഡ്രിൽ അവതരണവും , ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളുടെ പ്രസംഗം, ദേശഭക്തിഗാനം, പ്രച്ഛന്നവേഷം എന്നിവ അവതരിപ്പിച്ചു. തുടർന്ന് എല്ലാവർക്കും മിഠായി വിതരണം, പാൽപ്പായസം എന്നിവ നൽകി.

കർഷകദിനം

കൊല്ലവർഷപ്പിറവിയായ ചിങ്ങം 1ന് കർഷക ദിനം ആചരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിദ്യാലയത്തിന് സമീപമുള്ള നെൽവയൽ സന്ദർശിച്ചു. ജൈവ വൈവിധ്യം നിറഞ്ഞ പാടവരമ്പുകൾ കുട്ടികൾക്ക് ഒട്ടേറെ അറിവുകൾ സമ്മാനിച്ചു. ചിങ്ങം - 1 കർഷകദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ വേണുഗോപാലൻ വിശദീകരിച്ചു കൊടുത്തു. തുടർന്ന് വിദ്യാർത്ഥികൾ കർഷകത്തൊഴിലാളികളെ വയലിൽ വെച്ച് തന്നെ ആദരിച്ചു. കർഷകർക്ക് തോർത്ത് മധുരപലഹാരം നൽകി നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ, വിവിധ വിത്തിനങ്ങൾ, വളപ്രയോഗത്തിന്റെ രീതി, എന്നിവ മനസ്സിലാക്കി

കൃഷിയുടെ മഹത്വം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുകയും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് നാം ഓരോരുത്തരും ജീവിതചര്യയിൽ കൃഷി ഒരു ഭാഗമാക്കി മാറ്റുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.
കർഷകദിനം വീഡിയോ

സെപ്തംബർ

ഓണാഘോഷം

ചിങ്ങം പിറന്ന് കഴിഞ്ഞാൽ പിന്നെ മലയാളികൾ ഓണത്തിനുള്ള കാത്തിരിപ്പാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് പൊന്നിൻ ചിങ്ങമാസത്തിലെ ഓണം . മലയാളിയുടെ ഒത്തൊരുമ സ്ഥിരീകരിക്കുന്ന ഒരു നാടിന്റെ മുഴുവൻ ഉത്സവമാണ് ഓണം.

സെപ്റ്റംബർ 2 വെള്ളിയാഴ്ച വിദ്യാലയത്തിൽ വളരെ വിപുലമായി ഓണാഘോഷം നടത്തി എൽ പി , യു പി തലത്തിൽ മത്സരങ്ങൾ കളികൾ, തിരുവാതിരക്കളി, തുടങ്ങിയ നടത്തുകയും ചെയ്തു .പൂക്കള മത്സരം നടത്തി വിജയികളെ കണ്ടെത്തി. കുട്ടികൾക്ക് ആവേശം പകർന്ന് മഹാബലി തമ്പുരാന്റെ ഘോഷയാത്രയും പുലിക്കളിയും ഉണ്ടായിരുന്നു. തുടർന്ന് വിദ്യാലയത്തിലെ അധ്യാപകരും PTA അംഗങ്ങളും ചേർന്ന് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ വിദ്യാർത്ഥികൾക്ക് നൽകി. ഇഞ്ചിക്കറി, കൂട്ടുകറി,അവിയൽ, തോരൻ , മസാലക്കറി, ശർക്കര ,ഉപ്പേരി, ചിപ്സ്, പപ്പടം, സാമ്പാർ ,രസം, സംഭാരം, പായസം എന്നിവയാണ് ഓണസദ്യയ്ക്ക് വിളമ്പിയത്. 3 മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.
ഓണാഘോഷം-2022 വീഡിയോ‍‍

പോഷൻ അഭിയാൻ

28/9/22ബുധനാഴ്ച വിദ്യാലയത്തിൽ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ "പോഷൻ അഭിയാൻ "എന്ന പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ പ്രധാനധ്യാപകൻ വേണുഗോപാലൻ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു .സ്കൂൾ ലീഡർ ശ്രീലക്ഷ്മി അഭിയാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യത്തിന് സമ്പൂർണ്ണ പോഷകാഹാരം വളരെ അത്യാവശ്യമാണ്. പോഷകവും അതിന്റെ ഗുണങ്ങളും ആഹാരക്രമങ്ങൾ വിറ്റാമിനുകളുടെ പ്രാധാന്യം, വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ, ഇലക്കറികൾ, മുതലായവ ധാരാളം ഭക്ഷ്യ യോഗ്യമാക്കണമെന്നും ഫാസ്റ്റ് ഫുഡ്, ടിൻ ഫുഡ് എന്നിവ കിഴിവതും ഒഴിവാക്കുകയും, ആഹാരം ഉപയോഗിക്കുന്നത് എപ്പോഴും വൃത്തിയോട് ശുദ്ധിയോടു കൂടിയാവണം ആഹാരപദാർത്ഥങ്ങൾ അനാവശ്യമായി വലിച്ചെറിയരുത് എന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു. കുട്ടികളിലെ പോഷക കുറവുമൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. പോഷൻ അഭിയാൻ പ്രവർത്തനത്തിന്റെ ഭാഗമായി ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ "പോഷകാഹാരം ഞങ്ങളിലൂടെ " എന്ന വിഷയത്തെ മുൻനിർത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു.

ഒക്ടോബർ

ഗാന്ധിജയന്തി

ഭാസ്കരൻ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം

2/10/22ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാലയത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ, സ്കൂൾ മാനേജർ എന്നിവർ ഗാന്ധിജിയുടെ മഹത്വത്തെക്കുറിച്ചും അത് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു. ഗാന്ധിജിയുടെ മഹത് വചനങ്ങൾ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് "ഭാസ്കരൻ മെമ്മോറിയൽ " സ്കോളർഷിപ്പ് നൽകി.അസംബ്ലി അവസാനിച്ചശേഷം വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയവും സമീപപ്രദേശവും വൃത്തിയാക്കി. തുടർന്ന് വിദ്യാർത്ഥികൾ മധുരം നൽകി.

ഭക്ഷ്യമേള

പോഷകാഹാരത്തിന്റെ ആവശ്യകതയും മൂല്യവും കുട്ടികളിൽ മാത്രമല്ല മാതാപിതാക്കളിലും എത്തിക്കാൻ വേണ്ടി 12 /10 / 22 വെള്ളിയാഴ്ച്ച സ്കൂളിൽ വെച്ച് പോഷകാഹാരമേള സംഘടിപ്പിച്ചു . 1 മുതൽ 7 ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും വിവിധ തരത്തിലുള്ള പച്ചക്കറികളാൽ സമ്പുഷ്ടമായതും പോഷകാഹാര മൂല്യമുള്ളതുമായ വിഭവങ്ങൾ കുട്ടികൾ രക്ഷിതാക്കളുടെ സഹകരണത്തോടെ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവരികയും,തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളുടെ പ്രദർശനം സ്കൂളിൽ നടത്തുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പോഷകാഹാരത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കാൻ ഈ പരിപാടിയിലൂടെ ഞങ്ങളുടെ വിദ്യാലയത്തിന് സാധിച്ചു.
ഭക്ഷ്യമേള വീഡിയോ

നവംബർ

കേരളപ്പിറവി

നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിപുലമായ പരിപാടികൾ നടത്തി .നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ സ്പെഷൽ അസംബ്ലി നടത്തുകയും അതിൽ കേരളത്തെക്കുറിച്ചുള്ള പ്രസംഗം, ഐക്യ കേരളം രൂപീകൃതമായതിനെക്കുറിച്ചും , കേരളത്തിൻറെ 14 ജില്ലകളുടെ പ്രദർശനം അവയുടെ പ്രത്യേകതകളെക്കുറിച്ചും , വിദ്യാർത്ഥികൾ വളരെ മനോഹരമായി അവതരിപ്പിച്ചു.തുടർന്ന് ധാന്യങ്ങളാൽ നിർമ്മിച്ച കേരള ഭൂപട പ്രദർശനവും, കേരളസംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളെക്കുറിച്ചും വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.കേരളത്തെക്കുറിച്ച് നിരവധി അറിവ് നൽകിയ പരിപാടിയായിരുന്നു ഈ സ്പെഷ്യൽ അസംബ്ലി .

കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെയും , രക്ഷിതാക്കളുടെയും മനുഷ്യച്ചങ്ങല തീർക്കുകയും ചെയ്തു.ഒന്ന് ,രണ്ട് ക്ലാസിലെ വിദ്യാർത്ഥികളുടെ കേരള മാതൃകയിലെ മനുഷ്യചങ്ങല മനോഹരാനുഭൂതി നൽകി .ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് മെമ്പർ സി ചന്ദ്രൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ വേണുഗോപാലൻ അധ്യക്ഷ സ്ഥാനം വഹിച്ചു. പി.ടി. എ പ്രസിഡന്റ് എ രവീന്ദ്രൻ ആശംസ അറിയിച്ചു. ആർ സതീഷ് നന്ദി അറിയിച്ചു.
കേരളപ്പിറവി ദിനം വീഡിയോ

സ്പെഷ്യൽ അസംബ്ലി
മനുഷ്യശൃംഖല
നവകേരള രൂപീകരണം ക്ലാസ്സ്-1&2
ലഹരി വിരുദ്ധ പ്രതിജ്ഞ

ശിശുദിനം

14/11/22 തിങ്കളാഴ്ച ശിശുദിനം വിപുലമായ പരിപാടികളോടാണ് നമ്മുടെ വിദ്യാലയം ആഘോഷിച്ചത്.ഒന്ന് രണ്ട് ക്ലാസിലെ വിദ്യാർത്ഥികളുടെ സ്പെഷ്യൽ അസംബ്ലി നടത്തുകയും അതിൽ ജവഹർലാൽ നെഹ്റുവിന്റെ ജീവചരിത്രം, പ്രസംഗം, കുട്ടിച്ചാച്ചാജി (പ്രച്ഛന്നവേഷം),ചാച്ചാജി പാട്ടുകൾ,തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികൾ വളരെ മനോഹരമായി അവതരിപ്പിച്ചു.തുടർന്ന് "നല്ലപാഠം " പ്രവർത്തനത്തിന്റെ ഭാഗമായിവിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് ശിശുദിന റാലി സംഘടിപ്പിച്ചു. എൽപി - യുപി തലത്തിൽ ചിത്രരചന,ക്വിസ് മത്സരങ്ങൾ നടത്തുകയുംവിജയികളെ കണ്ടെത്തുകയുംചെയ്തു .തുടർന്ന് പായസം വിതരണം നടത്തി.
ശിശുദിനം-2022 വീഡിയോ‍‍

മില്ലറ്റ് ഫെസ്റ്റ്

പോഷകാഹാരത്തിന്റെ കുറവു മൂലമാണ് കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നത്,കുട്ടികളിലെ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ വൽക്കരിക്കുന്നതിനും , ഭക്ഷണ ശീലങ്ങളിൽ ചെറു ധാന്യങ്ങൾ (millets) ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും, ചെലവ് കുറഞ്ഞ പോഷകാഹര പദാർത്ഥങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ച് തിരിച്ചറിയുന്നതിനുമായി 29-11-2022 ന് മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
ശാരീരികവും മാനസികവുമായ ഊർജ്ജത്തിന് പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് നാം പിന്തുടരേണ്ടതെന്നും ഇതിൽ പാല് മുട്ട എന്നിവ പോലെ തന്നെ പ്രാധാന്യമുള്ളവയാണ് ചെറു ധാന്യങ്ങൾ എന്നും മനസ്സിലാക്കി കൊടുക്കുന്നതിന് നമ്മുടെ വിദ്യാലയത്തിൽ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. LP UP എനിങ്ങനെ രണ്ടുവിഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

നമ്മുടെ വിദ്യാർത്ഥികൾ വിവിധ ധാന്യങ്ങൾ ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ വിഭവങ്ങളും അവയുടെ പാചകക്കുറിപ്പുകളും തയ്യാറാക്കിയിരുന്നു. വിഭവങ്ങളുടെ പ്രദർശനത്തോടൊപ്പം പോഷകാഹാര പദാർത്ഥങ്ങളിൽചെറു ധാന്യങ്ങളുടെ പ്രാധാന്യം* എന്ന വിഷയത്തെക്കുറിച്ചും സഹപാഠികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മില്ലറ്റ് ഫെസ്റ്റ്2022 വീഡിയോ‍‍

