16002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16002
യൂണിറ്റ് നമ്പർLK/2018/16002
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ലീഡർതനുശ്രീ പി.എം
ഡെപ്യൂട്ടി ലീഡർഷെസ മെഹറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധു ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എൻ
അവസാനം തിരുത്തിയത്
04-03-2026Staghs

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ്

വടകര: 2024 വർഷത്തെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റസ് യൂണിറ്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. സ്കൂളിലെ കൈറ്റ് മാസ്റ്റേഴ്സ് ആയ ശ്രീമതി സിന്ധു ടീച്ചർ ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി. നിലവിലുള്ളതിൽ ഒൻപതിൽ പഠിക്കുന്ന അംഗങ്ങളും പരീക്ഷ നടത്തിപ്പിൽ സഹകരിച്ചു. ലിറ്റിൽ കൈറ്റസ് അംഗങ്ങളുടെ സഹായത്തോടെ പരീക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ വിദ്യാർത്ഥികൾ തലേദിവസം തന്നെ പൂർത്തീകരിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറുമായി കൂടുതൽ ഇടപെടുന്നതിനും ആനിമേഷൻ,സൈബർ സുരക്ഷ, മെഷീൻ ലേർണിംഗ് തുടങ്ങിയ വിഷയങ്ങളിൽ താത്പര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ലിറ്റിൽ കൈറ്റസ് അംഗത്വത്തിന് വേണ്ടിയുള്ള പരീക്ഷയിൽ 94 വിദ്യാർഥികൾ ആവേശപൂർവം പങ്കാളികളായി.

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ക്യാമ്പ്

2025 മെയ് 29 ന് സ്കൂളിൽ വെച്ച് നടന്നു.MUM VHSSലെ ഷഫാസ് മുഹമ്മദ് ക്ലാസുകൾ നയിച്ചു.സിസ്റ്റർ ചൈതന്യ ക്യാമ്പ് ഉദാഘാടനം ചെയ്തു.38 അംഗങ്ങൾ‍‍‍ പങ്കെടുത്ത ക്യാമ്പിന് ലിറ്റിൽ കൈറ്റ്സ് മിസട്രസ്മാരായ സിന്ധു ജോയ് ,ശ്രീജ എൻ എന്നിവർ നേതൃത്വം കൊടുത്തു. KdenLive ഉപയോഗിട്ടുള്ള വീഡിയോ എഡിറ്റിങ്ങ് ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

പ്രിലിമിനറി ക്യാമ്പ് 2024

2024 -27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 26ന് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീ ആഘോഷ് മാഷിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ ഉദ്ഘാടനം ചെയ്ത ക്യാമ്പ് ഒമ്പതര മണിക്ക് ആരംഭിച്ച് നാലരമണിക്ക് അവസാനിച്ചു. 40 കുട്ടികളും ക്യാമ്പിൽ ആവേശപൂർവം പങ്കാളികളായി.ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യം,ഉദ്ദേശലക്ഷ്യങ്ങൾ,ആനിമേഷൻ,പ്രോഗ്രാമിങ്ങ്,അഡിനോ കിറ്റ് തുടങ്ങിയവ കുട്ടികൾ പരിചയപ്പെട്ടു.

രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണം

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ നേതൃത്വത്തിൽ "അമ്മ അറിയാൻ" എന്ന സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ക്ലാസ്സ് ഓഗസ്റ്റ് 29 ആം തീയതി സംഘടിപ്പിച്ചു.52 രക്ഷിതാക്കളം എട്ടാം ക്ലാസിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മീറ്റിംഗിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീജ ടീച്ചർ അധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തന രീതികളെ കുറിച്ച് കൈറ്റ് മെൻ്ററായ സിന്ധു ജോയ് രക്ഷിതാക്കളോട് സംസാരിച്ചു.മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്അംഗങ്ങളുടെ ശ്രദ്ധേയമായിട്ടുള്ള ചില പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.രണ്ടാം ബാച്ചിന്റെ മെൻഡർമാരായ ശ്രീമതി ഹർഷ ജോസഫ് ശ്രീമതി പ്രീതി എന്നിവരെ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.തുടർന്ന് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥിനികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ ബാങ്കിംഗ് സൈബർ ലോകത്തെ ചതിക്കുഴികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വളരെ ഫലപ്രദമായി രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. കൃത്യം പത്തുമണിക്ക് ആരംഭിച്ച പരിപാടി 12.30 യോടെ അവസാനിച്ചു.

സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം

ഒൿടോബർ 25 ആം തീയതി ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് നടന്നു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി . എച്ച്.എസ് എസ് പുത്തൂർ കൈറ്റ് മെന്ററായ ശ്രീമതി ശ്രീദേവിയും നമ്മുടെ സ്കൂൾ കൈറ്റ് മെന്റർ ശ്രീമതി ശ്രീജ എൻ എന്നിവർ ചേർന്നാണ് ക്ലാസുകൾ നയിച്ചത്.എല്ലാ കുട്ടികളും പങ്കെടുത്ത ക്യാമ്പിൽ സ്ക്രാച്ച് ഉപയോഗിച്ചുള്ള പ്രോഗ്രാമിങ്ങും ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള ആനിമേഷനും ആണ് കൈകാര്യം ചെയ്യപ്പെട്ടത്.ഉച്ചഭക്ഷണത്തിനും ചായയ്ക്കും ശേഷം കൃത്യം നാലരയോടെ ക്യാമ്പ് അവസാനിച്ചു.അസൈൻമെൻറ് പൂർത്തീകരണത്തിനുള്ള കൃത്യമായ നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് ക്ലാസ് പിരിഞ്ഞത്.

