എം എം എ എൽ പി എസ്സ് കെടവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക. ഭൂമിയിൽ ചൂട് കൂടുന്നത് തടയാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.കാടും മരങ്ങളും വെട്ടി വലിയ വലിയ ഫാക്ടറികളും കെട്ടിടങ്ങളും ഉണ്ടാക്കുകയാണ് മനുഷ്യർ. ഇതു നമ്മുടെ പരിസ്ഥിതിയെ തകർത്തുകൊണ്ടിരിക്കുകയാണ്. ഒരോ മരം വെട്ടുമ്പോഴും നാം ഒരു മരം നട്ടുപിടിപ്പിക്കണം. ഇതുപോലെ തോടുകളെല്ലാം നികത്തിയതോടെ കുളക്കോഴി, കാട്ടുതാറാവ് ഇവക്കെല്ലാം താമസിക്കാൻ ഇടമില്ലാതായി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്. കൃഷിക്ക് ജൈവ വളം മാത്രം ഉപയോഗിക്കുക. ജലാശയങ്ങളും മരങ്ങളും സംരക്ഷിക്കുക. <

മുഹമ്മദ് റിഷാൻ
3 A എം എം എ എൽ പി സ്കൂൾ കെടവൂർ
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം