സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിവർത്തനം
പരിവർത്തനം
ഒരാൾ ഒരു പാറക്കല്ല് ഉരുട്ടി റോഡരികിലേക്കിട്ടു... അതുകണ്ട്നിന്ന ഒരു ശില്പിയുടെ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചു ... ഉപേക്ഷിക്കപ്പെട്ട ആ കൂറ്റൻ കല്ല് അദ്ദേഹം തന്റെ ശില്പശാലയിൽ എത്തിച്ചു... അതിൽ നിന്നും അദ്ദേഹം മനോഹരമായ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കി. പണി തീർന്നയുടനെ ശില്പി അത് പ്രദർശനത്തിന് വച്ചു.... മറ്റൊരു ദിവസം പഴയ ആൾ അതുവഴി പോകുകയുണ്ടായി... അയാൾ പ്രതിമയെ നോക്കി മതിമറന്നു നിന്നു. എന്തൊരു ഭംഗിയുള്ള വിഗ്രഹം.... അയാൾക്കത് വളരെയധികം ഇഷ്ടമായി. എന്തു വിലകൊടുത്തും അത് കരസ്ഥമാക്കണമെന്ന് അയാൾ ആഗ്രഹിച്ചു.... ശില്പിയെ സമീപിച്ചു അതിനു എന്ത് വില തരണമെന്ന് അന്വേഷിച്ചു. വെറും തുച്ഛമായ വിലയായിരുന്നു ശില്പി അതിനു നശ്ചയിച്ചിരുന്നത്. അയാൾ അമ്പരന്നുപോയി. ഇത്രയും സുന്ദരമായ വിഗ്രഹം ഇത്ര വില കുറച്ച്...! അയാൾക്ക് ആശ്ചര്യം തോന്നി. അയാളുടെ മുഖഭാവം കണ്ട ശില്പി പറഞ്ഞു. "ഇത് നിങൾക്കുതന്നെ അവകാശപ്പെട്ടതാണ്. അന്നു നിങ്ങൾ വഴിയരികിൽ ഉപേക്ഷിച്ച പാറയിൽ നിന്നുമാണ് ഞാൻ ഇത് നിർമ്മിച്ചത് ". ഇതുപോലെയാണ് ഓരോരുത്തരുടേയും വ്യക്തിത്വം. വളരെ മനോഹരമായി നമ്മൾ അതിനെ വാർത്തെടുക്കണം, ശില്പി ചെയ്തതുപോലെ ... ആദ്യം നാം എന്താവണമെന്ന് നാം തന്നെ ചിന്തിച്ചുറപ്പിക്കണം. വേണ്ടാത്തത് ഒരു തരി പോലും ബാക്കി വയ്ക്കരുത്.ബാക്കി നിന്നാൽ അത് ഒരു കുറവായി തന്നെ അവശേഷിക്കും. ആ വിരൂപമായ പാറയിൽ മനോഹരമായ ഒരു വിഗ്രഹം ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ ജീവിതത്തിൽ നമ്മുടെയുള്ളിലുമുണ്ട് അതുപോലെതന്നെ സുന്ദരമായ നമ്മുടെ യഥാർത്ഥ രൂപം. ഇതുപോലെ നമ്മുടെ ചിന്തകളിൽ നിന്നും വാക്കുകളും കർമ്മവും ഉണ്ടാകുന്നു... നമ്മൾ എത്ര മനോഹരമായ വ്യക്തിയാകണമെന്ന് നാം തന്നെ തീരുമാനിക്കെണ്ടിയിരിക്കുന്നു... നാം മാറുന്നതോടൊപ്പം നമ്മുടെ കാഴ്ചപാടും, സമൂഹവും, ലോകവും മാറും തീർച്ച ...
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