സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം 2019
'അറിവ് മറ്റൊരാളിൽനിന്ന് പകർന്നുകിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം
നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഇതിന്റെ
ഫലമായി പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിനപ്പുറം
അധ്യാപകന്റെയും വിദ്യാർഥിയുടെയും സജീവവും സമ്പൂർണ്ണവുമായ പങ്കാളിത്തത്തോടെയുള്ള ഒരു
വിദ്യാഭ്യാസപ്രക്രിയ രൂപപ്പെട്ടു വന്നിട്ടുണ്ട്. വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾക്കും
ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കുവഹിക്കാനാകും എന്ന ബോധ്യത്തിൽനിന്നാണ്
പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള
തലമുറയെ സർഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്‌മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്.
ലിറ്റിൽകൈറ്റ്സ് പദ്ധതിയിലെ ഓരോ അംഗത്തിനും വൈവിധ്യമാർന്ന പരിശീലനങ്ങളിലൂടെ
കടന്നുപോകാനുള്ള സുവർണാവസരമാണ് മൂന്ന് വർഷത്തെ പ്രവർത്തനകാലയളവിലൂടെ ലഭിക്കുന്നത്.
ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ആർഡിനോ ബ്ലോക്ക് ലി പ്രോഗ്രാമിങ്, നിർമ്മിതബുദ്ധി, റോബോട്ടിക്സ്, ഇലക് ട്രോണിക്സ്, മലയാളംകമ്പ്യൂട്ടിങ്ങും ഡെസ്‌ക ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളാണ് യൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.