റോബോട്ടിക് പരിശീലനം 2025-26

പത്താം ക്ലാസിലെ മാറിയ ഐസിടി ടെക്സ്റ്റ് ബുക്കിലെ റോബോട്ടിക്സുമായി ബന്ധപ്പെട്ട ഭാഗം പൊതുവേ കുട്ടികളിൽ പ്രയാസമുണ്ടാക്കി. ഇത് മറികടക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും കുട്ടികൾക്ക് ഗ്രൂപ്പുകളായി തിരിഞ്ഞ് പത്താം ക്ലാസുകാർക്ക് പരിശീലനം നൽകുകയുണ്ടായി.പത്തു കുട്ടികൾക്ക് രണ്ട് ലിറ്റിൽ കൈറ്റ്സ് വീതം വളരെ ഫലപ്രദമായി റോബോട്ടിക്സിന്റെ ബാലപാഠങ്ങളും അഡിനോ കിറ്റുമായി ബന്ധപ്പെട്ട ഭാഗങ്ങളും സെൻസറുകളും അത് പ്രവർത്തിക്കുന്ന രീതികളെക്കുറിച്ചും ലിറ്റിൽ കൈറ്റ് സംഘങ്ങൾ പത്താം ക്ലാസിന് ക്ലാസ് കൊടുത്തു.പരിശീലനം പല ദിവസങ്ങളായി രണ്ടാഴ്ചയോളം നീണ്ടുനിന്നു.

റോബോട്ടിക് പരിശീലനം മറ്റ് സ്കൂളുകളിൽ

ചെറിയ ക്ലാസ് മുതലേ റോബോട്ടിക്ക് എന്താണെന്നും അതിന്റെ പ്രവർത്തനവും പ്രയോഗവും എന്താണെന്നും ചെറിയ കുട്ടികളിലേക്ക് എത്തിക്കുവാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രൈമറി വിദ്യാർഥിനികൾക്കും ഇംഗ്ലീഷ് മീഡിയം ലേവർ പ്രൈമറി വിദ്യാർത്ഥികൾക്കും റോബോട്ടിക് പരിശീലനം നൽകുകയുണ്ടായി.ചെറിയ ക്ലാസിൽ തന്നെ റോബോട്ടിക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കുന്ന കുട്ടികൾക്ക് ,ഹൈസ്കൂൾ തലത്തിൽ എത്തുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രയാസങ്ങളും അപരിചിതത്വവും ഒഴിവാക്കുവാനാണ് ഇത്തരത്തിൽ ഒരു പരിശീലനം ലിറ്ററിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയത്.പരിശീലനം പല ദിവസങ്ങളായി രണ്ടാഴ്ചയോളം നീണ്ടുനിന്നു.

സ്റ്റേറ്റ് ഐടി മേള വിജയികൾക്ക് ലിറ്റിൽ കൈറ്റ്സ് അനുമോദനം

ഇത്തവണത്തെ സ്റ്റേറ്റ് ഐടി മേള വിജയികളായ അനൗഷ്ക പി ആർ സനാഷറിൻ ശിവന്യ വിദ്യാർഥികൾക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് അധ്യക്ഷയായ ചടങ്ങിൽ കൈറ്റ് മെന്റർ ശ്രീജ സ്വാഗതവും സിന്ധു ജോയ് ആശംസകൾ അർപ്പിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ വിജയികൾക്ക് മെമന്റോ കൈമാറി.ഇവരുടെ വിജയം സ്കൂളിൽ നൽകിയ അഭിമാനംയൂണിറ്റിലെ മറ്റു വിദ്യാർഥിനികൾ അടുത്ത വർഷങ്ങളിലും തുടരണമെന്ന് സിസ്റ്റർഓർമ്മപ്പെടുത്തി.

"സർവ്വം എ ഐ മയം"-കുട്ടികൾക്കുള്ള ക്ലാസ്

എ ഐ പരിശീലനം ലഭിച്ച രണ്ട് കുട്ടികൾക്ക് പുറമേ 13 കുട്ടികളെ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും ആയി തെരഞ്ഞെടുത്തിരുന്നു കുട്ടികളുടെ ടീം രണ്ടു ദിവസങ്ങളിലായി 500 അധികം കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.ഫെബ്രുവരി മാസം 27 28 തീയതികളിൽ പത്തുമണി മുതൽ പതിനൊന്നര വരെ സ്കൂൾ ഹോളിൽ വച്ചായിരുന്നു ക്ലാസുകൾ നടന്നത്.കുട്ടികൾ വളരെ ശ്രദ്ധയോടെ തന്നെ ക്ലാസ്സിൽ പങ്കെടുത്തു. നിലവിലെ ഒമ്പതാം ക്ലാസ് ലിസ് യൂണിറ്റ് അംഗങ്ങളാണ് ക്ലാസുകൾ കൈകാര്യം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്തത്.