സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2024-27
16002-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 16002 |
യൂണിറ്റ് നമ്പർ | LK/2018/16002 |
ബാച്ച് | 2023-26 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ലീഡർ | തനുശ്രീ പി.എം |
ഡെപ്യൂട്ടി ലീഡർ | ഷെസ മെഹറിൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിന്ധു ജോയ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എൻ |
അവസാനം തിരുത്തിയത് | |
05-09-2024 | 16059 |
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ്
വടകര: 2024 വർഷത്തെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റസ് യൂണിറ്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. സ്കൂളിലെ കൈറ്റ് മാസ്റ്റേഴ്സ് ആയ ശ്രീമതി സിന്ധു ടീച്ചർ ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി. നിലവിലുള്ളതിൽ ഒൻപതിൽ പഠിക്കുന്ന അംഗങ്ങളും പരീക്ഷ നടത്തിപ്പിൽ സഹകരിച്ചു. ലിറ്റിൽ കൈറ്റസ് അംഗങ്ങളുടെ സഹായത്തോടെ പരീക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ വിദ്യാർത്ഥികൾ തലേദിവസം തന്നെ പൂർത്തീകരിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറുമായി കൂടുതൽ ഇടപെടുന്നതിനും ആനിമേഷൻ,സൈബർ സുരക്ഷ, മെഷീൻ ലേർണിംഗ് തുടങ്ങിയ വിഷയങ്ങളിൽ താത്പര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ലിറ്റിൽ കൈറ്റസ് അംഗത്വത്തിന് വേണ്ടിയുള്ള പരീക്ഷയിൽ 94 വിദ്യാർഥികൾ ആവേശപൂർവം പങ്കാളികളായി.
പ്രിലിമിനറി ക്യാമ്പ് 2024
2024 -27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 26ന് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീ ആഘോഷ് മാഷിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ ഉദ്ഘാടനം ചെയ്ത ക്യാമ്പ് ഒമ്പതര മണിക്ക് ആരംഭിച്ച് നാലരമണിക്ക് അവസാനിച്ചു. 40 കുട്ടികളും ക്യാമ്പിൽ ആവേശപൂർവം പങ്കാളികളായി.ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യം,ഉദ്ദേശലക്ഷ്യങ്ങൾ,ആനിമേഷൻ,പ്രോഗ്രാമിൽ,അഡിനോക്കിറ്റ് തുടങ്ങിയവ കുട്ടികൾ പരിചയപ്പെട്ടു.