എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
25-10-202517022

അംഗങ്ങൾ


17022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ് 17022
ബാച്ച് 2025-28
അംഗങ്ങളുടെ എണ്ണം 40
റവന്യൂ ജില്ല കോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ജാസിർ പി.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ജസീല പി.കെ
അവസാനം തിരുത്തിയത്
09-09-2024

പ്രവർത്തനങ്ങൾ

LITTLE KITE ENTRANCE EXAM 2025

പ്രവേശനോത്സവം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഉണ്ടാക്കിയ സ്കൂൾ പ്രവേശനോത്സവ വീഡിയോ

https://youtu.be/IIoGmiLRY44?si=5ZQWJWGrHWIPUdpm

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2025-2028 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 25 ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.

117 കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മെന്റേഴ്സ് ആയ ജാസിർ പി.കെ , പി.കെ ജസീല, എസ് ഐ ടി സി പി ടി ഷബ്ബിറ എന്നിവർ നേതൃത്വം നൽകി

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ക്ലാസ്

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് സൈബർ ഭീഷണികളെക്കുറിച്ചും അതിൽ നിന്ന് ആത്മസംരക്ഷണം കൈവരിക്കാനുള്ള മാർഗങ്ങളെയുംക്കുറിച്ചുള്ള അവബോധം നൽകുന്നതിനായിരുന്നു ഈ ക്ലാസിന്റെ പ്രധാന ഉദ്ദേശം. 2025 ജൂലായ് 2 നായിരുന്നു ക്ലാസ്സ്‌ എടുത്തത് .

കോഴിക്കോട് സിറ്റി  സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ബീരജ് സർ ക്ലാസിന് നേതൃത്വം നൽകി. അവർ വളരെ ലളിതവും ആകർഷകവുമായ രീതിയിൽ ക്ലാസ് അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്ക് തങ്ങൾ നേരിട്ട് അനുഭവിച്ച പ്രായോഗിക പ്രശ്നങ്ങളും സംശയങ്ങളും പങ്കുവെക്കാൻ അവസരം ലഭിക്കുകയും അതിന് ലളിതമായ വിശദീകരണങ്ങൾ ലഭിക്കുകയും ചെയ്തു.വിദ്യാർത്ഥികളിൽ നിന്നും ഈ ക്ലാസിന് വലിയ പ്രതികരണമായിരുന്നു

പ്രധാന വിഷയങ്ങൾ:

  • CYBER AWARENESS CLASS, BEERAJ SIR
    സൈബർ ആക്രമണങ്ങളുടെയും ഹാക്കിംഗിന്റെയും രൂപങ്ങൾ
  • സോഷ്യൽ മീഡിയയിൽ സുരക്ഷിതമായി ഇടപെടാനുള്ള മാർഗങ്ങൾ
  • പാസ്‌വേഡിന്റെ സുരക്ഷിതത്വം
  • ഫിഷിങ് ഇമെയിലുകളും അതിനുള്ള പ്രതിരോധ മാർഗങ്ങളും
  • ലൈസൻസില്ലാത്ത സോഫ്റ്റ്വെയറുകളുടെ അപകടങ്ങൾ
CYBER SECURITY AMBASSADORS

https://youtube.com/shorts/itx-kxU64Y8?si=ybxz3CGq6R_xwDfM

SEE THE VIDEO

പ്രിലിമിനറി ക്യാമ്പ്

2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 15 രാവിലെ 9. 30 മുതൽ 4. 30 വരെ സ്കൂൾ ഐടി ലാബിൽ നടന്നു. കൈറ്റ് മാസ്റ്റർ പ്രസൂൺ മാധവ് ആണ് ക്ലാസിന് നേതൃത്വം നൽകിയത്. 39 അംഗങ്ങളും പങ്കെടുത്തിരുന്നു.

ഗ്രൂപ്പിങ്

സാങ്കേതികവിദ്യ എന്ന പ്രധാന വിഷയത്തെ അടിസ്ഥാനമാക്കി, വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫേസ് സെൻസിങ്ങിന്റെ ചിത്രം ഉപയോഗിച്ച്, റോബോട്ടിക്സ്, ഇ-കൊമേഴ്‌സ്, എ.ഐ., ജി.പി.എസ്, വി.ആർ. തുടങ്ങിയ വിഷയങ്ങളിൽ ഓരോ ഗ്രൂപ്പിനും ചുമതലകൾ നൽകി.

