ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 37049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 37049 |
| യൂണിറ്റ് നമ്പർ | LK/2018/37049 |
| അംഗങ്ങളുടെ എണ്ണം | 120 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | തിരുവല്ല |
| ലീഡർ | അഞ്ജിമ അമ്പിളി കുമാർ |
| ഡെപ്യൂട്ടി ലീഡർ | ആഷർ ഡാനിയേൽ ജേയ്മസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി. പ്രീതി സ്കറിയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി. സൂസൻ കെ ജോസഫ് |
| അവസാനം തിരുത്തിയത് | |
| 10-10-2025 | Balikamatomhss |
ലിറ്റിൽ കെെറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യത്തിൽ ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനുള്ള കുട്ടികളുടെ ഐ.ടി. കൂട്ടായ്‍മ – ലിറ്റിൽ കൈറ്റ്സ്. കുട്ടികളെ വിവരസാങ്കേതിക വിദ്യയിൽ പ്രാഗൽഭ്യം ഉള്ളവരാക്കി മാറ്റുന്നതിനും, നിത്യ ജിവിതത്തിൽ അത് അവർക്ക് പ്രയോജനപ്രദമാക്കിമാറ്റുന്നതിനുമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു.
2018 ജനുവരി 22 ന് കേരളാ മുഖ്യമന്ത്രി ശ്രീ, പിണറായ് വിജയൻ സംസ്ഥാന തല ഉത്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾ തല പ്രവർത്തനോത്ഘാടനം 2018 ജൂലൈ 18 ന് ലിറ്റിൽ കൈറ്റ്സ് ജില്ലാ കോ-ഡിനേറായ ശ്രീ. സോണി പീറ്റർ നിർവഹിച്ചു.
8,9,10 ക്ലാസ്സുകളിലെ 40 കുട്ടികൾ വീതം അംഗങ്ങളായി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. കൈറ്റു മാസ്‍റ്റർമാരായി ശ്രീമതി. പ്രീതി സ്കറിയ, ശ്രീമതി. സൂസൻ .കെ. ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. ഭാഷാ കമ്പ്യുട്ടിഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും, ഇന്റർനെറ്റും, റോബോടിക്സ്, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന 40 കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു.
ലക്ഷ്യങ്ങൾ
സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു.
വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുല്യങ്ങളും സംസ്കാരങ്ങളും അവരിൽ സൃഷ്ടിച്ചെടുക്കുക
സ്‍കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പ്രാപ്തരാക്കുന്നു.
രക്ഷകർത്താക്കർക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം, സ്‍കൂളിലെ ഹാർഡ് വെയർ പരിപാലനം.
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം 2025-26
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി 2025 സെപ്റ്റംബർ 22-ന് ബാലികാമഠം സ്കൂൾ ഓഡിറ്റോറിയത്തൽ വച്ച് അസംബ്ലി സംഘടിപ്പിച്ചു. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഈ അസംബ്ലിയിൽ പങ്കുചേർന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രതിജ്ഞ ചെല്ലികൊടുത്തു.
- FREE SOFTWARE DAY PLEDGE
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് ബാലികാമഠം സ്കൂളിലെ ഹൈസ്കൂൾ ഐ.ടി. ലാബിൽ വെച്ച് രക്ഷാകർത്താക്കൾക്കായി ഒരു ക്ലാസ്സ് സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം, അവയുടെ പ്രാധാന്യം, സമൂഹത്തിൽ മുതിർന്നവർക്ക് അവ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ക്ലാസ് എടുക്കുകയുണ്ടായി.
- AWARENESS CLASS
- സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ചു നടന്ന പോസ്റ്റർ നിർമ്മാണം
-
ABHIGAIL BLESSON - XB
-
ABHIGAIL BLESSON - XB
-
DIYA SUSAN SIBU - XB
-
DIYA SUSAN SIBU - XB
-
DIYA SUSAN SIBU - XB
- സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരം