ഉപയോക്താവ്:14055

Schoolwiki സംരംഭത്തിൽ നിന്ന്

2022-23 അക്കാഡമിക് ഇയറിൽ വിമുക്തി -ലഹരി മുക്ത ക്ലബ്ബിലേക്ക് പുതുതായി എത്തിയ എട്ടാം ക്ലാസ്സിലെ കുട്ടികളെ ചേർത്തു.20/6/22 നു നടന്ന ചടങ്ങിൽ ജൂൺ 26 ലോക ലഹരി മുക്ത ദിനവുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങൾ തീരുമാനിച്ചു.24/6/22 നു ഒപ്പുമരം തയ്യാറാക്കി കുട്ടികളും അധ്യാപകരും ലഹരിക്കെതിരെ വിരലടയാളം പതിപ്പിച്ചു.27/6/22 നു ലോക ലഹരി വിരുദ്ധ ദിനം പ്രമാണിച്ചു റാലി ടൗണിലേക് നടത്തി. ടൗണിൽ തെരുവ് നാടകം അവതരിപ്പിച്ചു. പൊതു സമ്മേളനത്തിൽ ദിന സന്ദേശം നൽകി. പോലീസിന്റെയും എക്‌സ്‌സിസേന്റെയും പ്രധിനിധികൾ സംസാരിച്ചു. പി ടി എ, പഞ്ചായത്ത് മെമ്പർ എന്നിവരും സന്നിഹിതരായിരുന്നു. അന്നേ ദിവസം തന്നെ കുട്ടികൾക്കായി കാർട്ടൂൺ രചന, പ്ലകാർഡ് നിർമാണം എന്നീ മത്സരങ്ങളും ഉണ്ടായിരുന്നു.30/6/22 നു നടന്ന പി ടി എ ജനറൽ ബോഡി മീറ്റിംഗിൽ പേരെന്റ്സിന് വേണ്ടി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി .26/7 നു കുട്ടികൾക്കായി അംഗൻവാടി ICDS പ്രോജെക്ടിന്റെ ഭാഗമായി ഒരു ക്ലാസ്സ്‌ സംഘടിപ്പിച്ചു.എക്‌സൈസ് പ്രധിനിധി ക്ലാസ്സ്‌ നയിച്ചു.24/9 നു വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ രാവിലെ 10. A. M മുതൽ ഉച്ചയ്ക് 1 P M. വരെ എക്‌സൈസ് പ്രധിനിധി ക്ലാസ്സ്‌ എടുത്തു.6/10 നു നവകേരളം ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി ദിന സന്ദേശം നൽകുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു. മുഖ്യ മന്ത്രിയുടെ സന്ദേശം ക്ലാസ്സുകളിൽ ലഭ്യമാക്കി.7/10 ന് ഉച്ചയ്ക് ശേഷം പേരെന്റ്സിനും കുട്ടികൾക്കുമായി ബോധവത്കരണ ക്ലാസ്സ്‌ നടത്തി. പോലീസ് പ്രതിനിധികൾ, അധ്യാപകർ എന്നിവർ സെമിനാർ നയിച്ചു.13/10 ന് സ്കൂൾ തല ജന ജാഗ്രത സമിതി രൂപീകരണം ആദ്യ മീറ്റിങ്ങും നടന്നു. സ്കൂൾ പ്രധിനിധികൾ, മാനേജ്മെന്റ്. പോലീസ്, എക്‌സൈസ്, പി ടി എ, പഞ്ചായത്ത്, വ്യാപാരി വ്യവസായി, ഓട്ടോ റിക്ഷ തൊഴിലാളി, വിദ്യാർത്ഥി പ്രധിനിധികൾ എന്നിവരും സംബന്ധിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്തി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു.24/10/22 ന് വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ "ലഹരിക്കെതിരെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് "എന്ന സന്ദേശം നൽകികൊണ്ട് വീടുകളിൽ ദീപം തെളിച്ചു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:14055&oldid=1855102" എന്ന താളിൽനിന്ന് ശേഖരിച്ചത്