എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ
മുന്നൊരുക്കങ്ങൾ
സ്വതന്ത്രവിജഞാനോത്സവത്തിന്റെ ഭാഗമായി സ്കൂൾതലത്തിൽ സംഘടിപ്പിക്കേണ്ട പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ആഗസ്റ്റ് ആറിന് ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവിയുടെയും എസ്ഐടിസി ,ജോയിന്റ് എസ്ഐടിസി എന്നിവരുടെയും സാന്നിദ്ധ്യത്തിൽ തയ്യാറാക്കപ്പെടുകയുണ്ടായി.ഒമ്പത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെ ഉൾപ്പെടുത്തി പരിപാടികൾ അവതരിപ്പിക്കുവാനാണ് തീരുമാനിച്ചത്.
തീരുമാനങ്ങൾ
ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി ഏറ്റെടുക്കേണ്ട ചുമതലകളെക്കുറിച്ച് ബോധവാൻമാരാക്കുക
ആഗസ്റ്റ് ഒമ്പതാം തീയതി ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്രവിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്ന സന്ദേശം വായിക്കുക
ആഗസ്റ്റ് ഒമ്പതാം തീയതി ബുധനാഴ്ച, അറിവ് സ്വന്തമാക്കിവെയ്ക്കേണ്ടതല്ലെന്നും പങ്ക്വെയ്ക്കപ്പെടേണ്ടതാണെന്നുമുള്ള ആശയം വ്യക്തമാക്കുന്നതരത്തിലുള്ള പോസ്റ്ററുകളുടെ നിർമ്മാണം നടത്തുക
ആഗസ്റ്റ് പത്താം തീയതി സ്കൂളിൽ ലഭ്യമാക്കിയിട്ടുള്ള സ്വതന്ത്ര ഹാർഡ്വെയറായ ആർഡിനോ,റോബോട്ടിക് പ്രോജക്ടുകൾ,ഇലക്ട്രോണിക് പഠനോപകരണങ്ങൾ എന്നിവയുടെ എക്സിബിഷനും പരിശീലനവും, സ്വതന്ത്രവും ഓപ്പൺ സോഴ്സ് ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റ്വെയറായ സ്ക്രൈബസ് സോഫ്റ്റ്വെയർ പരിചയപ്പെടുത്തൽ
മുന്നൊരുക്കം
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന പരിപാടികൾ അവതരിപ്പിക്കാനുള്ള പരിശീലനം നടത്തുന്ന ലിറ്റിൽകൈറ്റ് അംഗങ്ങൾ
-
ഡാൻസിംഗ് ലൈറ്റ്
-
ട്രാഫിക് സിഗ്നൽ സിസ്റ്റം
-
സ്ക്രൈബസ് സോഫ്റ്റ്വെയർ
-
ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്
-
ഇലക്ട്രോണിക് ഡൈസ്
ഫ്രീഡം ഫെസ്റ്റ് അനുബന്ധ പ്രവർത്തനങ്ങളും ചിത്രങ്ങളും
ഫ്രീഡം ഫെസ്റ്റ് 2023 നോട് അനുബന്ധിച്ച് ആഗസ്റ്റ് ഒമ്പതാം തീയതി സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി.സ്കൂളിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ സന്ദേശം പത്താം ക്ലാസിലെ ലെനിൻ ആന്റണി അവതരിപ്പിച്ചു.ആഗസ്റ്റ് പത്താം തീയതി രാവിലെ പത്തുമണിക്ക് കൈറ്റ് ജില്ലാതലത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡമോക്രാറ്റിക് അലയൻസ് ഫോർ നോളഡ്ജ് ഫ്രീഡം എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി അനിൽകുമാർ നടത്തിയ സംവാദത്തിൽ കുട്ടികൾ ഓൺലൈനായി പങ്കെടുത്തു.അതിനുശേഷം ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി ഐടി കോർണറിന്റെ ഭാഗമായി അവതരിപ്പിക്കുന്ന റോബോട്ടിക്സ് പ്രോജക്ടുകളുടേയും ഇലക്ട്രോണിക് പഠനോപകരണങ്ങളുടേയും എക്സിബിഷനും പരിശീലനവും ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡാൻസിംഗ് എൽഇഡി,ആട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ,ആട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,ഇലക്ട്രോണിക് ഡൈസ് ,റോബോ ഹെൻ ഇവ പ്രവർത്തിപ്പിച്ച് ഘട്ടം ഘട്ടമായി സ്കൂളിലെ മുഴുവൻ കുട്ടികളേയും കാണിക്കുകയുണ്ടായി. ഉച്ചയ്ക്ക് ശേഷം അയൽ വിദ്യാലയമായ എസ്ഡിപിവൈ മോഡൽ എൽ പി സ്കൂളിലെ മുഴുവൻ നാലാം ക്ലാസ് വിദ്യാർത്ഥികളേയും പരിപാടിയിൽ പങ്കെടുപ്പിക്കുകയുണ്ടായി.വിവിധ തരം ഗെയ്മുകൾ നിരീക്ഷിക്കുന്നതിനും അത് പ്രവർത്തിപ്പിച്ച് നോക്കുന്നതിനുമുള്ള അവസരം കുട്ടികൾക്ക് നൽകുകയുണ്ടായി.കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകളുടെ പ്രദർശനവും കൗതുകമുണർത്തുന്നതായിരുന്നു. പരിപാടികൾ വിശദീകരിച്ചത് പത്താംക്ലാസ് വിദ്യാർത്ഥികളായ മൊഹമ്മദ് അസ്ലം,അനുപം കൃഷ്ണ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ പി പി ,അദ്വൈത് സി പ്രമോദ് എന്നിവരാണ്.പത്താം ക്ലാസിലെ മുഴുവൻ ലിറ്റിൽകൈറ്റ് അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.പത്ത് സി യിലെ ആൽഫിൻ ജോസഫ് സ്വതന്ത്രസോഫ്റ്റ്വെയറായ സ്ക്രൈബസ് കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി.ലിറ്റിൽകൈറ്റ് മിസ്ട്രസുമാരായ ബീന ഒ ആർ,അനുജ പി ആർ,എസ്ഐടിസി ദീപ എസ് ജി ,ജോയിന്റ് എസ്ഐടിസി കമൽരാജ് എന്നിവർ മുഴുവൻ സമയവും കുട്ടികളുടെ സഹായത്തിനായി പ്രവർത്തിച്ചു.രക്ഷിതാക്കളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. വൈകുന്നേരം നാലേമുക്കാലോടെ പരിപാടി അവസാനിച്ചു.
-
സ്പെഷ്യൽ അസംബ്ലിയിലെ സന്ദേശം അവതരണം
-
-
-
-
-
-
-
-
-
-
പോസ്റ്റർ
-
അദ്വൈത് കൃഷ്ണ വി ബി
-
ധാർമിക് എസ്
-
കൃഷ്ണജിത്ത് കെ ആർ
-
ആൽഫിൻ ജോസഫ്
-
നിഹാൽ പി എൻ