നാട്യം നടിച്ചിട്ടടക്കി ഭരിച്ചു
എന്നിട്ടുമിന്നെന്തു നേടി നീയേ?
അർത്ഥത്തിനത്യാർത്തി കാട്ടീമനസ്സിനെ
ഭ്രാന്തമാം ലോകത്തിലാഴ്ത്തീ
അധികാര മോഹത്താൽ ഗാത്ര ബലത്താൽ,
പേർത്തുമാപാതം വരുത്തിയവൻ.
ഭൂമി മാതാവിനെ ദുഃഖത്തിലാഴ്ത്തി തഥാ
അധ:കൃതനായങ്ങു മാറിയവൻ
തെറ്റുതിരുത്താൻ അവസരങ്ങൾ നൽകി;
ശെരി ഞാനെന്നുചൊല്ലിയവൻ നടന്നു!!
ക്രോധാഗ്നി അലയായ് മാതാവ് തന്നുടെ
മക്കൾക്ക് നേരെയായലറിവന്നു.
അമ്മതൻ ക്രോധം പ്രളയമായി മാറി,
മുച്ചുടവനെ തകർത്തു തുടങ്ങി ..
തളരില്ല വീഴില്ല ഞങ്ങളിനൊത്തു
ധീരതയോടെ കരകയറി.
അപഥം ത്യജിച്ചവൻ സന്മാർഗം തേടി,
ഭൂമി മാതാവിനെ സന്തുഷ്ട ആക്കി.
വീണ്ടും വീണ്ടും പരീക്ഷണങ്ങൾ,
ഒന്നിച്ചു മുന്നേറി മർത്യലോകം.
ഒന്നിച്ചു നിന്നു പ്രളയം തുരത്തി,
പ്രകൃതിയെ നാം ഇന്നു സ്വസ്ഥയാക്കി.
ഹേ നിങ്ങൾ കാണുക, ഇനിയും എതിർക്കും
തുരത്തിയോടിക്കും നമ്മളിന്നി മഹാമാരിയെ.
ഭൂമിമാതാവിൻ അനുഗ്രഹാശിസ്സിനാൽ
നാമിന്നിതൊന്നിച്ചു മുന്നേറി നീങ്ങും.
നാമൊത്തു കൈകോർത്ത് മുന്നിൽ നീങ്ങും..