സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/എൻ്റെ കേരളം-മാലിന്യ മുക്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ കേരളം - മാലിന്യ മുക്ത കേരളം
     പരിസര ശുചീകരണത്തിൽ നമുക്കുള്ള പങ്ക് മനസ്സിലാക്കണമെങ്കിൽ പരിസര ശുചീകരണം എന്താണെന്ന് അറിയണം. പരിസരമെന്നാൽ നമ്മൾ ജീവിക്കുന്ന ചുറ്റുപാട് .നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നത് നമ്മുടെ ആവശ്യമാണ്. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നമ്മളെ അത് കാര്യമായി ബാധിയ്ക്കും.നമ്മുടെ പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടുകയാണ്. ആ മാലിന്യങ്ങളിൽ ഈച്ചകൾ വന്നിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ആ ഈച്ചകൾ നമ്മുടെ വീടിനുള്ളിലേക്ക് കടന്ന് രോഗങ്ങൾ പരത്തും.
    നമ്മുടെ അനാസ്ഥ മൂലമാണ് മാലിന്യങ്ങൾ കുന്നുകൂടുന്നത്. നമ്മൾ വീടെല്ലാം വൃത്തിയാക്കിട്ട് ചവറെല്ലാം അപ്പുറത്തെ പറമ്പിലേക്ക് ഇടും .അതു കണ്ട് അയൽക്കാരെല്ലാം അതുപോലെ തന്നെ ചെയ്യും.ചെറിയ മാലിന്യക്കൂമ്പാരമെല്ലാം അങ്ങനെ വളരും. അത് വലുതാകും തോറും അതിൽ നിന്ന് അണുക്കളും വൈറസുകളും പരക്കും: അതോടെ രോഗവും പരക്കും.ചെറിയ ചിരട്ടകൾ മുറ്റത്ത് കാണാറുണ്ട് - മഴ പെയ്തു കഴിഞ്ഞ് അതിൽ കൊതുകുകൾ മുട്ടയിടുന്നു. അതിൽ നിന്ന് കൂത്താടികൾ ഉണ്ടായി കൂടുതൽ പെരുകുന്നു. അതു മൂലം ചിക്കു ഗുനിയാ, ഡെങ്കിപ്പനി തുടങ്ങിയ മാരക രോഗങ്ങൾ ഉണ്ടാകുന്നു.
    നമ്മൾ കൂട്ടുന്ന മാലിന്യങ്ങൾ പറമ്പിൽ ഇടാതെ എല്ലാം കൂട്ടിയിട്ട് കുഴിച്ചിടുകയാണ് വേണ്ടത്. പരിസര ശുചീകരണം ലക്ഷ്യമിട്ട് നഗരസഭ തലസ്ഥാനത്ത് രണ്ട് ബക്കറ്റുകൾ എല്ലായിടത്തും കൊടുത്തിട്ടുണ്ട്. പച്ച ബക്കറ്റിൽ അഴുകുന്നതും വെള്ള ബക്കറ്റിൽ അഴുകാത്തതും നിക്ഷേപിക്കണം - ദിവസേന അഴുകുന്ന സാധനങ്ങളും ആഴ്ചയിലൊരിക്കൽ അഴുകാത്ത സാധനങ്ങളും ശേഖരിക്കാൻ നഗരസഭയിൽ നിന്ന് ആളുകൾ വരാറുണ്ട്. ഈ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പല സ്ഥലങ്ങളിലും കുടുംബശ്രീ യൂണിറ്റുകളു പ്രവർത്തിക്കുന്നുണ്ട്.
    പരിസര ശുചീകരണത്തിന് ഒരു കൈ പ്രവർത്തിക്കുമ്പോൾ രക്ഷപെടുന്നത് കേരളമാണ്.

" രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് " എപ്പോഴും ഈ വാചകങ്ങൾ മനസ്സിലുണ്ടായാൽ നന്ന്. എൻ്റെ കേരളം മാലിന്യ മുക്ത കേരളം. ഇതിനായിനമുക്ക് ഒന്നിച്ച് ചിന്തിക്കാം, പ്രവർത്തിക്കാം.

Hephzibah Dineep
11 B സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം