സ്കൂൾവിക്കി പുരസ്കാരം 2022

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2022 - മത്സര ഫലങ്ങൾ‌


സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് 2009 ൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശമാണ് 'സ്കൂൾവിക്കി. സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളും ഇതിൽ അംഗമാകേണ്ടതാണ്.[1] www.schoolwiki.in ൽ കേരളത്തിലെ 15,000-ത്തിലധികം സ്കൂളുകൾ അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ഈ വർഷവും പ്രത്യേക അവാർഡ് നൽകുന്നതാണെന്ന് 2021 ഡിസംബർ 5-ന് തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്ന മാനദണ്ഡങ്ങൾ കൂടി പരിശോധിച്ച് മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ സ്കൂൾ വിക്കിയുടെ കോ-ഓർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ (മുൻ ഐടി@സ്കൂൾ) മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ. കെ. ശബരീഷിന്റെ സ്മരണാർത്ഥമാണ് അവാർഡ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്ക് സ്കൂളുകൾ തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലും സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും സ്കൂൾ വിക്കിയിലെ മികവും പരിഗണിക്കുന്നതാണ്. 2021-22 ലെ സ്കൂൾ വിക്കി അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.


സ്കൂളുകൾ അവാർഡിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്:.

സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകൾക്കും അവാർഡിന് സ്വയം നിദ്ദേശിക്കാം. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾവിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.

(കുറിപ്പ്: 28.02.2022-ലെ കൈറ്റ് 2022 1350(10) നമ്പർ സർക്കുലർ പ്രകാരം, 2021-22 അധ്യയന വർഷത്തെ സ്കൂൾ വിക്കി അവാർഡ് നിർണയിക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത സർക്കുലറിൽ സ്കൂൾ വിക്കിയിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകളേയും അവാർഡിനായി പരിഗണിക്കുമെന്നും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും, സർക്കുലറിനോടൊപ്പം നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂൾ വിക്കി പേജുകൾ അപ്ഡേറ്റ് ചെയ്യാത്ത വിദ്യാലയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ അവാർഡിന് നോമിനേഷൻ സമർപ്പിക്കാൻ താല്പര്യമുള്ള വിദ്യാലയങ്ങൾ 2022 മാർച്ച് 16 ന് 11 am നു മുമ്പ് സ്കൂൾ വിക്കി പേജിൽ (www.schoolwiki.in) നിർദേശിച്ചിരിക്കുന്ന പ്രകാരം അവരുടെ നോമിനേഷൻ സമർപ്പിക്കേണ്ടതാണ്.) [2][3][4][5]

അപേക്ഷ സമർപ്പിക്കുന്ന വിധം:

അവാർഡിന് സ്വയം നിർദ്ദേശിക്കുന്ന വിദ്യാലയങ്ങൾ ലോഗിൻ ചെയ്തശേഷം തിരുത്തുക എന്നതോ മൂലരൂപം തിരുത്തുക എന്നതോ എടുത്തശേഷം പ്രധാനതാളിന്റെ ഏറ്റവും മുകളിലായി {{Schoolwiki award applicant}} എന്ന് ചേർക്കണം. {{Schoolwiki award applicant}} എന്നത് ഇവിടെ നിന്നും പകർത്തി ചേർത്ത് സേവ് ചെയ്യാവുന്നതാണ്. അപ്പോൾ, പ്രസ്തുത താളിൽ എന്ന ഫലകം സ്ഥാപിക്കപ്പെടുന്നു. അതോടൊപ്പം, സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ എന്ന വർഗ്ഗത്തിലേക്ക് ഈ വിദ്യാലയവും സ്വയമേവ ചേർക്കപ്പെടും. ഫലകം ചേർക്കുന്നതിന് എന്തെങ്കിലും സാങ്കേതികസഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതലയുള്ള കാര്യനിർവ്വാഹകരെ ബന്ധപ്പെടേണ്ടതാണ്. 2022 മാർച്ച് 15 ന് മുൻപ് ഫലകം ചേർത്ത് മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള സന്നദ്ധത അറിയിക്കേണ്ടതാണ്. ഫലകം ചേർത്ത്, മൽസരത്തിൽ പങ്കെടുക്കാൻ തയ്യാറാണ് എന്ന് സ്വയം നാമനിർദ്ദേശം ചെയ്ത വിദ്യാലയങ്ങളുടെ പേജുകൾ മാത്രമേ മൂല്യനിണ്ണയം നടത്തുകയുള്ളു.


മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ:

ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണ്ണയത്തിന് മൂല്യനിർണ്ണയം നടത്തുന്നത്:

  1. ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത
  2. ഇൻഫോബോക്സിൽ സ്കൂളിന്റെ ഉചിതമായ ചിത്രം
  3. പ്രധാനതാളിൽ നല്ലൊരു ആമുഖം
  4. ഇംഗ്ലീഷ് (sampoorna) വിലാസം ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കൽ
  5. സ്കൂൾകോഡ് ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കൽ
  6. സ്കൂൾ താളിലെ ഉള്ളടക്കം - ചരിത്രം, പ്രവർത്തനങ്ങൾ, മാനേജ്‌മെന്റ് തുടങ്ങിയ തലക്കെട്ടിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യതയും സമഗ്രതയും
  7. തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ
  8. മുൻസാരഥികൾ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ - വിവരങ്ങൾ
  9. വഴികാട്ടിയിൽ - സ്കൂളിലേക്കെത്താനുള്ള മാർഗ്ഗങ്ങൾ- വ്യക്തത
  10. ചിത്രങ്ങളുടെ അനുയോജ്യത, ക്രമീകരണം, ഗാലറി
  11. സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തൽ
  12. പ്രോജക്ടുകൾ - അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക്, എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം, എന്നീ പ്രൊജക്ടുകളിലെ ഉള്ളടക്കം.
  13. ക്ലബ്ബുകൾ - ഉള്ളടക്കം
  14. ലിറ്റിൽ കൈറ്റ്സ് ക്ലബിലെ പങ്കാളിത്തവും ഉള്ളടക്കവും (HS)
  15. ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ (HS)
  16. താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി തുടങ്ങിയവ
  17. അക്ഷരത്തെറ്റില്ലാത്ത വ്യാകരണത്തെറ്റില്ലാത്ത ഉള്ളടക്കം
  18. അധിക താളുകൾ/വിവരങ്ങൾ
  19. കണ്ണിചേർക്കലിലെ ഔചിത്യം.
  20. സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ

തെരഞ്ഞെടുപ്പ്

ഇവകൂടി കാണുക

അവലംബം

"https://schoolwiki.in/index.php?title=സ്കൂൾവിക്കി_പുരസ്കാരം_2022&oldid=1816182" എന്ന താളിൽനിന്ന് ശേഖരിച്ചത്