"സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ (മൂലരൂപം കാണുക)
15:15, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
കായലോരങ്ങള്‍ അതിരിട്ട കാര്‍ഷിക ഗ്രാമം. ചെമ്മണ്‍ പാതകള്‍ക്കിരുവശവും തെങ്ങിന്‍ തോപ്പുകള്‍, വാഴത്തോട്ടങ്ങള്‍, വയലേലകള്‍, കുറുനരികള്‍ കൂടുകൂട്ടുന്ന കുന്നിന്‍ പുറങ്ങള്‍. കാര്‍ഷിക സംസ്ക്കാരം ഹൃദയത്തുടിപ്പാക്കിയ ഗ്രാമീണര്‍. വിദ്യ പകര്‍ന്നു നല്‍കുന്ന ഒരു സംവിധാനം ഇന്നാട്ടിലും ഉണ്ടാകണമെന്ന ആഗ്രഹം പല മനസ്സുകളിലും തുടിപ്പാര്‍ന്ന് അതിന് ജീവന്‍ വച്ച് പൊട്ടിമുളച്ചു. പള്ളി മുറ്റത്ത് ഒരു കുട്ടി പള്ളിക്കൂടം.1910 ല്‍ സ്കൂളിന് അംഗീകാരം ലഭിക്കുകയും സെന്‍റ് ആന്‍റണീസ് സ്കൂള്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രഥമ മാനേജര്‍ ചാഴൂര്‍ കോലഴിക്കാരന്‍ പൗലോസ് കുഞ്ഞിപൊറിഞ്ചു. മാടാനി ആശാന്‍ ആദ്യ ഗുരു. പ്രഥമ പ്രധാന അധ്യാപകന്‍ ശ്രീകൃഷ്ണമേനോന്‍. പ്രതിസന്ധികളെ മറികടന്ന് കുട്ടികള്‍ പള്ളിക്കൂടത്തില്‍ എത്തി തുടങ്ങി. 1930 ല്‍ വിദ്യാലയത്തെ ആലപ്പാട്ട് ശങ്കരത്തുംപിടി മാത്യു ദേവസ്സി ഏറ്റെടുത്ത് മാനേജരായി. 1935 ല്‍ ബഹുമാനപ്പെട്ട ചീരമ്പനത്തച്ചന്‍റെ കാലത്ത് വിദ്യാലയം കോടന്നൂര്‍ പള്ളിയെ ഏല്‍പ്പിക്കുകയും ഇടവക വികാരിമാര്‍ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1972 ല്‍ തൃശ്ശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി സ്ഥാപിതമായപ്പോള്‍ ഈ വിദ്യാലയം അതിനു കീഴിലായി. ബഹുമാനപ്പെട്ട ഫാ. ജേക്കബ് ഐനിക്കല്‍ പള്ളി വികാരി, സ്കൂള്‍ മാനേജരായി ചാര്‍ജ്ജെടുത്തപ്പോള്‍ ഒരു യു.പി. സ്കൂളായി വളരാനുള്ള ആഗ്രഹം സഫലമായി. 1978 ല്‍ ഈ വിദ്യാലയം യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. കാലാകാലങ്ങളില്‍ ഇവിടെ വിദ്യ പകര്‍ന്ന് ധാരാളം പ്രഗത്ഭരായ പ്രധാന അധ്യാപകര്‍, അര്‍പ്പണബോധമുള്ള അധ്യാപകര്‍, മാനേജര്‍മാര്‍ എന്നിവര്‍ സേവനമനുഷ്ഠിച്ചു. ഇവരുടെയെല്ലാം സേവനവും നേതൃത്വവും ഈ വിദ്യാലയത്തിനെ കോടന്നൂര്‍ ഗ്രാമത്തിന്‍റെ തിലകക്കുറിയായി മാറ്റി മറിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |