എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

റോബോട്ടിക്ക് ഷോ

റോബോട്ടിക്ക്

ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്രസോഫ്‍റ്റ് വെയ‍റിന്റെ പ്രചാരണാർത്ഥം റോബോട്ടിക്ക് ഷോ സംഘടിപ്പിച്ചു. ആഗസ്റ്റ് 11 ന് വിദ്യാലയത്തിന്റെ സയൻസ് ലാബിൽ നടന്ന ഷോ ഉദ്ഘാടനം ചെയതത് കൊടുങ്ങല്ലൂർ ഉപജില്ലയിലെ മാസ്റ്റർ ട്രൈനറും നമ്മുടെ വിദ്യാലയത്തിലെ എസ് ഐ ടി സിയുമായ നീരജ് മാസ്റ്ററാണ്. വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഷൊ സംഘടിപ്പിച്ചത്. പലതരം സെൻസറുകളുടേയും സഹായത്തോടെ ആർഡിനോ യുനോയുടേയും സഹായത്തോടെയാണ്. ചെറിയ ചെറിയ റോബോട്ടുകൾ ഉണ്ടാക്കിയത്. ഡാൻസിങ് എൽ ഇ ഡി, ചലിക്കുന്ന കോഴി, ട്രാഫിക്ക് സിഗ്നൽ, ഇലക്ട്രോണിക്ക് ഡൈസ് എന്നിവ വിദ്യാർത്ഥികൾ നിർമ്മിച്ചു. വിദ്യാലയത്തിലെ മറ്റുകുട്ടികൾക്ക് ഇതൊരു കൗതുകകാഴ്‍ചയായി.

സ്വതന്ത്രവിജ്ഞാനോത്സവം 2023

സന്ദേശം

വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്രവിജ്ഞാനോത്സവം ആചരിച്ചു. വിജ്ഞാനത്തിന്റേയും നൂതനാശയനിർമ്മിതിയുടേയും സാങ്കേതികവിദ്യയുടേയും പ്രയോജനം ഏവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സ്വതന്ത്രവിജ്ഞാനോത്സവം എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് യൂണിറ്റ് നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ ആഗസ്റ്റ് 9 ന് സ്‍കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ കുമാരി അമൃത കെ യു സ്വതന്ത്രവിജ്ഞാനോത്സവ സന്ദേശം നൽകി. സ്വതന്ത്രവിജ്ഞാനോത്സവ സന്ദേശം നൽകുന്ന ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്‍തു.

lk freedom fest

ഫ്രീഡം ഫെസ്റ്റ്

ആഗസ്ത് മാസം 12 മുതലൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി.