അൽമനാർ.എച്ച്.എസ് രണ്ടത്താണി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അൽമനാർ.എച്ച്.എസ് രണ്ടത്താണി
വിലാസം
രണ്ടത്താണി

വാദി മനാർ, രണ്ടത്താണി. പി.ഒ,
മലപ്പുറം
,
676510
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1993
വിവരങ്ങൾ
ഫോൺ04942610698
ഇമെയിൽalmanarhssrandathani@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശശികല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ രണ്ടത്താണിയിൽ മസ്ജിദുൽ മനാർ കമ്മറ്റിയുടെ കീഴിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് അൽ മനാർ ഹയർ സെക്കണ്ടറി സ്കൂൾ. മസ്ജിദുൽ മനാർ കമ്മറ്റിയുടെ കീഴിൽ 1993-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.കോട്ടക്കൽ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കോഴിക്കോട്- ത്രിശ്ശൂർ NH.17ൽ ചിനക്കൽ സർഹിന്ദ് നഗറിൽ വാദീമനാർ പ്രദേശത്താണ് അൽ മനാർ ഹയർ സെക്കണ്ടറി സ്കൂൾ. എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. പാഠ്യ-പാഠ്യേതര പ്രവർത്തനങളിൽ മികവ് പുലർത്തുന്ന ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്ഥാപനമാണിത്. ഭൗതികവിദ്യാഭ്യാസത്തോടൊപ്പം ധാർമിക ശിക്ഷണം നൽകി ബോധവൽക്കരിക്കപ്പെടുന്ന ഒരു ഉത്തമ സമൂഹം വാർത്തെടുക്കുകയാണു സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം

ചരിത്രം

1993 ൽ മസ്ജിദുൽ മനാർ കമ്മറ്റിയുടെ കീഴിൽ ഒരു tution center ആയി തുടങ്ങി.1995 ൽ ഒരു Un Aided സ്ഥാപനമായി Government അംഗീകാരം ലഭിച്ചു.1997ൽ ആദ്യത്തെSSLC BATCH പുറത്തിറങ്ങി.2001ൽ ഹയർസെക്കന്റരി സയൻസ് ബാച്ചൂം,2002ൽ കൊമേർസ് ബാച്ചും ആരംഭിച്ചു.ഇതേ കാലത്തുതന്നെ യു.പീ ക്ലാസ്സകളും ഗവണ്മെന്റ് അംഗീകാരത്തോ തുടക്കം കുറിച്ചു.SSLC പരീക്ഷയിൽ വർഷങളായി 100% വിജയം നിലനിർത്തുന്നു.ഹയർസെക്കന്റരി +1 ക്ലാസ്സിൽ ചേരുന്നവർ കുറഞ മാർക്കുള്ളവരാണെങ്കിലും പൊതുപരീക്ഷയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാറുണ്. സ്വൊദേശത്തും വിദേശത്തുമുള്ള ഒരു പറ്റം നല്ല ആളുകളുടെ സഹായസഹകരണമ്മാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനു നിദാനം

ഭൗതികസൗകര്യങ്ങൾ

ഏകദേശം 4 ഏക്കർ ഭൂമി സ്കൂൾ കമ്മറ്റിയുടെ പേരിലുണ്ട്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ ഒരു സ്മാർട്ട് ക്ലാസ്സ് റൂം തയ്യാറാക്കിയിട്ടുന്ദ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   (a)  ഗണിത ക്ലബ്ബ്
     (b)  ശാസ്ത്ര ക്ലബ്ബ്
     (c)  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് 
     (d)  ഭാഷാ ക്ലബ്ബ്
     (e)  ഐടി ക്ലബ്ബ്

SSLC/HIGHER SECONDARY RESULT

മാനേജ്മെന്റ്

1990 ൾ സ്ഥാപിതമായ മസ്ജിദുൽ മനാർ കമ്മറ്റിയുടെ ഔദ്യൊഗിക ഭാരവാഹികൾ ഉൾകൊള്ളുന്നതാണ് സ്കൂൾ മാനേജിഗ് കമ്മറ്റി.സ്ഥാപിച്ചത് മുതൽ കെ. സൂപ്പി മസ്റ്റ്ർ ആണ് പ്രസിഡന്ദ് സ്ഥാനം അലങ്കരിക്കുന്നത്. 2006 ൽ ആക്സ്മിക്മയി ഒരു വഹനപകടത്തിൽ മരിക്കുന്നത് വരെക്കും ഇതിന്റെ സെക്രട്ടരിയായി പ്രവര്ത്തിച്ചത് മർഹൂം കാലൊടി മുഹ്മ്മദ് കുട്ടിയായിരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അബ്ദുറസാഖ് സ്വലാഹി, സുഹൈൽ സ്വാബിർ.പി,സിദ്ദീഖ് ഹസ്സൻ, സുലൈമാൻ കാടാംബുഴ, ബഷീർ മാസ്റ്റെർ, മുഹമ്മദലി ചുനൂർ, സുലൈമാൻ പാറമ്മൽ, അബ്ദുൽ ജബ്ബാർ.പി പി, മമ്മുട്ടി മാസ്റ്റെർ, എന്നിവരാണ്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

വഴികാട്ടി

  • കോട്ടക്കൽ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കോഴിക്കോട്- ത്രിശ്ശൂർ NH.17ൽ ചിനക്കൽ സർഹിന്ദ് നഗറിൽ വാദീമനാർ പ്രദേശത്താണ് അൽ മനാർ ഹയർ സെക്കണ്ടറി സ്കൂൾ. എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം
Map