ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

ലോകം മുഴുവൻ കരയുന്നു
കോവിഡ് 19 എന്ന രോഗത്തെ ഭയന്ന്
സ്‍ക‍ൂളില്ല ജോലികളില്ല
എല്ലാവരും വീട്ടിൽ തന്നെ

ആരോഗ്യപ്രവർത്തകരും പോലീസുകാരും
കോവിഡിനെ തുരത്താൻ ഓടിനടക്കുന്നു
ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്
കോവിഡിനെ പ്രതിരോധിക്കാൻ

ഈ മഹാമാരിയിൽ നിന്ന്
നമ്മൾ അതിജീവിക്കും
കൈകൾ സോപ്പിട്ടു കഴുകാം
ഹസ്തദാനം ഒഴിവാക്കാം

ക‍ൂടിച്ചേരൽ ഒഴിവാക്കാം
നമ്മുടെ നാടിന്റെ നന്മയ്ക്കായി
ആഘോഷങ്ങൾ ഒഴിവാക്കാം
ആചാരങ്ങൾ ഒഴിവാക്കാം

രോഗം വന്ന് മരണപ്പെട്ടവർക്ക്
നിത്യശാന്തി നേർന്നിടാം
 

ഫാത്വിമത്ത‍ുൽ നസ്‍മിയ. പി
5 A ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത