Jump to content
സഹായം


"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:
== പ്രധാന ബസ്‌റൂട്ടുകൾ ==
== പ്രധാന ബസ്‌റൂട്ടുകൾ ==
==ചരിത്ര അവശേഷിപ്പുകൾ==
              പ്രകൃതിരമണീയമായ കൽപ്പകഞ്ചേരി ഗ്രാമത്തിൽ ഇന്നും നിലനിൽക്കുന്ന ചരിത്ര അവശേഷിപ്പുകൾ ഏറെയാണ്. നാനൂറിലധികം വർഷത്തെ പഴക്കമുള്ള കാനാഞ്ചേരി പള്ളിയും, 200 വർഷത്തോളം പഴക്കമുള്ള ഐവന്ത്ര പരദേവത ക്ഷേത്രവും, ചന്തയും, തെക്കേതിൽ തറവാടും, വടക്കേതിൽ തറവാട്, മഠത്തിൽ തറവാ,ട് അമീർ മനസ്സിലും ടിപ്പുവിൻറെ പടയാളികൾ തട്ടിയതിനെ അടയാളങ്ങളും ഇപ്പോഴും നിലനിൽക്കുന്ന കൽപ്പകഞ്ചേരി പഞ്ചായത്തിലെ എന്ന പ്രദേശത്തെ പാറയും കൽപകഞ്ചേരി ചരിത്ര അവശേഷിപ്പുകൾ ആണ്
===കാനാഞ്ചേരി പള്ളി===
              കാനാഞ്ചേരി ജുമാമസ്ജിദിന്റെ ഉൽഭവത്തെക്കുറിച്ച് ആധികാരികമായ ഒരു രേഖയും ഇന്ന് ലഭ്യമല്ല. ഈ പള്ളി സ്ഥാപിതമായത് എത്രകാലമായിഎന്നോ ആരാണ് ഇതിന് നടത്തിയതെന്നോ ആധികാരികമായി പറയാൻ ആർക്കും അറിയില്ല. നാനൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് ചിലർ പറയുന്നു. പള്ളി മിമ്പറിൽ കാണപ്പെടുന്ന ലിഖിതം നോക്കി 700 വർഷത്തെ പഴക്കം സങ്കൽപ്പിക്കുന്ന വരും ഉണ്ട്. മമ്പുറം സയ്യിദ് അലവി തങ്ങൾ കാനാഞ്ചേരി മായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ പാരമ്പര്യം പുകൾപെറ്റതാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, പ്രശസ്ത ഖുർആൻ പരിഭാഷകൻ മുഹമ്മദ് അമാനി മൗലവി. പൊന്മള മുഹ്യുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ ഇവിടെ പഠിച്ചിട്ടുണ്ട്. 1911 സ്ഥാപിതമായ ബാസൽ മിഷൻ ,കൊടക്കല്ല്, തിരുനാവായ എന്ന ഓട് കമ്പനിയുടെ ആദ്യ ഉൽപ്പന്നമാണ് പള്ളിയുടെ ഇന്നുകാണുന്ന ഓടുകൾ. സ്വാതന്ത്ര്യ സമര നായകന്മാരുടെ ഒളിത്താവളമായിരുന്നു കാനഞ്ചേരി പള്ളി.
===ഐവന്ത്ര പരദേവത ക്ഷേത്രം===
              200 വർഷത്തോളം പഴക്കമുള്ള അതിപുരാതനമായ ഒരു ക്ഷേത്രമാണ് ഐവന്ത്ര കാഫിയ എന്ന പേരിൽ പ്രസിദ്ധമായ ഐവർ പരദേവത ക്ഷേത്രം. തകർക്കാനാവാത്ത മതമൈത്രിയുടെയും സാഹോദര്യത്തെയും ചൈതന്യത്തെയും എല്ലാം യശസ്സ് ഉയർത്തി നിൽക്കുന്ന സ്നേഹഗോപുരം ഇവിടെയുണ്ട്. ഭക്തജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും പ്രതീകമാണ് ക്ഷേത്രം.  ഇതിന്റെ ഉടമസ്ഥാവകാശം മാറാക്കര പഞ്ചായത്തിലെ ഒരു പുരാതന മനയുമായി ബന്ധപ്പെട്ടുകിടക്കുന്നു.
===മണ്ടയപുരം തെക്കേതിൽ തറവാട്===
              തെക്കേതിൽ തറവാടാണ് മൂപ്പന്മാരുടെ ആദ്യത്തെ തറവാട് വീട്. ഹൈദരാലിയുടെ കാലത്തു വെട്ടത്തുരാജാവിനെ സഹായത്തോടുകൂടി മൂപ്പൻ കാരണവന്മാരായ മുഹമ്മദ് മൂപ്പനും, ഗോവിന്ദമേനോൻ മൊയ്തീനും കൃഷ്ണമേനോൻ ചേർന്ന് ഉണ്ടാക്കിയതാണ് ഈ വീട്. പിൽക്കാലത്ത് ഇവർ ടിപ്പുവുമായി ഉടക്കി തിരുവനന്തപുരം പൊന്നുതമ്പുരാനെ സഹായത്താൽ ആലപ്പുഴയ്ക്ക് അടുത്ത് വെല്ലൂരിൽ വീടുണ്ടാക്കി അവിടെ ഇടക്കാലത്ത് താമസിച്ചു പോരുകയും ചെയ്തു ഇടയ്ക്ക് ടിപ്പുവിൻറെ പട്ടാളം കൽപ്പകഞ്ചേരി തറവാടിനെ തിരിച്ചുപോവുകയും നാട്ടുകാർ അടയ്ക്കുകയും ചെയ്തു അന്ന് കത്തിക്കരിഞ്ഞ തൻറെ അടയാളങ്ങൾ ഇപ്പോഴും വീടിൻറെ പിൻ വശങ്ങളിൽ ഉണ്ട് ഒരു പുരാതന കൊട്ടാരത്തിലെ പട പല അടയാളങ്ങളും രഹസ്യങ്ങളും ഗമയും ഈ വീടിനു ഉണ്ടെങ്കിലും പലപ്പോഴായി പല തരത്തിലുള്ള പരിഷ്കരണങ്ങൾ വരുത്തുന്നതിന് ഫലമായി ചില ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്
== പ്രാദേശിക ഭാഷാ നിഘണ്ടു ==
== പ്രാദേശിക ഭാഷാ നിഘണ്ടു ==
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529870" എന്ന താളിൽനിന്ന് ശേഖരിച്ചത്