സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം /ശുചിത്വ പരിപാലനം സുന്ദര കേരളത്തിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പരിപാലനം സുന്ദര കേരളത്തിനായി

കേരളത്തിന് തനതായൊരു പാരമ്പര്യം ഉണ്ട് അത് ശുചിത്വ ത്തിന്റെ കാര്യത്തിലായാലും, സംസ്കാരത്തിന്റെ കാര്യത്തിലായാലും, ജീവിതശൈലിയിൽ ആയാലും എന്നാൽ ഇന്ന് കേരളം അനുകരണങ്ങളിൽ ആണ്. ആഹാരശൈലിയിലും വസ്ത്രശൈലിയിലും വൻകിട രാജ്യങ്ങളെ അനുകരിക്കുകയാണ് ശുചിത്വത്തിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ പുലർത്തുന്നില്ല. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപത്തുകൾ ലോക നാശത്തിന് തന്നെ കാരണമാകുന്ന ഒന്നാണ്. ചൈനയിലെ വ്യൂഹാനിൽ തുടങ്ങിയ രോഗം നമ്മുടെ കൊച്ചുകേരളത്തിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും വ്യാപിച്ചു വരുന്നു. ജീവനുതന്നെ ഭീഷണിയായേക്കാവുന്നകോവിഡ് 19 എന്ന ഈ രോഗത്തെ ശുചിത്വമില്ലായ്മ യിലൂടെയും, മനുഷ്യരുടെ അശ്രദ്ധ മൂലമുള്ള ജീവിത ശൈലിയിലൂടെയും നമ്മളിലേക്ക് പകർന്നു. എന്നാൽ കോവിഡ് 19 എന്ന വൈറസിനെ തുരത്താൻ ശുചിത്വ പാലനത്തിലൂടെയും വൻ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ നമ്മൾ ഒന്ന് മനസ്സിലാക്കുക വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഇവയൊക്കെ നമ്മുടെ സംസ്കാരത്തിന്റെയും, ജീവിതശൈലിയുടെയും ഒരു ഭാഗമാണ്. ശുചിത്വം ആരംഭിക്കേണ്ടത് നാം നമ്മുടെ ഭവനങ്ങളിൽ നിന്നാണ് പിന്നീട് നാടിന്റെ ശുചിത്വത്തിനും ഓരോ രാജ്യങ്ങളുടെയും ശുചിത്വത്തിനും കാരണമാകും. അങ്ങനെ നമ്മുടെ കൊച്ചു കേരളം രാജ്യത്തിന് മാതൃകയാവട്ടെ ഇനിയും ഇതുപോലുള്ള മഹാമാരിയിൽ നിന്നും രക്ഷപെടാൻ നാളെയുടെ തലമുറയ്ക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം... ശുചിത്വ കേരളം സുന്ദര കേരളം.

രാഹുൽ കെ ബിനോയ്‌
സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം