വി വി എച്ച് എസ് എസ് താമരക്കുളം/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


KAYAMKULAM SUB DISTRICT KHO-KHO Senior Girls Second Prize

ALAPPUZHA DISTRICT VOLLEYBALL Senior Girls Third Prize

ALAPPUZHA DISTRICT VOLLEYBALL Sub Junior & Junior Girls Second Prize

സ്കൂൾ ഒളിമ്പിക്സ്‌ ടെന്നിസ് മത്സരത്തിൽ ആലപ്പുഴ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട

കായംകുളം ഉപജില്ലാ ശാസ്ത്രമേള-2024 ഓവറോൾ

ആലപ്പുഴ ജില്ലാ ശാസ്ത്രമേള-2024 ഓവറോൾ

ആലപ്പുഴ ജില്ലാ ശാസ്ത്രമേളയിൽ 36 പോയിന്റ്കളോടെ ഓവറോൾ കരസ്ഥമാക്കി

ആലപ്പുഴ ജില്ലാ ശാസ്ത്രമേള-2024

ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോൽസവത്തിൽ HSS വിഭാഗം IT മേളയിൽ വെബ് പേജ് ഡിസൈനിംഗിൽ ഒന്നാം സ്ഥാനം നേടിയ ഗാനി സെയ്ദ്

പ്രഥമ അക്ഷരജ്യോതി പുരസ്കാരം-2024 താമരക്കുളം വി വിഎച്ച്എസ്എസ് ന്

പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ അക്ഷരജ്യോതി പുരസ്കാരം ആലപ്പുഴ താമരക്കുളം വിജ്ഞാന വിലാസം ഹയർ സെക്കൻഡറി സ്കൂളിന് സമർപ്പിച്ചു. കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ഗുരുജ്യോതി പുരസ്കാര സമർപ്പണ വേദിയിൽ വെച്ച് കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ ആർ രതീഷ് കുമാറും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ടി ഉണ്ണികൃഷ്ണനും ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.ഇവരോടൊപ്പം സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, പി ടി എ വൈസ് പ്രസിഡന്റ്‌ ഇർഷാദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ അൽഫിന, അശ്വതി, ഷംസുദീൻ എന്നിവർ പുരസ്കാരം വാങ്ങാൻ എത്തിയിരുന്നു. സംസ്ഥാനതലത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവെച്ചതിനാണ് അവാർഡ്. സംസ്ഥാന സർക്കാരിന്റെ വനമിത്രാ അവാർഡ് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ അവാർഡ്,ജില്ലാതലത്തിലും സബ്ജില്ലാതലത്തിലും മികച്ച പി ടി എ ക്കുള്ള അവാർഡ്, ഊർജ്ജ സംരക്ഷണത്തിനുള്ള സംസ്ഥാന അവാർഡ്, കഴിഞ്ഞ കുറെ വർഷങ്ങളിലായി എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസുകൾ, ശാസ്ത്രമേളകളിൽ സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും തുടർച്ചയായി ഓവറോൾ കിരീടം , കഴിഞ്ഞ 26 വർഷങ്ങളായി സബ്ജില്ലാ തലത്തിൽ കലോത്സവത്തിനും കായികമേളയ്ക്കും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി പോരുന്നു. സ്കൂളിലെ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും ലോകജനതയ്ക്ക് പരിചയപ്പെടുത്തുന്ന പരിപാടി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 കുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ നിരക്കിൽ. എ പിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി തുടങ്ങി നിരവധി മാതൃകാ പ്രവർത്തനങ്ങളാണ് അവാർഡിനായി സ്‌കൂളിനെ തിരഞ്ഞെടുക്കാൻ മാനദണ്ഡമാക്കിയത്. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ സുഗതൻ അധ്യക്ഷനായ യോഗത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി കെ വി രാമനുജൻ തമ്പി സ്വാഗതം പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗോപൻ വിശിഷ്ടാതിഥിയായി.ലോകത്തിലെ ഏറ്റവും വേഗത കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ്‌ജി മുഖ്യ പ്രഭാഷണം നടത്തി.ശൂരനാട് രാധാകൃഷ്ണൻ,ആനയടി പ്രസാദ്, ഡോ. അരുൺ ജി പണിക്കർ, ഡോ പിആർ ബിജു, തുടങ്ങിയവർ സംസാരിച്ചു

ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിൽ UP വിഭാഗം ലളിതഗാനം ,കന്നഡ പദ്യം ദേശഭക്തിഗാനം ,സംഘഗാനം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ

ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിൽ HS വിഭാഗം മാപ്പിളപ്പാട്ട് ,അറബിപദ്യം,വട്ടപ്പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