ഓരോ പ്രവർത്തനത്തിനും പോയിന്റുകൾ നൽകിയാണ് മുന്നോട്ട് പോയത്. ആദ്യം പൂർത്തിയാക്കിയ ഗ്രൂപ്പിന് 25 പോയിന്റും, രണ്ടാമത് പൂർത്തിയാക്കിയ ഗ്രൂപ്പിന് 20 പോയിന്റും, തുടർന്ന് 15, 10, 5 എന്നിങ്ങനെയാണ് പോയിന്റുകൾ നൽകിയത്.

ഇന്റർനെറ്റിന്റെ സ്വാധീനം

നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം വ്യക്തമാക്കുന്ന ഒരു വീഡിയോ പ്രദർശിപ്പിക്കുകയും, അതിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി ഒരു പട്ടിക തയ്യാറാക്കുകയും ചെയ്തു. തുടർന്ന്, ഗൂഗിൾ സെർച്ച് എൻജിൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും, ഉപയോഗങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ പഠിപ്പിച്ചു.

വീഡിയോ പ്രദർശനം

ഹൈടെക് കേരള എന്ന വീഡിയോ പ്രദർശിപ്പിച്ചതിനുശേഷം, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് ഹൈടെക് സ്കൂൾ പദ്ധതി വഴി ലഭിച്ച സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് വിദ്യാർത്ഥികൾ വിശകലനം ചെയ്ത് പട്ടികപ്പെടുത്തി. ഈ പ്രവർത്തനം, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എല്ലാ അംഗങ്ങൾക്കും വ്യക്തമായ ധാരണ നൽകി.

ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിചയപ്പെടൽ

ഈ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം, ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചും അതിലെ അംഗങ്ങളുടെ ചുമതലകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകുക എന്നതായിരുന്നു. ഈ പ്രവർത്തനം ഒരു ക്വിസ് രൂപത്തിലാണ് നടപ്പാക്കിയത്.

ലിറ്റിൽ കൈറ്റ്സിന്റെ പങ്ക്

ഈ പ്രവർത്തനത്തിലൂടെ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും അവരുടെ പ്രവർത്തന പദ്ധതികളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദമായ ധാരണ നൽകി.

ഗെയിം നിർമ്മാണം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും, സ്ക്രാച്ച് ഇന്റർഫേസ് പരിചയപ്പെടുത്തുന്നതിനും വേണ്ടിയുള്ളതായിരുന്നു ഈ പ്രവർത്തനം. ഇതിലൂടെ, സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഒരു ധാരണ നൽകാൻ സാധിച്ചു.

അനിമേഷൻ നിർമ്മാണം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയുടെ ഭാഗമായ അനിമേഷൻ മേഖലയും അതിനായി ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഒരു തീവണ്ടിയുടെ ചലനം അനിമേറ്റ് ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾ അനിമേഷൻ നിർമ്മാണം എങ്ങനെയാണെന്ന് മനസ്സിലാക്കി.

റോബോട്ടുകളുടെ ലോകം

ഉച്ചഭക്ഷണത്തിന് ശേഷം നടന്ന ക്യാമ്പിൽ റോബോട്ടുകളെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക്സ് മേഖലയെക്കുറിച്ച് ധാരണ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.

ഒരു റോബോട്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും അതിന്റെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്നും ക്ലാസ്സിൽ വിശദമായി പഠിപ്പിച്ചു. റോബോട്ടിക് കിറ്റിലെ സെൻസറുകൾ ഉപയോഗിച്ച് ഒരു 'ചിക്കൻ ഫീഡ്' ഉപകരണം നിർമ്മിച്ചുകൊണ്ടാണ് റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ വിദ്യാർത്ഥികളെ മനസ്സിലാക്കിയത്. ഇതിലൂടെ, റോബോട്ടിക് ഉപകരണങ്ങൾ നേരിട്ട് സ്പർശിച്ചറിയാനും പ്രവർത്തിപ്പിക്കാനും അവർക്ക് അവസരം ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ് ഉൽപ്പന്നങ്ങൾ പരിചയപ്പെടൽ

ഈ സെഷനിൽ, സംസ്ഥാന ക്യാമ്പിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി. ഇതിലൂടെ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണ ലഭിച്ചു.

രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യവും, സാങ്കേതികവിദ്യയിൽ കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്കും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെഷൻ നടത്തിയത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ പ്രവർത്തന രീതികൾ, അതുവഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ, കൂടാതെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ രക്ഷിതാക്കളുടെ സഹകരണം എങ്ങനെ ഉറപ്പാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടും ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ രക്ഷിതാക്കൾക്ക് മുൻപിൽ അവതരിപ്പിച്ചും ക്യാമ്പ് അവസാനിച്ചു.