ലോകം മുഴുവൻ കരയുന്നു
കോവിഡ് 19 എന്ന രോഗത്തെ ഭയന്ന്
സ്‍കൂളില്ല ജോലികളില്ല
എല്ലാവരും വീട്ടിൽ തന്നെ
ആരോഗ്യപ്രവർത്തകരും പോലീസുകാരും
കോവിഡിനെ തുരത്താൻ ഓടിനടക്കുന്നു
ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്
കോവിഡിനെ പ്രതിരോധിക്കാൻ
ഈ മഹാമാരിയിൽ നിന്ന്
നമ്മൾ അതിജീവിക്കും
കൈകൾ സോപ്പിട്ടു കഴുകാം
ഹസ്തദാനം ഒഴിവാക്കാം
കൂടിച്ചേരൽ ഒഴിവാക്കാം
നമ്മുടെ നാടിന്റെ നന്മയ്ക്കായി
ആഘോഷങ്ങൾ ഒഴിവാക്കാം
ആചാരങ്ങൾ ഒഴിവാക്കാം
രോഗം വന്ന് മരണപ്പെട്ടവർക്ക്
നിത്യശാന്തി നേർന്നിടാം