സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
     ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ  എന്ന ആംഗല പദത്തിനു വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന പദമാണ് ശുചത്വം.  ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് .  അതിനാൽ ആരോഗ്യം, വൃത്തി , വെടിപ്പ് , ശുദ്ധി  എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു .  അതായത് വ്യക്തിശുചിത്വം , സാമൂഹികശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ .
    വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട് .  അവ കൃത്യമായി പാലിച്ചാൽ പാർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും .  കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക .  വയറിളക്ക രോഗങ്ങൾ , വിരകൾ , കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ് , സാർസ് വരെ ഒഴിവാക്കാം .  പൊതുസ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ് .  കൈയ്യുടെ മുകളിലും വിരലുകളുടെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി .  ഇതുവഴി കൊറോണ , എച് ഐ വി ,ഹെർപ്പിസ് , ഇൻഫ്ലുൻസ് മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്‌ടീരിയകളെയും ഒക്കെ എളുപ്പത്തിൽ കഴുകി കളയാം .
     ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറക്കുക .  മാസ്കോ തൂവാലയോ ഇല്ലെങ്കിലും ഷർട്ടിന്റെ കൈയ്യിലേക്കാകട്ടെ ചുമ .  മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല ഉപകരിക്കും .
    വായ , മൂക്ക് , കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക .  പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക .  രോഗബാധിതരിൽ നിന്നും ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുക .രോഗികളുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക .  പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക .
    ഉയർന്ന നിലവാരത്തിലുള്ള മാസ്ക്  (N 95 ) ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും , ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിട്ടയ്‌സർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് കൊറോണ പോലെയുള്ള രോഗാണുബാധകളെ ചെറുക്കും .
    നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും.  രാവിലെ ഉണർന്നാലുടൻ പല്ല് തേക്കണം .  രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ദിവസവും സോപ്പിട്ട്‌ കുളിച്ചു് ശരീരശുദ്ധി വരുത്തണം .  മറ്റുളളവർ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക .  വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിക്കുക .  കഴിവതും വസ്‌ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക .  ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം .
    നല്ല നാളേക്കായി പ്രഖ്യാപനങ്ങളോ , മുദ്രാവക്യങ്ങളോ അല്ല നമുക്ക് വേണ്ടത് .നാളെയെങ്കിലും നമ്മുടെ വീടുകൾ , ഓഫീസുകൾ , സ്ഥാപനങ്ങൾ , ഗ്രാമങ്ങൾ ശുചത്വമുള്ളവയാകണം . എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും .  മലയാളിയുടെ സംസ്കാരത്തിന്റെ മുഖമുദ്രയായി ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തി കാണിക്കാൻ കഴിയും .


മീനു എ എസ്
8 c സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം