സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിത ശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇല്ലാതെ വരുന്നതിൻ്റെ ഫലമായാണ് പകർച്ചവ്യാധികൾ ഉണ്ടാകുന്നത് .വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ പരിസര ശുചിത്വം പാലിക്കുന്നതിലൂടെ പരിസര മലിനീകരണം നിർമ്മാർജനം ചെയ്യാൻ കഴിയും. മനുഷ്യൻ്റെ ശോഭനമായ ഭാവിക്കു മാത്രമല്ല മനുഷ്യസമൂഹത്തിൻ്റെ നിലനിൽപ്പിനു തന്നെ പരിസ്ഥിതിയെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും സാമൂഹിക അകലവും ഉറപ്പുവരുത്തിയാൽ പലതരത്തിലുള്ള മാരക രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാനാവും. ഇവയൊക്കെ ഉറപ്പു വരുത്തി രോഗം വരാതെ പ്രതിരോധിക്കുകയാണ് ഏറ്റവും നല്ല മാർഗം
.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം