മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
2019 ഡിസംബർ 6 ന് ചൈനയിലെ വ്യൂഹാനിലാണ് ആദ്യമായി കെറോണ വൈറസുമായി ബന്ധപ്പെട്ട രോഗം റിപ്പോർട്ട് ചെയ്യുന്നത് . ഈ കേസുകളെല്ലാം സീ ഫുഡ് മാർക്കറ്റും ആയി ബന്ധപ്പെട്ടതായാണ് റിപ്പോർട്ട് ചെയ്യുന്നത്. എലി , പാമ്പ്, പൂച്ച, നായ, മത്സ്യം തുടങ്ങിയ മൃഗങ്ങളുടെ മാംസങ്ങൾ ആണ് ഇത്തരം മാർക്കറ്റിൽ വിറ്റിരുന്നത് ഇത് പുതുതായി പടർന്നു പിടിച്ച ഒരു വൈറസ് ആയിരുന്നു ഇത് കൊറോണ എന്ന് അറിയപ്പെട്ടു .തിമിംഗലം, വവ്വാൽ, പാമ്പ് ഇവയിൽ നിന്നാണ് ഇത് ഉണ്ടാകുന്നത് എന്ന് നിരീക്ഷിക്കാൻ തുടങ്ങി. 2002 ൽ ലെസാർസ് എലിസെമിക്ക് ആണെന്ന് ആദ്യം വിചാരിച്ചു.2002 ൽ ഇതുമായ ബന്ധപ്പെട്ട 8000 കേസുകൾ റിപ്പോർട്ട് ചെയ്യുകയും774 മരണം സംഭവിക്കുകയും ചെയ്തു. 2020 ജനുവരിയിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി . ഈ അവസരത്തിലാണ് ഇത് നോവൽ കൊറോണ വൈറസ് ആണെന്ന് കണ്ടെത്തിയത് ഇത് ആളുകളുടെ സ്രവങ്ങളിലൂടെ അതിവേഗം പടർന്നു പിടിച്ചു ധാരാളം പേർ മരിച്ചു. കാരണം ഇതിന് മരുന്ന് കണ്ടെത്തിയിട്ടില്ല. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം അതിവേഗം വിയറ്റ്നാം , ജപ്പാൻ, ഓസ്ട്രേലിയ, തായ്‌ലാൻഡ്, അമേരിക്കൻ രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, അറബി രാഷ്ട്രങ്ങൾ, ഇന്ത്യ തുടങ്ങി ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചത് വളരെ വേഗത്തിലായിരുന്നു . ഓരോ രാജ്യങ്ങളിലും ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ അതിവേഗം ഉയർന്നു . ഇന്ന് 2392116 രോഗബാധിതരും164391 മരണവും സ്ഥിതീകരിച്ചു ഇന്ത്യയിലെ 16116 കേസുകളും500 മരണവും റിപ്പോർട്ട് ചെയ്തു. മറ്റു ഈ രാജ്യങ്ങളിലെല്ലാം സാമൂഹ്യവ്യാപാനം ഉണ്ടായപ്പോൾ ഇന്ത്യയിൽ അത്തരമൊരു അവസ്ഥയിലേയ്ക്ക് നീങ്ങുമോ എന്ന് പേടിച്ച് ഇന്ത്യ ഗവണ്മെൻറ് മാർച്ച്22 ന് ജനതാ കർഫ്യൂ പ്രഖ്യാപിച്ചു. ഇത് വിജയകരമായപ്പോൾ രണ്ടു ദിവസത്തെ ഇടവേളയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു ആദ്യം ഏപ്രിൽ14 വരെയും തുടർന്ന് മെയ്3 വരെയും നീട്ടി എന്നാൽ കേരളത്തിൽ സർക്കാർ അതിനുമുമ്പുണ്ടായ. നിപ്പവൈറസ്, പ്രളയം എന്നീ ദുരന്തങ്ങളെ അതിജീവിച്ചതിന്റെ ചുവടുപിടിച്ച് ലോക്ക് ഡൗൺ കർശനമാക്കി. പോലീസ് ഡിപ്പാർട്ട്മെൻറ് ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കാതെയും , ആരോഗ്യവിഭാഗം വളരെ ജാഗ്രതയോടെയും പ്രവർത്തിച്ചതിന്റെ ഫലമായി കേരളത്തിൽ ഈ രോഗം മറ്റു രാജ്യങ്ങളപ്പോലെ പടർന്നു പിടിച്ചില്ല . സർക്കാരിന്റെ കർശന നിലപാടുകളും ആരോഗ്യ വിഭാഗത്തിന്റെ ത്യാഗവും, പോലീസിന്റെ ജാഗ്രതയും കാരണം രോഗത്തെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. 2019 ന്റെ അവസാനത്തിൽ രോഗം ആരംഭിച്ചതിനാൽ കോവിഡ്19 എന്ന പേരിൽ ഈ രോഗം അറിയപ്പെടുന്നു. ഈ മഹാമാരിയെ കരുതലോടെ നമ്മുക്ക് നേരിടാം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം