എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

ഏറ്റവും വിശാലമായത്, കണ്ടാലും കണ്ടാലും മതിവരാത്തത് ,എന്നും മാറ്റത്തിന് വിധേയമാകുന്നത് എന്നിങ്ങനെ അനേകം വിശകലനങ്ങൾ ഉണ്ട് പ്രകൃതിക്ക് .പ്രകൃതി നമ്മുടെ അമ്മയാണ് .നമ്മുടെ അമ്മമാരുടെയും അമ്മ.ചെറിയ ജീവികൾ മുതൽ മനുഷൻ വരെയുള്ള ജീവജാലങ്ങളുടേയും അമ്മ. മണ്ണും മലയും അടങ്ങുന്ന ലോകത്തിന്റെ മുഴുവനുമാണവൾ .ഈ അമ്മയുടെ മടിയിൽ കിടന്നു കളിക്കുന്നു ഒരു ശിശു മാത്രമാണ് നമ്മൾ. അവളെ സ്നേഹിക്കാൻ ഒരു വഴിയെ ഒള്ളു. അവളെ അറിയണം. കണ്ണു കൊണ്ട് കണ്ടും, കാതുകൊണ്ട് കേട്ടും, സ്പർശിച്ചും ,ശ്വസിച്ചും നാം ജീവിക്കണം.

കവി പറയുന്നതുപോലെ
"നിന്നെ ഞാൻ അറിയുന്നു
നിഴലായ് വെളിച്ചമായ്
പിന്നെയോ നിലാവിന്റെ
കേറ്റമായ് ഇറക്കമായ്"

പ്രകൃതിയെ കുറിച്ച് വളരെ മനോഹരമായിയാണ് കവി ഇവിടെ വർണ്ണിച്ചിരിക്കുന്നത്. കവിക്ക് ഇത് പ്രകൃതിയിൽ നിന്നും ലഭിച്ച അറിവായിരിക്കാം. അതുകൊണ്ട് നമ്മൾ മനുസ്സിലാക്കേണ്ടത് പ്രകൃതിയായ അമ്മയെ അറിയുവാനും, കാണുവാനും കേൾക്കുവാനുമാണ്. അതല്ലേ ? പ്രകൃതിയെക്കുറിച്ച് അറിഞ്ഞാലും മനുസ്സിലാക്കിയാലും അIതിന്റെ പ്രാധാന്യം നമ്മുക്ക് മനുസ്സിലാകും. എപ്പോഴും മനുഷ്യനെ കുറിച്ച് ,മനുഷ്യൻ അവന്റെ ചെയ്തികളെ കുറിച്ചും ചിന്തിക്കുമ്പോഴാണ് നമ്മൾ വലിയ സംഭവമാണെന്ന് തോനുന്നത് നമ്മുടെ ഇടയിൽ ഉയരുന്ന ചില ചോദ്യങ്ങൾ ഇതാണ്: "മനുഷ്യരാണോ പ്രകൃതിയാണോ വലുത് ". " മനുഷ്യരാണോ പ്രകൃതിയെ നിയന്ത്രിക്കുന്നത്. " മനുഷ്യന് പ്രകൃതിയെ തോൽപ്പിക്കാൻ ആകുമോ." മനുഷ്യന്റെ ചില ധാരണകളാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഇനി എങ്കിലും മനുസ്സിലാക്കുക കാടും തോടും നിറഞ്ഞ ഈ പ്രപഞ്ചത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് മനുഷ്യൻ. ഇത് മനുസ്സിലായാൽ തന്നെ മനുഷ്യന്റ അഹങ്കാരത്തിന് ശമനമുണ്ടാകും. ഒരിക്കലും നാം പ്രകൃതിയെ നശിപ്പിക്കരുത്.
Don't Murder Nature, Milk It.

നന്ദന ജോസഫ്
9 B സെന്റ് തോമസ് ഹൈസ്കൂൾ , പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം