Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
ജൂൺ 19 ജിഎച്ച്എസ് വലിയഴീക്കലിൽ വായനമാസാചരണവും വിദ്യാരംഗം പ്രവർത്തനോദ്ഘാടനവും നടത്തി.ബഹു പി.ടി.എ പ്രസിഡൻറിൻറെ അധൃക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ അബ്ദുൽ ലത്തീഫ് സർ വായനദിന ഉദ്ഘാടനം നടത്തി.ശ്രീ നിയാസ് സർ വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം നടത്തി.എച്ചം എം ആശംസകൾ അറിയിച്ചു .
ജൂൺ 19 ജിഎച്ച്എസ് വലിയഴീക്കലിൽ വായനമാസാചരണവും വിദ്യാരംഗം പ്രവർത്തനോദ്ഘാടനവും നടത്തി.ബഹു പി.ടി.എ പ്രസിഡൻറിൻറെ അധൃക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ അബ്ദുൽ ലത്തീഫ് സർ വായനദിന ഉദ്ഘാടനം നടത്തി.ശ്രീ നിയാസ് സർ വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം നടത്തി.എച്ചം എം ആശംസകൾ അറിയിച്ചു .
[[പ്രമാണം:35061-vayanadinam-2025.jpg|നടുവിൽ|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:35061-vayanadinam-2025.jpg|നടുവിൽ|ലഘുചിത്രം|വായനാദിനം]]
== '''''ലഹരിവിരുദ്ധദിനാചരണം 2025''''' ==
വലിയഴീക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം; സിഗ്നേച്ചർ കാമ്പയിനും തുടക്കമായി
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് വലിയഴീക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. 2025 ജൂൺ 26-ന് നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ദിന സന്ദേശം കുട്ടികളെ കാണിക്കുകയും, ലഹരിമുക്ത സമൂഹത്തിനായി കുട്ടികൾ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ.ബി. ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ്‌ എ. ശിവൻകുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും യുവതലമുറ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളേജിലെ സീനിയർ റെസിഡന്റ് ഡോ. അശ്വിനി ലഹരിവിരുദ്ധ ദിന സന്ദേശം നൽകി. ലഹരി ഉപയോഗം ദന്താരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. തുടർന്ന്, ഡോ. അശ്വിനിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ഡെന്റൽ കോളേജിലെ ഡോക്ടർമാർ വിദ്യാർത്ഥികൾക്കായി ദന്തപരിശോധന ക്യാമ്പ് നടത്തി.
പരിപാടിക്ക് ആശംസകൾ അർപ്പിച്ച്അധ്യാപകരായ നിയാസും ഡോ. ബിനീഷും സംസാരിച്ചു.
ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊണ്ട് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വിമുക്തി കോർഡിനേറ്റർ മാഹീൻ അബൂബക്കർ എ.സ്വാഗതവും സ്കൂൾ കൗൺസിലർ ജ്യോതി ലക്ഷ്മി  നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:35061-ലഹരിവിരുദ്ധദിനം-2025-1.jpg|ഇടത്ത്‌|ലഘുചിത്രം|ലഹരിവിരുദ്ധദിനം-2025]]
[[പ്രമാണം:35061-ലഹരിവിരുദ്ധദിനം-2025-2.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനം-2025]]
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2802839" എന്ന താളിൽനിന്ന് ശേഖരിച്ചത്