ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 40010-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40010 |
| യൂണിറ്റ് നമ്പർ | LK/2018/40010 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | KOLLAM |
| വിദ്യാഭ്യാസ ജില്ല | PUNALUR |
| ഉപജില്ല | PUNALUR |
| ലീഡർ | ABHISHK |
| ഡെപ്യൂട്ടി ലീഡർ | JOHAN |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SONEYA S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | DIVYA V NAIR |
| അവസാനം തിരുത്തിയത് | |
| 17-01-2026 | 40010 |
അംഗങ്ങൾ
28 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് ശ്രീമതി സോണിയയുടെയും ദിവ്യ വി നായരുടെയും മേൽനോട്ടത്തിൽ നടന്നുവരുന്നു
ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ kites സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
പ്രവർത്തനങ്ങൾ
18.06.2025 9th ക്ലാസിനു അനിമേഷൻ സോഫ്റ്റ്വെയർ ആയ ഓപ്പൺ ടൂൺസ് പരിചയപ്പെടുത്തുകയും കുട്ടികൾ സ്വന്തമായി അനിമേഷൻ വീഡിയോ തയാറാക്കുകയും ചെയ്തു .

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം[തിരുത്തുക | മൂലരൂപം തിരുത്തുക]
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.
സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം
പുനലൂർ ബോയിസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് 2025 ഒക്ടോബർ 25-ന് സ്കൂൾ ഐ ടി ലാബിൽ വിജയകരമായി നടത്തപ്പെട്ടു.എച്ച്. എം ശ്രീമതി എം ജി ശ്രീകല ഉദ്ഘാടനം ചെയ്തു.പുനലൂർ Girls H S ലെ ശ്രീ Sreejith baby ക്യാമ്പിന് നേത്യത്വം നൽകി.
ബാസ്കറ്റ്ബോൾ ഗെയിം തയ്യാറാക്കൽ
ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകളിൽ കുട്ടികൾ പരിചയപ്പെട്ട സങ്കേതങ്ങളും നേടിയ ശേഷികളും പ്രയോഗിക്കാനും, പുതിയ സന്ദർഭങ്ങളിൽ അവ ഉപയോഗിക്കാനുമുള്ള അവസരം ഒരുക്കുന്ന തരത്തിലാണ് ഈ പ്രവർത്തനം ആസൂത്രണം ചെയ്തത്.
സ്ക്രാച്ച് 3-യിലെ ബോക്സ് 2D ഫിസിക്സ് എക്സ്റ്റൻഷൻ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾ ഗെയിം തയ്യാറാക്കി. ഈ ഗെയിം നിർമ്മിക്കാൻ പഠിച്ചതിലൂടെ വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിങ് പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം ജനിപ്പിക്കാൻ സാധിച്ചു.
അനിമേഷൻ സെഷൻ തിരുത്തുക വിദ്യാർത്ഥികളിൽ അനിമേഷനോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും കൂടുതൽ അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെടുത്തി ഈ മേഖലയിലെ വിവിധ സാധ്യതകൾ മനസ്സിലാക്കാനും സഹായിക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.
സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ഒരു പ്രോമോ വീഡിയോ തയ്യാറാക്കുന്ന പ്രവർത്തനമാണ് ഇവിടെ വിദ്യാർത്ഥികൾ നടത്തിയത്. ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയത്.
രണ്ടാമത്തെ പ്രവർത്തനത്തിൽ, കേഡൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത പശ്ചാത്തല സംഗീതം ഉൾപ്പെടുത്തി വീഡിയോ പൂർത്തിയാക്കി. ഓപ്പൺ ടൂൺസിൽ സ്കെയിൽ, റൊട്ടേഷൻ, പൊസിഷൻ തുടങ്ങിയവ ഉപയോഗിച്ചുള്ള അനിമേഷനുകൾ തയ്യാറാക്കാൻ വിദ്യാർത്ഥികൾ മനസ്സിലാക്കി.
തയ്യാറാക്കിയ അനിമേഷൻ വീഡിയോ റെൻഡർ ചെയ്ത് വിദ്യാർത്ഥികൾ പെൻഡ്രൈവിൽ സൂക്ഷിച്ചു. ഉപജില്ല തലത്തിലുള്ള സെലക്ഷനുവേണ്ടി ഈ വീഡിയോയുടെ നിലവാരം അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.
ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാമ്പ് തിരുത്തുക 2024-25 അധ്യയന വർഷത്തെ പുനലൂർ ഉപജില്ല ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ക്യാമ്പ് പുനലൂർ സെന്റ്. ഗൊരേറ്റി എച്ച് എസ് എസിൽ വെച്ച് നടന്നു. 2025 ഡിസംബർ 31, 1 തീയതികളിൽ നടന്ന ക്യാമ്പിൽ ആകെ ആറ് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പരിശീലനം നൽകിയത്.
ക്യാമ്പിൽ പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളിലാണ് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയത്.
പ്രോഗ്രാമിംഗ് വിഭാഗം തിരുത്തുക 1. ആർഡിനോ ഉപയോഗിച്ച് വിൻഡ് വെയ്ൻ നിർമ്മിക്കുന്ന വിധം.
2. സ്ക്രാച്ച് , പിക്റ്റോ ബ്ലോക്സ് എന്നിവ ഉപയോഗിച്ച് വെതർ ഫോർകാസ്റ്റിംഗ്
3. ലൈറ്റ് സെൻസർ ഉപയോഗിച്ച് താപനില അളക്കുന്ന രീതി
ആനിമേഷൻ വിഭാഗം
ആനിമേഷൻ പരിശീലനത്തിനായി ഓപ്പൺ ടൂൺസ് ബ്ലെൻഡർ എന്നീ സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിച്ചത്. ഒന്നാം ദിവസം: ഓപ്പൺ ടൂൺസിലെ പ്ലാസ്റ്റിക് ടൂൾ ഉപയോഗിച്ച് നിശ്ചല ചിത്രങ്ങൾക്ക് ചലനം നൽകുന്ന രീതി വിദ്യാർത്ഥികൾ പഠിച്ചു. കൂടാതെ ആനിമേഷനിലെ ക്യാമറ ചലനങ്ങൾ ,റേ ലിറ്റ് ഉപയോഗിച്ച് പ്രകാശ ഇഫക്റ്റുകൾ നൽകുന്ന രീതി, ഇൻ-ബിറ്റവീൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഇമോജിയുടെ ഭാവങ്ങൾ മാറ്റുന്ന രീതി എന്നിവയിലും പരിശീലനം ലഭിച്ചു. സൂര്യോദയത്തിന്റെ ചിത്രം വരച്ച് അതിൽ നിറം മാറ്റവും ചലനവും നൽകാനും വിദ്യാർത്ഥികൾ പഠിച്ചു.
രണ്ടാം ദിവസം ശബ്ദത്തിനനുസരിച്ച് ചുണ്ടുകൾ ചലിപ്പിക്കുന്ന ലിപ് സിങ്ക് രീതിയാണ് പ്രധാനമായും പഠിപ്പിച്ചത്. തുടർന്ന് ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മേശ, കസേര തുടങ്ങിയ 3D ഒബ്ജക്റ്റുകൾ നിർമ്മിക്കാൻ പരിശീലിച്ചു.