സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ സത്യത്തിൻ പാതയാണെൻ ഗുരു

Schoolwiki സംരംഭത്തിൽ നിന്ന്
സത്യത്തിൻ പാതയാണെൻ ഗുരു

ദൈവത്തെപ്പോലെ കൂടെ നടക്കും
സംരക്ഷണവലയമാണെൻ ഗുരു
തെറ്റുതിരുത്തിയും നൻമ പകർന്നും
എന്നുമെൻ്റെ കൂടെയുണ്ട് നല്ല ഗുരു

ദീപ്തമാം വിശ്വാസത്താൽ നിറയുന്ന
ആ ഗുരുവിൻ സ്മരണയാൽ
നൻമ നിറയും വഴി ക ളിൽ
എന്നെ നയിച്ചെന്നും എൻ്റെ ഗുരു

എന്താണ് എന്നിലെ നല്ലതും ചീത്തയുo
പറഞ്ഞു പഠിപ്പിച്ചു എൻ്റെ ഗുരു
ആദിവ്യ താതൻ തൻ അനുഗ്രഹമിന്നിതാ
എന്നുമെൻ കൂടെ നടന്നിടുന്നു.

അന്ധകാരം നിറയും വഴികളിൽ
എന്നുമെൻ വിളക്കായി
എന്നെ നയിച്ചു നടന്നു
എൻ്റെ ഗുരു സത്യത്തിൻ പാതയിൽ

അറിവിൻ നിറകുടമായി
 വളർന്നു വരുവാനായി
സത്യത്തിൻ പാതയിൽ
നടത്തി എൻ ഗുരു


 

ലിൻസിൽ ബി.
11 A സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത