എഫ്.എച്ച്.എസ് മ്ലാമല/ലിറ്റിൽകൈറ്റ്സ്/2026-29
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
| 30035-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 30035 |
| യൂണിറ്റ് നമ്പർ | LK/2018/30035 |
| ബാച്ച് | 2026-29 |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | പീരുമേട് |
| കൈറ്റ് മെന്റർ 1 | സിസ്റ്റർ.ബിന്ദു തോമസ് |
| കൈറ്റ് മെന്റർ 2 | മിഥുൻ കെ. വർഗീസ് |
| അവസാനം തിരുത്തിയത് | |
| 22-06-2026 | Midhunkvarghese |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
മ്ലാമല ഫാത്തിമ സ്കൂളിലെ 2026- 29 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 18/6/2026 വ്യാഴാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 84 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 78 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ, 20 ചോദ്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.
സെർവർ ഉൾപ്പെടെ 15 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടികളെ മറ്റ് ക്ലാസ്സിൽ പ്രോട്ടോക്കോളനുസരിച്ചിരുത്തി ആറു ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ മിഥുൻ കെ വര്ഗീസ് , സി. ലിസ് മരിയ, എസ് ഐ ടി സി സോണിയ സൂസൻ മാത്യു , മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.


.