18,998
തിരുത്തലുകൾ
(' മലയോരമക്കളെ പ്രബുദ്ധതയുടെ ഒൗന്നത്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
മലയോരമക്കളെ പ്രബുദ്ധതയുടെ ഒൗന്നത്യത്തിലേയ്ക്ക് നയിച്ച കരിക്കോട്ടക്കരി സെന്റ് .തോമസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി നിറവിലേക്ക് കാലെടുത്തു വച്ചിരിക്കുന്ന ഈ അവസരത്തിൽ വേദിയിലിരിക്കുന്ന എല്ലാ മഹദ് - വ്യക്തികളെയും സ്വാഗതം ചെയ്തുകൊണ്ട് 2016-17 വർഷത്തെ പ്രവർത്തന റിപ്പോട്ട് അവതരിപ്പിക്കട്ടെ. | |||
49-വർഷങ്ങളായി ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അക്ഷീണം പ്രവർത്തിച്ച സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ , അനധ്യാപകർ, രക്ഷകർത്താക്കൾ, ഇടവകക്കാർ, രാഷ്ട്രീയ-സാമൂഹികപ്രവർത്തകർ അഭ്യുദയകാംഷികളായ നാട്ടുകാർ, പൂർവ്വവിദ്യാർഥികൾ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. | |||
കഴിഞ്ഞ മൂന്നു വർഷങ്ങളായി ഈ പ്രദേശത്തെ ആത്മീയ ഉണർവ്വിലേക്ക് നയിക്കുകയും സ്കൂളിന്റെ പാഠ്യ- പാഠ്യേതര – ഭൗതീകവളർച്ചയ്ക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത സ്കൂൾ മാനേജർ റവ.ഫാ.ഡോ.തോമസ് ചിറ്റിലപ്പള്ളിയേയും അസി.മാനേജർ റവ.ഫാ.തോമസ് ചക്കിട്ടമുറിയേയും ഞങ്ങളുടെ സ്നേഹാദരങ്ങളറിയിക്കട്ടെ. | |||
2015-16 അധ്യായനവർഷം ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനായി സ്തുത്യർഹ സേവനം നിർവ്വഹിച്ചശേഷം 31-05-2016 ൽ ജോലിയിൽ നിന്നും വിരമിച്ച ശ്രീ. പി.എ മാത്യുസാറിനെ ഏറെ ബഹുമാനത്തോടെ ഒാർക്കുന്നു. അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും വിദ്യാർഥികളോടുള്ള കരുതലും സൗഹൃദത്തോടെയുള്ള ഇടപെടലുകളും ഏവർക്കും മാതൃകയാണ്. സാറിന്റെ പ്രവർത്തന ശൈലിയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് 2016-17 വർഷത്തെ പ്രവത്തനങ്ങളും ഭംഗിയായിത്തന്നെ മുന്നേറുന്നു. | |||
സുദീർഘമായ മുപ്പത്തൊന്നു വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽനിന്നും വിരമിക്കുന്ന ശ്രീമതി. കെ.യു റോസമ്മ ടീച്ചർ 1985-ലാണ് തന്റെ ജൈത്രയാത്ര ആരംഭിച്ചത്. ടീച്ചറുടെ ആത്മാർത്ഥതയും അത്യധ്വാനവും പരാതികളില്ലാത്ത പ്രവർത്തന മികവും സ്തുത്യർഹമാണ്. ടീച്ചറുടെ വിഷയത്തിൽ മാത്രമല്ല കലാ-കായിക രംഗങ്ങളിലും മറ്റെല്ലാ മേഖലകളിലും ഏതു സഹായത്തിനും സന്നദ്ധയായി എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന വ്യക്തിയാണ്. ടീച്ചറുടെ റിട്ടയർമെന്റ് വിദ്യാലയത്തെ സംബന്ധിച്ചടത്തോളം നികത്താനാകാത്ത നഷ്ടമാണ്.ടീച്ചറിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു. | |||
2016 ജൂൺ മാസത്തിൽ ഇവിടെ നിന്നും സ്ഥലം മാറിപ്പോയ ശ്രീമതി. ഷീജ മൈക്കിൾ, ജോൺസൺ കെ.ജെ എന്നിവർക്കു പകരമായി സി. മരിയറ്റ്, ശ്രീ. സാജു യോമസ് എന്നിവർ ചാർജ്ജെടുത്തു. | |||
ഈ അധ്യായനവർഷത്തിൽ 11 ഡിവിഷനുകളിലായി 430 വിദ്യാർത്ഥികൾ അദ്ധ്യായനം നടത്തിവരുന്നു. 01-06-2016ൽ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത എന്നോടൊപ്പം 19 അധ്യാപകരും നാല് അനധ്യാപകരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു വരുന്നു. ഈ വർഷം SSLC പരീക്ഷയെഴുതുന്നത് 151 വിദ്യാർത്ഥികളാണ്. അവർക്കാവശ്യമായ രീതിയിലുള്ള പരിശീലനം നല്കിവരുന്നു. കഴിഞ്ഞ പല വർഷങ്ങളായി SSLC ക്ക് ലഭിച്ചുവരുന്ന 100% വിജയം നിലനിർത്തുന്നതിനും നല്ല വിജയം കൈവരിക്കുന്നതിനും വേണ്ടി അധ്യാപകരും കുട്ടികളും പരമാവധി പരിശ്രമിക്കുന്നു. | |||
<!--visbot verified-chils-> | |||