ബി സി ജി എച്ച് എസ് കുന്നംകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുന്നംകുളം മുനിസിപ്പാലിറ്റിയുടെ നാല്, അഞ്ച് വാർഡുകളിലാണ് ബഥനി കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ ക്ലാസിനും 5 ഡിവിഷനു കളാണുള്ളത്.ആദ്യത്തെ 4 ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒന്ന് മലയാളം മീഡിയവുമാണ്. പെൺകുട്ടികൾക്ക് വളരെ സുരക്ഷിതമായി ശാന്തമായി സ്വസ്ഥമായി പഠിക്കുവാൻ സാധിക്കുന്ന ഒരു നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത്.

1954 മുതൽ 1960 വരെ ടി ടി സി ട്രെയിനിങ് സ്കൂൾ പ്രവർത്തിച്ചു വരികയുണ്ടായി പിന്നീട് സ്ഥലപരിമിതിമൂലം ഇത് നിർത്തലാക്കി ഈ സ്ഥാപനത്തിന്റെ പ്രാരംഭദശയിൽ ഇതിനെ വളർത്തിയെടുക്കുവാൻ വളരെയധികം ത്യാഗങ്ങൾ സഹിച്ച മഹദ് വ്യക്തികളിൽ ആർച്ച് ബിഷപ്പ് ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനം വളരെ വലുതാണ്. 1972 ബഥനി സ്കൂൾ അതിന്റെ രജതജൂബിലി യും 1997 ഗോൾഡൻ ജൂബിലി യും 2017 സപ്തതി യും ആഘോഷിക്കുകയുണ്ടായി.

1971 SSLC BATCH

പഴയ സ്കൂൾ അതിന്റെ കെട്ടിലും മട്ടിലും പുതുക്കപ്പെടുകയും ഭൗതിക സാഹചര്യങ്ങൾ ഒന്നുകൂടി മെച്ചപ്പെടുത്തുകയും ചെയ്തു 2002 2003 ഹയർസെക്കൻഡറി അൺഎയ്ഡഡ് അനുവദിച്ചു കിട്ടി 2002 വരെ തിരുവല്ല രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലായിരുന്നു സ്കൂൾ 2003 മുതൽ മൂവാറ്റുപുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ്. 2007 സ്കൂളിന്റെ ഷഷ്ടിപൂർത്തി യോടനുബന്ധിച്ച് എൽ പി സ്കൂൾ നിന്നിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണികഴിപ്പിക്കുകയും ഇപ്പോൾ പ്രൈമറി സ്കൂളും ഹൈസ്കൂളും പ്രവർത്തിച്ചുവരുന്നത് 2009 പൂർത്തീകരിച്ച പുതിയ മൂന്ന് നില കെട്ടിടത്തിലാണ്.8, 9, 10, ക്ലാസുകളിൽ ആയി 800 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു 25 അധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു ഒരു വ്യക്തിയുടെ സമഗ്ര വികസനം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള കർമപരിപാടികൾ ആണ് ബിസി ജിഎച്ച്എസ്എസിലെ ഓരോ വിദ്യാർഥിക്കുമായി കരുതി വെച്ചിട്ടുള്ളത്.