LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
24-06-202540010

അംഗങ്ങൾ

28 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് ശ്രീമതി സോണിയയുടെയും ദിവ്യ വി നായരുടെയും മേൽനോട്ടത്തിൽ നടന്നുവരുന്നു .

ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ kites സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 2.00pm അവസാനിച്ചു.

രക്ഷകർതൃ സംഗമം

2024-2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് soneya അറിയിച്ചു ലിറ്റിൽ കൈറ്റ് മിസ്ട്രസ് divya v ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.


.

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

2024 -2027 വർഷത്തെ ക്യാമ്പ് ഓഗസ്റ്റ് മാസം 29 തീയതികളിലായി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ indu m ക്യാമ്പുകളും ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ PREETHY PRESENAN നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

ഗ്രൂപ്പിങ് പ്രോഗ്രാം സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

അനിമേഷൻ

അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.

റോബോട്ടിക്സ്

ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.

അനിമേഷൻ Software ആയopen toonz ഒൻപതാം ക്ലാസ്സിന് നടന്നു

റോബോട്ടിക് ഫെസ്റ്റ്

പൊതു വിദ്യാഭ്യാസ വ കുപ്പിന്റെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ്, വിദ്യാലയങ്ങളിൽ വിതരണം ചെയ്ത റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്ഭു തങ്ങളുമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. Taluk samajam ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് fest ഒരുക്കിയത്.വിദ്യാർത്ഥികളിൽ ഈ രംഗത്തേക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓ ട്ടോമാറ്റിക് തൊട്ടിൽ, വീട്ടിലെത്തുന്നവരെ തിരിച്ചറിഞ്ഞ് വാതിൽ തുറക്കുന്ന സംവിധാനം, ശബ്ദ നി യന്ത്രിത ലൈറ്റുകൾ, പുഞ്ചിരിയിൽ തുറക്കുന്ന ഗേറ്റ് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരവധി സ്റ്റാളുകൾ മേളയിൽ ഉ ണ്ടായിരുന്നു. കുട്ടികളുടെ കഴിവും താൽപ്പര്യവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് വലി യ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ് ,മിസ്ട്രസ്മാരായ soneya,divya ലിറ്റിൽ കൈറ്റ് അംഗങ്ങളായ നൂറാമറിയം, ഭുവനേശ്വരി, ലക്ഷ്മി കെ.എസ്, ലക്ഷ്മി കല്യാണി, ഹരി നന്ദ, ശിവാനി, ശിവാനി ബി, അപർണ എന്നിവർ മേളയുടെ വിജയത്തിനായി പ്രവർത്തിച്ചു.

സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത്, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ സൈബർ ഇടം ഒരുക്കുന്നതിനായി വിപുലമായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും എങ്ങനെ സുരക്ഷിതമായി സൈബർ മേഖലയിൽ ഇടപെടാം എന്നും വ്യക്തമാക്കുന്ന ക്ലാസുകളാണ് സംഘടിപ്പിച്ചത്.

വിവിധ ക്ലാസുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. സൈബർ കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ, ഡാറ്റാ സുരക്ഷ, പാസ്‌വേഡ് സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. കൂടാതെ, വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും വിദഗ്ധരിൽ നിന്ന് മറുപടി നേടാനും അവസരം നൽകി.