സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/ഭയത്തിന്റെ അടയാളങ്ങൾ
ഭയത്തിന്റെ അടയാളങ്ങൾ
അതിരാവിലെ അയാൾ കവലയിലേക്ക് പോയപ്പോൾ അയാൾക്ക് അയാളുടെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ലോകത്തിന്റെ നാനാ ഭാഗത്തും കൊറോണ വൈറസ് സ്ഥിതീകരിച്ചിരിക്കുന്നു. അത് ശരീരത്തെ കാർന്നു തിന്നുകയാണ്. ഇത് ഒരു പകർച്ച വ്യാധികൂടിയാണ്. ഇതായിരുന്നു അയാൾ കേട്ടത്. അപ്പോഴാണ് രാമു ഓടി വരുന്നത് കണ്ടത്. അവൻ ഉറക്കെ പറഞ്ഞു. എല്ലാവരും കൂടി നിൽക്കണ്ട. അപ്പുറത്ത് കൂടി നിന്നവരെ പോലീസ് ഓടിക്കുന്നുണ്ട്. അവരുടെ വരവ് ഇനി ഇങ്ങോട്ട് ആണെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാവരും വീട്ടിലേക്ക് പോയിക്കൊള്ളൂ. എല്ലാവരും വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ അയാൾ ടി. വി. ഓൺ ചെയ്തു . അപ്പോൾ ന്യൂസിൽ പറയുന്നത് അയാൾ ചെവിയോർത്തു. കേരളത്തിൽ കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. ഈ വൈറസ്സിനെ നശിപ്പിക്കാൻ വേണ്ടി നമ്മൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,യാത്രകളെല്ലാം ഒഴിവാക്കുക, നന്നായി വെള്ളം കുടിക്കുക, ആളുകൾ കൂടി നിൽക്കാതിരിക്കുക, എന്നിങ്ങനെയൊക്കെയായിരുന്നു. അത് കേട്ട് അയാളുടെ ഹൃദയമിടിക്കാൻ തുടങ്ങി. ഒരു രോഗത്തിന് ഇത്രയും മാറ്റം വരു ത്താൻ കഴിയുമോ എന്നയാൾ ചിന്തിച്ചു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