ലോകകപ്പ് പ്രവചന മത്സരം

ലോകകപ്പ് ആവേശത്തിൽ അത് മറ്റുള്ളവരിലേക്ക് കൂടി പകരുക എന്ന് ഉദ്ദേശത്തോടെ ഫുട്ബോൾ പ്രവചന മത്സരം വിദ്യാലയത്തിൽ നടത്തി.ലോകകപ്പിൽ ഫൈനൽ മത്സരിക്കുന്ന ടീമുകളെയും വിജയിക്കുന്ന ടീമിനെയും പ്രവചിക്കുന്നതായിരുന്നു മത്സരം.ഇതിനായി സെമിഫൈനൽ തുടങ്ങുന്നതിനു മുമ്പ് തന്നെ എല്ലാ കുട്ടികളും ടീമുകളെ പ്രവചിച്ച് അവ എഴുതി ഉത്തരപ്പെട്ടിയിൽ നിക്ഷേപിച്ചു. ഫൈനലിൽ മത്സരാർത്ഥികളെയും വിജയിച്ച ടീമിനെയും ഒരുപാട് പേർ പ്രവചിച്ചതിനാൽ LP, UPഎന്ന വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഓരോ കുട്ടികളെ വിജയികളായി പ്രഖ്യാപിച്ച് സമ്മാനം നൽകി. ശരിയുത്തരമെഴുതിയ എല്ലാമത്സരാർത്ഥികൾക്കുംപ്രോത്സാഹന സമ്മാനവും നൽകി.


ചിത്രശലഭ്യാനം പ്രകൃതി സംരക്ഷണ ദിനം

ലോകപ്രകൃതി സംരക്ഷണ ദിനത്തിൽ ശലഭോഭ്യാനത്തിന് തുടക്കം കുറിച്ച് എസ് ബി എസിലെ വിദ്യാർത്ഥികൾ നാടിനു മാതൃകയായി .ചിത്രശലഭങ്ങളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന ചെടികൾ വിദ്യാലയ പൂന്തോട്ടത്തിൽ നട്ടുകൊണ്ടാണ് ഈ സുദിനത്തിൽ പ്രവർത്തനത്തിനു തുടക്കം കുറിച്ചത്. നീല കടുവ, ചിത്രശലഭങ്ങളെ കൂടുതൽ ആകർഷിക്കുന്ന കിലുക്കാംപെട്ടി ചെടി നടുകയും അവയുടെ വിത്തുകൾ പാകുകയും ചെയ്തു .കൂടാതെ രാജമല്ലി, പൂച്ചെടി, പൂവ് ,കൃഷ്ണകിരീടം, കാശിത്തുമ്പ , ചെണ്ടുമല്ലി തുടങ്ങിയ ചെടികളും നട്ടുപിടിപ്പിച്ചു.


ഒരു ഗോൾ ചലഞ്ച് ലോകകപ്പ്

ലഹരിമുക്ത കേരളത്തിനായി ഫുട്ബോൾ ലഹരിയിൽ ഗോൾ ചലഞ്ച് എന്ന മുദ്രാവാക്യമുയർത്തി ഓലശ്ശേരി എസ് ബി എസിലെ വിദ്യാർത്ഥികൾ ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി. പ്രധാന അധ്യാപകൻ അധ്യക്ഷനായുള്ള പരിപാടിയിൽ വാർഡ് മെമ്പർ ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളായി. അതോടൊപ്പം ഖത്തർ ലോകകപ്പിന് വരവേൽക്കാനായി മുഴുവൻ വിദ്യാർഥികളും ഇഷ്ടമുള്ള ടീമിന്റെജഴ്സി അണിഞ്ഞുകൊണ്ട് വിളംബര റാലിയും സംഘടിപ്പിച്ചു. 32 രാജ്യങ്ങളുടെ പേരുകൾ, ഇഷ്ട താരങ്ങളുടെ പേരുകൾ, ലോകകപ്പ് ജേതാക്കളുടെ പേരുകൾ, എന്നിവർ റാലിയിൽ പ്രദർശിപ്പിച്ചു. ലോകകപ്പിനെ കുറിച്ച് കൂടുതൽ അറിയാനും ഫുട്ബോൾ ആരാധകർക്ക് ആവേശം പകരാനും ഗോൾ ചലഞ്ച് പരിപാടിയിലൂടെ സാധിച്ചു.

കേരള കലാമണ്ഡലം പഠനയാത്ര

ഭാരതീയ നൃത്ത കലകൾ അഭ്യസിക്കുന്ന ഒരു കലാലയമാണ് തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കേരള കലാമണ്ഡലം . കലകളുടെ കേദാരമായ ഈ ക്ഷേത്രത്തിൽ കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം, ഭരതനാട്യം എന്നീ കലകൾ പരിശീലിപ്പിക്കുന്നത് നേരിട്ട് കണ്ട് അനുഭവഭേദ്യമായി. പ്രാചീന ഭാരതത്തിൽനിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അധ്യായനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട് .ഈ കളരികളിൽ വ്യത്യസ്ത കേരളീയ കലകൾ അഭ്യസിക്കുന്നത് കാണാൻ സാധിച്ചു.

കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാദൃശ്യമായിരുന്നു നാട്യശാസ്ത്ര വിധിപ്രകാരം നിർമ്മിച്ച "കൂത്തമ്പലം " വിവിധ കലകളെ പറ്റി മനസ്സിലാക്കുന്നതിനായി ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചു.കഥകളി എന്ന കലയെ കുറിച്ച് സമഗ്രമായ അറിവ് ആ കൂടിക്കാഴ്ചയിൽ ലഭിച്ചു. കേരളത്തിന്റെ തനതായ ദൃശ്യ കലാരൂപമാണ് കഥകളി .രാമനാട്ടമെന്ന കലാരൂപം പരിഷ്കരിച്ചാണ് കഥകളിയുണ്ടായത്. കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കളിക്കാൻ കലാകാരന്മാരെ അയച്ചുതരണമെന്ന് ആവശ്യപ്പെടുകയും തെക്കുള്ളവർക്ക് കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞ് മാനവേദൻ രാജാവ് നിരസിച്ചൊന്നും ഇതിന്റെ വാശി പുറത്ത് കൊട്ടാരക്കര തമ്പുരാൻ രാമനാട്ടം നിർമ്മിച്ചതെന്ന ഐതിഹ്യം വിവരിച്ചു തന്നു . നൃത്തം, നാട്യം, ന്യത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജയ സമ്മേളനമാണു കഥകളി . കളി തുടങ്ങുന്നതിനു മുമ്പ് മദളകേളി, വന്ദനശ്ലോകം, തോടയം, മേളപ്പദം, തുടങ്ങിയ പ്രാരംഭ ചടങ്ങുകളുണ്ട് എന്ന് മനസ്സിലാക്കി തന്നു .തുടർന്ന് ശിഷ്യന്മാരുടെ സഹായത്തോടെ പദങ്ങൾ ഹസ്ത മുദ്രകളിലൂടെയും മൂഖാഭിനയങ്ങളുടെയും അഭിനയിച്ചു കാണിക്കുകയും കഥകളിപ്പദങ്ങളുടെ രംഗഭാഷയാണു മുദ്രകൾ എന്നും, പതാക, മുദ്രാഖ്യം, ഘടകം, മുഷ്ടി, കർത്തരീമുഖം, ശകുതുണ്ഡം, കപിത്ഥകം, ഹംസ പക്ഷം, ശിഖരം, തുടങ്ങിയ 24 മുദ്രകൾ കാണിച്ചുതന്നു .ഒരു കഥയുടെ നാടക രൂപത്തിലുള്ള ആവിഷ്കാരമാണ് കഥകളിയെന്നു പറയുമെങ്കിലും അരങ്ങിൽ കഥാപാത്രങ്ങൾ ഒന്നും തന്നെ സംസാരിക്കുന്നില്ല. പശ്ചാത്തലത്തിൽ നിന്നു പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾ മുഖേന കഥ പറയുകയാണ് ചെയ്യുന്നത്. ഇങ്ങനെ കഥകളി എന്ന കലാരൂപത്തിന്റെ വേഷവിധാനം മുതൽ അവതരണശൈലിയിലെ സവിശേഷതകൾ ... തുടങ്ങിയ കാര്യങ്ങൾ അവിടെ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. പിന്നീട് " കല്യാണസൗഗന്ധികം " എന്ന കഥയുടെ ചെറിയ ഭാഗം അരങ്ങിൽ അവതരിപ്പിച്ചു.പുരാതന ശില്പ കലയിലെ വൈവിധ്യമാർന്ന മരക്കൊത്തു പണികളാൽ പണികഴിപ്പിച്ച കൂത്തമ്പലം പരമ്പരാഗത ക്ഷേത്ര വാസ്തു കലകളെ ഓർമ്മപ്പെടുത്തി.

ചെറുതുരുത്തി കലാമണ്ഡലത്തിൽ അതിഥികൾക്ക് കാഴ്ചയൊരുക്കുന്നതിനായി ഒരു കലാമ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. അവിടെ വിവിധ കഥകളി വേഷങ്ങളുടെ ( പച്ച, കത്തി, കരി, താടി ...) മാതൃകകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ വേഷങ്ങളെ വെല്ലുന്ന ഈ സൃഷ്ടികൾ കണ്ണിനും മനസ്സിനും കുളിർമ്മ പകരുന്നതായിരുന്നു.