സഹായം Reading Problems? Click here


ഇൻഫന്റ്‌ ജീസസ്സ്‌ ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം

Schoolwiki സംരംഭത്തിൽ നിന്ന്


ഇൻഫന്റ്‌ ജീസസ്സ്‌ ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1996
സ്കൂൾ കോഡ് 28051
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൂത്താട്ടുകുളം
സ്കൂൾ വിലാസം കൂത്താട്ടുകുളം പി.ഒ,
കൂത്താട്ടുകുളം
പിൻ കോഡ് 686662
സ്കൂൾ ഫോൺ 04852251360
സ്കൂൾ ഇമെയിൽ 28051infantjesus@gmail.com
സ്കൂൾ വെബ് സൈറ്റ് www.infantjesusemhs.org
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല കൂത്താട്ടുകുളം
ഭരണ വിഭാഗം അൺ എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ/

മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 405
പെൺ കുട്ടികളുടെ എണ്ണം 401
വിദ്യാർത്ഥികളുടെ എണ്ണം 806
അദ്ധ്യാപകരുടെ എണ്ണം 40
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സി. റോസ്‌ലിൻ നെടുമറ്റത്തിൽ
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. മർക്കോസ് ഉലഹന്നാൻ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കൂത്താട്ടുകുളത്തു് ദിവ്യകാരുണ്യആരാധനസഭയിലെ സിസ്റ്റേഴ്സ് നടത്തിവരുന്ന അൺ എയിഡഡ് ഇങ്ഗ്ലീഷ് മാദ്ധ്യമസ്കൂളാണു് ഇൻഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ. കൂത്താട്ടുകുളം ടൗണിനോടുചേർന്നു് വാളായിക്കുന്നിലാണു് സ്കൂൾ സ്ഥിതിചെയ്യുന്നതു്.

ദിവ്യകാരുണ്യആരാധനസഭയുടെ പാലാ ക്രിസ്‌തുരാജാ പ്രൊവിൻസിൻ കീഴിൽ 1996 ജൂൺ ഒന്നാം തീയതിയാണു് ഇൻഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ, സ്ഥാപിതമായതു്. 2004-ൽ ഈ വിദ്യാലയത്തിന്‌ അംഗീകാരം ലഭിച്ചു. റവ. മദർ. ലൂസിയസ്‌ എസ്‌.എ.ബി.എസ്‌ ആണ്‌ ഈ സ്ഥാപനത്തിന്റെ മാനേജർ. സിസ്റ്റർ ജിയോ മരിയ ആണ്‌ ഈ സ്‌കൂളിലെ ആദ്യ പ്രധാനാദ്ധ്യാപിക. . K.G ഉൾപ്പെ‍ടെ ആയിരത്തിലധികം കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്‌ക്കൂളിൽ ഇപ്പോൾ സി. റോസ്‌ലിൻ നെടുമറ്റത്തിൽ പ്രധാനാദ്ധ്യാപികയായി സേവനം അനുഷ്‌ഠിക്കുന്നു. അധ്യാപക രക്ഷകർതൃ സംഘടനയും മാതൃസമിതിയുംസജീവമായി പ്രവർത്തിക്കുന്നു

നേട്ടങ്ങൾ

എസ്‌.എസ്‌.എൽ.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്‌കൂളിനെ പുരോഗതിയിലേക്ക്‌ നയിക്കാൻ പ്രേരകമായി 100% വിജയം കൊയ്‌തെടുത്ത്‌ എസ്‌.എസ്‌.എൽ.സി.യുടെ ആദ്യ ബാച്ച്‌ 2006-ൽ ഈ സ്‌കൂളിന്റെ പടിയിറങ്ങി. അന്നുമുതൽ ഇന്നുവരെ ഉന്നതനിലവാരം പുലർത്തുന്ന ഈ സ്‌കൂൾ നൂറുശതമാനം വിജയം കൈവരിക്കുന്നു.

ഉപജില്ലാ കലോത്സവത്തിൽ എച്ച്‌.എസ്‌. വിഭാഗത്തിൽ ഓവറോൾ, യു.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം, എൽ.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാൻ ഈ സ്‌കൂളിന്‌ സാധിച്ചു.ഉപജില്ലാ ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്‌കൂളിന്‌ സാധിച്ചു,പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്‌. സംഗീതം, നൃത്തം, അഭിനയം, ചിത്രകല എന്നിവയിലുള്ള അഭിരുചി കുട്ടികളിൽ വളർത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്‌. വിനോദവും വിജ്ഞാനവും കുട്ടികളിൽ നിറക്കുന്നതിന്‌ എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക്‌ വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്‌.


പശ്ചാത്തല സൗകര്യങ്ങൾ

എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ മുൻപന്തിയിലാണ്‌ ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റൽ സൗകര്യം കുട്ടികൾക്ക്‌ വായിച്ചുവളരുവാൻ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയൻസ്‌ ലാബ്‌, കമ്പ്യൂട്ടർ ലാബ്‌, എഡ്യൂസാറ്റ്‌, മൾട്ടിമീഡിയ ക്ലാസ്സ് റൂം, ഗൈഡിംഗ്‌, കായിക പരിശീലനം മികവുറ്റതാക്കാൻ അനുയോജ്യമായ കളിസ്ഥലം, ബാന്റ്‌ സെറ്റ്‌, മുതലായവ ഈ സ്‌കൂളിനെ ഉന്നതിയിലെത്തിക്കുന്നു.

മറ്റു പ്രവർത്തനങ്ങൾ

കുട്ടികൾ ഇംഗ്ലീഷ്‌ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്‌ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചിട്ടുണ്ടു്. ഡൊണേഷനൊന്നും കൂടാതെ കുട്ടികൾക്ക്‌ അഡ്‌മിഷൻ ലഭ്യമാക്കുന്ന സ്ഥാപനമാണിതു് . സാധരണക്കാരുടെ കുട്ടികളാണധികവും. അതുകൊണ്ടു തന്നെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളർത്തിയെടുക്കുന്നതിനും അനുയോജ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിക്കൊടുക്കാൻ ശ്രദ്ധിയ്ക്കുന്നുണ്ട്‌. പാവപ്പെട്ട കുട്ടികൾക്ക്‌ അറിവിന്റെ വാതായനങ്ങൾ തുറന്ന്‌ വിജ്ഞാന ലോകത്തെത്താൻ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ ശ്രമിയ്ക്കുന്ന അൺ എയിഡഡ് സ്ഥാപനമാണിതു്

മേൽവിലാസം

ഇൻഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ കൂത്താട്ടുകുളം പി.ഒ എറണാകുളം ജില്ല പിൻ: 686662


വഴികാട്ടി